സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ ഓർമ്മയിലെ അവന് മരണമില്ല.

Schoolwiki സംരംഭത്തിൽ നിന്ന്


ഓർമ്മയിലെ അവന് മരണമില്ല.
       നഗരത്തിന്റെ  തിരക്കിലൂടെ ഞാൻ നടന്നു നീങ്ങിയപ്പോൾ അന്ന് മനസിൻ വല്ലാത്ത അസ്വസ്ഥതമായിരുന്നു. എന്തു കൊണ്ടാണ് എന്ന് അറിയില്ല എന്നാലും വല്ലാത്ത ഒരു സങ്കടം "ഇനി നാട്ടിൽ അവർക്കെന്തെങ്കിലും വല്ലതും പറ്റിയിട്ടുണ്ടുവുമൊ ആവോ ഒന്നും മനസിലാകുന്നില്ല. എന്തായാലും ഈ ക്ലാസ് കഴിയട്ടെ നാട്ടിലേക്കൊന്ന് വിളിക്കാം". ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങി അപ്പോൾ തന്നെ ഫോൺ എടുത്ത് വീട്ടിലേയ്ക്ക് വിളിച്ചു . ചൈനയിലെ നഗരത്തിൻ്റെ തിരക്കിൽ നിന്നും വായുവിൻ്റെ വേഗത്തിൽ ആ ഫോൺ എത്തിയത്. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ അമ്മ ഫോൺ എടുത്തു എന്താ മോനെ പതിവില്ലാതെ ഈ നേരത്ത് 'ഇന്ന് ക്ലാസിൽ പോയില്ലേ? പോയമ്മേ 'അല്ല അവിടെ ആർക്കും കുഴപ്പമൊന്നുമില്ലല്ലോ. ഇവിടെ കുഴപ്പം ഒന്നും ഇല്ലാ. എന്തു പറ്റി ടാ ഒന്നൂല്ല അമ്മേ മനസിന് വല്ലാത്ത അസ്വസ്ഥത അതുകൊണ്ടാ വിളിച്ചത്.ഇവിടെ കുഴപ്പം ഒന്നും ഇല്ല കുട്ടാ. ശരിക്കും അമ്മേ! വേഗത്തിൽ കാൾ കട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങി പിന്നെയും തിങ്ങിപാർക്കുന്ന ആളുകളും ഒച്ചയം എല്ലാo. ഇതിനിടയിൽ തന്നെ മനസു മാത്രം അസ്വസ്ഥം. കോളേജിൽ നിന്നും പുറത്തു വന്നപ്പോൾ കൂട്ടുകാർ ചോദിച്ചു നിനക്ക് എന്താ പറ്റിയത് അവൻ സംശയത്തോടെ പറഞ്ഞു അറിയില്ല എന്ന് വൈകിട്ട് റൂമിൽ പോയിടും അവന് അസ്വസ്ഥ'തനിക്ക് പനി വരാൻ പോകുകയാണ് എന്ന് തോന്നുന്നു.. സഹായത്തിനു പോലും ആരും ഇല്ല വെച്ചോണ്ടിരിക്കണ്ട. ഹോസ്പിറ്റിലിൽ പോയേക്കാം അങ്ങനെ അവൻ  ഹോസ്പിറ്റലിലേക്ക് നീങ്ങി!
