സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ജാഗ്രതയാണാവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയാണാവശ്യം

കൊറോണ എന്നാൽ ഒരു ഭീകരനായ രോഗാണുവാണ്.ഇത് ചൈനയിൽ നിന്നും ആണ് വന്നത് എന്ന് പറയപ്പെടുന്നു. ഇതിനോടകം ഈ ഭീകരൻ കുറെയധികം ജീവനെ കവർന്നു. ഇതുപോലെതന്നെ പണ്ടത്തെ അമ്മമാരും അച്ഛന്മാരും ഒക്കെ അറിഞ്ഞ ചരിത്രം പറയുന്നുണ്ടായിരുന്നു . 1956-58 കാലഘട്ടങ്ങളിൽ ഇതുപോലെ ഒരു രോഗം വന്നുവെന്നും ഇതുപോലെതന്നെ മരുന്ന് ഒന്നും ഇല്ലായിരുന്നു എന്നും അനവധി ജീവൻ കവർന്നെടുത്തു എന്നും എനിക്ക് അറിയുവാൻ കഴിഞ്ഞു.

നാം എന്തിനാണ് പേടിക്കുന്നത്? രോഗം വരാതിരിക്കുവാൻ നാം ചില കാര്യങ്ങൾ പാലിച്ചാൽ മതി.നമ്മുടെ വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ ശരീരം വൃത്തിയാക്കണം. നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരും മറ്റുള്ള മുതിർന്നവരും പറയുന്നതുപോലെ വീട്ടിൽ നിന്നും പുറത്തിറങ്ങാതെയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും മറ്റുള്ളവരുമായി ഒരുപാട് അടുപ്പം കൂടാതെയും ദൈവത്തോട് പ്രാർത്ഥിച്ചു ശരീരം കൊണ്ട് അകന്നു മനസ്സുകൊണ്ട് അടുത്തും നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന നന്മകൾ ചെയ്യുകയും ചെയ്യുമ്പോൾ ഇങ്ങനെയുള്ള രോഗാണുക്കളെ നശിപ്പിക്കാൻ വളരെ എളുപ്പമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

നമുക്ക് വേണ്ടി എത്രയോ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവൻ നഷ്ടമായി? നമ്മുടെ മന്ത്രിമാരെയും ഇതിനുവേണ്ടി കഷ്ടത അനുഭവിക്കുന്ന എല്ലാവരെയും നാം ആദരിക്കേണ്ടതാണ്.നമ്മുടെ നാട്ടിലെ ചില ജനങ്ങൾ ഇതൊന്നും അനുസരിക്കില്ല.ഇങ്ങനെ വരുമ്പോൾ വളരെ നാശനഷ്ടം ഈ ഭൂമിയിൽ ഉണ്ടാകാൻ കാരണമാകും. നാം ഒരുമയോടെ പ്രവർത്തിച്ചാൽ ഈ ലോകത്തിൻറെ വിജയവും രോഗാണുവിന്റെ തകർച്ചയും നമുക്ക് കാണാൻ കഴിയും. വീട്ടിലിരിക്കൂ, സുരക്ഷിതരാകൂ...


ആൽബിൻ കാഗൂ
2 A സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം