പൂർവ്വ പിതാക്കൾതൻ ജീവസ്പന്ദമായ്
മോഹനമാം അരുവികളായ് ജലം മാറി
ജീവനായ് സാന്ത്വനമായി മാറിയ ജലമെന്നും
അമൂല്യമായി സൂക്ഷിച്ചു ആദിമമനുഷ്യർ
എങ്കിലും കാലമേ നിൻ തനയരത്ര
ക്രൂരമായി ധരണിയെ ഹാനി ചെയ്‌തു
ആശ്രയകേന്ദ്രമായിത്തീർന്ന വൃക്ഷലതാദികൾ
നശിപ്പിച്ചടുക്കി നിൻ തനയർ, മനുഷ്യർ
പുഴകളും മരങ്ങളും പാട്ടത്തിനുകൊടുത്ത
മനുജരെത്ര മൂഢർ?
ആയിരങ്ങളെ കൊന്നൊടുക്കുംവിധം
ഉയർന്നീടുന്നു അന്തരീക്ഷത്തിൻ താപം
ഭൂമി വരളുന്നു മനുഷ്യൻ തളരുന്നു
ജീവജാലങ്ങളും മൃത്യുവേ പുൽകുന്നു
മാനവരേ, സൃഷ്ടിതൻ മകുടമേ
സ്മരിക്കുക നിങ്ങൾതൻ മുൻഗാമികളെ
നീറിടും ധരിത്രിതൻ മാനസമറിയുക
സംരക്ഷിക്കു ജലസ്രോതസ്സുകളെ
ഭൂമിമാതാവിൻ ശാപമേൽക്കാതെ
നന്മ വളർത്തുക തിന്മ വെറുക്കുക
ഈശ്വരകോപം ജ്വലിപ്പിച്ചിടും വിധം
ഒരുക്കീടരുതെ നിൻ ഹൃദയവിചാരങ്ങൾ
വാഗ്ദാനശപഥം നിറവേറ്റുക നാം
ഭൂമിയെ നവ സൃഷ്ടിയാക്കീടുക
പൂവിന്നിളം മൊട്ട് വാടിത്തളരുമ്പോൾ
നനവിൻ സാന്ത്വന സ്പർശമേകുക
നമ്മുടെ അമ്മയെ സ്നേഹിച്ചീടുക
സാദരം ആദരിക്കേണമെന്നുമെന്നും
ജനനിയാം ഭൂമിതൻ അനുഗ്രഹാശിസ്സുകൾ
സ്വീകരിച്ചീടേണം എക്കാലവും......