            ആശുപത്രിയുടെ വരാന്തയിലൂടെ നീങ്ങുമ്പോഴും തനിക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്ന തോന്നൽ. നല്ല പനിയുണ്ട് തലവേദനയും . ഏതോ ഒരു പകർച്ചവ്യാധി കാരണം ആ ശു പ ത്രിയിൽ എല്ലായിടത്തും രോഗങ്ങളുടെ ഭീതി പരക്കുകയാണ്. ഇനി തനിക്കും അതെങ്ങാനും ആണോ. അല്ല ഇത് ഒരു സാധാരണ പനിയുടെ; ഇതിൽ എന്താണ് ഇത്ര പേടിക്കാൻ. ഡോക്ടറിൻ്റെ അടുത്ത് ചെന്ന്;what  happend ?    എല്ലാവരുടേയും    മനസിൽ. പേടിയുടെ ഭീകരത മുഖത്ത് കാണാൻ  സാധിക്കും Blood check ചെയ്യാൻ പറഞ്ഞു - പുറത്തേക്ക് പോകണ്ടന്നും നിർദേശിച്ചു. Blood ൻ്റെ റിസൾട്ട് വന്നപ്പോൾ എല്ലാവരും പരസ്പരം നോക്കാൻ തുടങ്ങി അതിനിടയിൽ ഞാൻ ക്ഷീണിച്ച് അവശനായിരുന്നു. അയാൾ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറയുന്നു അപ്പോൾ ഒരു മലയാളി നേഴ്സ തൻ്റെ അടുത്ത് വന്ന് കുറെ സംസാരിച്ചു നാടും വീടും എല്ലാം ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ തൻ്റെ ശരീരവും മുഖവും എല്ലാം പൊതിഞ്ഞ് അവൾ ഒരു റൂമിൽ കൊണ്ടുപോയി കിടത്തി. അപ്പോഴേക്കും corona എന്ന അസുഖം തൻ്റെ ശരീരത്തിൽ എല്ലായിടത്തും വ്യാപിച്ചിരുന്നു. താൻ എവിടെ ഒക്കെ പോയി എന്നൊക്കെ അവർ വന്ന് അന്വേഷിച്ചു. കോളേജിൽ ഇത്രയും കുട്ടികൾ തിങ്ങിപാർക്കുന്നിടത്തും street കളിലും ബസിലും എല്ലാം.ലക്ഷകണക്കിന് ആളുകളുണ്ടായിരുന്നു'
   അവർക്കെല്ലാം Corona virus എന്ന അസുഖം ഞാനാണ് കൊടുത്തതെന്ന് സങ്കടത്തോടെ അവർ മനസിലാക്കി . 28 ദിവസം ആശുപത്രിയിൽ വിശ്രമിക്കാൻ പറഞ്ഞു. അതിനിടയൽ താൽ മരിച്ചു പോകാൻ സാധ്യത വളരെ കൂടുതലാണ് എന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. രാത്രിയിൽ ഇരുട്ടിൽ കാറ്റിൻ്റെ നിശബ്‌ദതയിൽ അവൻ ഓർത്തു താൻ മരിച്ചാലും വീട്ടിൽ ഇതൊന്നും അറിയാതെ അകന്നു ഇരിന്നു . അമ്മ, അച്ഛൻ ,അനിയത്തി, അവരാരും അറിഞ്ഞു പോലും ഇല്ലല്ലോ; തൻ്റെ വീട്ടിലെ ആറടി മണ്ണിൽ തല ചായ്ക്കാൻ പോലും സാധിക്കില്ലല്ലോ അവൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഡോക്ടർ ആയി കാണാണം എന്ന അച്ഛൻ്റെ ആഗ്രഹുമായി കയറിയതാണ് പ്ലെയിനിൽ .ഇത് ആഗ്രഹങ്ങൾ പൂവണിയാൻ ഉള്ള അവസാന വർഷമായിരുന്നു. കഴിഞ്ഞ 5 വർഷമായിട്ട് താൻ ഇവിടെയാണ് നാട്ടിൽ പോയിട്ടില്ല' ഈ വർഷം പഠിത്തം കഴിഞ്ഞ് നാട്ടിൽ ചെല്ലുന്ന  തന്നെയും പ്രതീക്ഷിച്ചിരിക്കുകയാണ്.എന്നാൻ തന്നിക്കിനി ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് മനസിലാക്കി അവൻ വേദനകളുടെ കണ്ണീരോടെ നെടുവീർപ്പിട്ടു. അതായിരുന്ന അവൻ്റെ അവസാന ശ്വാസം .ശ്വാസം നിലച്ചു മരിച്ചു!മോർച്ചറിയിൽ തണുത്ത് മരവിച്ച ശരീരവുമായി അവൻ കിടന്നു. എന്നാൽ ഇതൊന്നും അറിയാതെ വീട്ടിൽ മകനു വേണ്ടി പ്രാർത്ഥിക്കുന്ന അമ്മ. ദൈവം എന്ന ശക്തിക്ക് സം സാ രി ക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പറഞ്ഞേനെ തൻ്റെ പൊന്നുമോൻ മരിച്ചെന്ന്. 
കൃഷ്ണപ്രിയ
XII commerce സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