സെന്റ് മൈക്കിൾസ്.എച്ച്.എസ്സ്, പ്രവിത്താനം./ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
31078-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31078 |
യൂണിറ്റ് നമ്പർ | LK/2018/31078 |
അംഗങ്ങളുടെ എണ്ണം | 37 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ലീഡർ | ജെറി അരുൺ |
ഡെപ്യൂട്ടി ലീഡർ | മാളവിക അഖിൽ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിനു ജെ. വല്ലനാട്ട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിദ്യാ കെ. എസ് |
അവസാനം തിരുത്തിയത് | |
06-03-2025 | 31078 |
അഭിരുചി പരീക്ഷ
2022-25 ബാച്ചിന്റെ അഭിരുചി പരീക്ഷ ആദ്യ ടെമിൽ തന്നെ സ്കൂളിൽ നടന്നു. 60 കുട്ടികൾ അപേക്ഷ നൽകി പരീക്ഷയിൽ പങ്കെടുത്തു. അവരിൽ 37 കുട്ടികൾ ക്ലബ് അംഗങ്ങളാകാൻ യോഗ്യത നേടി.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2022-25
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 13589 | ഏബേൽ സണ്ണി |
2 | 13918 | അഭിഷേക് സി എ |
3 | 13903 | എൽബിയ ബിനോയ് |
4 | 13941 | ദിയ എസ് പാലമറ്റം |
5 | 13844 | ദേവിദർശൻ അജി |
6 | 13648 | ക്രിസ്റ്റോ തോമസ് ചെറുകര |
7 | 13584 | ക്രിസ്റ്റൻ ഷാജി |
8 | 13905 | ചിന്മയ ജെയേഷ് |
9 | 13685 | സെൻ എബ്രഹാം ജിസ്മോൻ |
10 | 13912 | ആശിഷ് ബോബി |
11 | 13957 | അബിയ അഭിലാഷ് |
12 | 13591 | ആൻമേരി വിൽസൺ |
13 | 13686 | എഞ്ചിലിൻ തെരേസ് ജോജി |
14 | 14042 | എയ്ഞ്ചൽ മരിയ അജി |
15 | 13593 | എയ്ഞ്ചൽ ജോബി |
16 | 13911 | അലന്യ ഉല്ലാസ് |
17 | 13910 | ടോം വി ജോയ് |
18 | 13914 | തോമസ് ബിജോ |
19 | 13904 | ശ്രീലക്ഷ്മി സദൻ |
20 | 13592 | ഷിൻസ് ജോബി |
21 | 13934 | സെബാൻ ജോർജ്കുട്ടി |
22 | 13594 | ഫെലിൻ ബിജു |
23 | 13587 | നിതിൻ ബിജു |
24 | 13906 | നന്ദന പി |
25 | 13926 | മാർട്ടിൻ എസ് അരീക്കാട്ട് |
26 | 13943 | മാരിസ് മൈക്കിൾ |
27 | 13922 | മരിയ സിബി |
28 | 13590 | മാളവിക അഖിൽ |
29 | 13687 | കിരൺ ബിനു തോമസ് |
30 | 13940 | കാളിദാസ് ഷിബു |
31 | 13641 | ജോയൽ ജിയോ |
32 | 13650 | ജോസഫ് നിയോ ബിൻസ് |
33 | 13790 | ജോഹാൻ ജോർജ് കാവു കാട്ട് |
34 | 13919 | ജിജേഷ് മോൻ പി യു |
35 | 13929 | ജെറി അരുൺ |
36 | 13933 | ജോർജിൻ ടോമി |
37 | 13689 | വൈഷ്ണവി ജിനേഷ് |
'ക്യാമ്പോണം 2023'



പ്രവിത്താനം സെന്റ് മൈക്കിൾ'സ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ക്യാമ്പോണം 2023' സെപ്റ്റംബർ രണ്ടാം തീയതി നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കുട്ടികൾ വ്യത്യസ്തമായ രീതിയിൽ ഓണ വിഭവങ്ങൾ തയ്യാറാക്കി.സ്ക്രാച്ച് ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിംഗ് അധിഷ്ഠിത പൂക്കള മത്സരവും ആനിമേഷൻ ഉപയോഗിച്ചുള്ള ഊഞ്ഞാലാട്ടവും വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി.മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് 'ക്യാമ്പോണം' ഉദ്ഘാടനം ചെയ്തു. ഇടമറ്റം കെ.ടി.ജെ.എം. H.S. അധ്യാപിക ജോളി പി. ചെറിയാൻ ക്ലാസുകൾ നയിച്ചു.കൈറ്റ് മാസ്റ്റർ ജിനു ജെ.വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ. എസ്. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു


സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2022-25 ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ഡിജി വിസ്ത' 2024 മാർച്ച് 27 ന് സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ പ്രകാശനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്തിന്റെ ഫലമായി വായനയുടെ രീതിയും സ്വഭാവവും മാറിയിട്ടുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ഡിജിറ്റൽ വായനയുടെ പ്രസക്തി വളരെ വലുതാണ്. ഈ പശ്ചാത്തലത്തിൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ വളരെ മികച്ച രീതിയിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ പാഠ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ട സ്ക്രൈബ്സ് സോഫ്റ്റ്‌വെയറിലാണ് സ്കൂളിലെ വിദ്യാർഥികളുടെ കഥകളും, കവിതകളും, വരകളും മറ്റും അടങ്ങിയ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്.
ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെന്റ്

പ്രോജക്ട് റിപ്പോർട്ട്
1. പുതിയ ആശയങ്ങൾ അടിസ്ഥാനമാക്കിയ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2022- 25 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് തയ്യാറാക്കിയ പ്രവർത്തനം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നടത്തിയ ഡിജിറ്റൽ സർവേയുടെ ഡോക്യുമെന്റേഷൻ ആയിരുന്നു. സ്കൂൾ സ്ഥിതിചെയ്യുന്ന കരൂർ ഗ്രാമപഞ്ചായത്ത്, സമീപ പഞ്ചായത്തായ ഭരണങ്ങാനം എന്നിവിടങ്ങളിൽ വസിക്കുന്ന ആയിരത്തോളം ആൾക്കാരുടെ ഇടയിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കി നടത്തിയ ഡിജിറ്റൽ സർവേയുടെ ഡോക്യുമെന്റേഷൻ ഏറെ താല്പര്യത്തോടെയാണ് യൂണിറ്റ് അംഗങ്ങൾ നടത്തിയത്.
വിവിധ പ്രായത്തിലുള്ളവരും, വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരും ആയ ആൾക്കാരുടെ അഭിപ്രായമാണ് സ്വീകരിച്ചത്. അവരുടെ ഡിജിറ്റൽ ഇടപെടലുകളെ കുറിച്ച് മനസ്സിലാക്കുകയായിരുന്നു സർവയുടെ മുഖ്യ ഉദ്ദേശം.
മൊബൈൽ ഫോൺ ക്യാമറയുടെ സഹായത്തോടെ ചിത്രീകരിച്ച സർവ്വേയുടെ വിവിധ ഘട്ടങ്ങളിലെ വീഡിയോകൾ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഒരു ഡോക്യുമെന്ററി രൂപത്തിൽ ആക്കി ബാക്ഗ്രൗണ്ട് മ്യൂസിക് കൊടുത്ത് ഞങ്ങളുടെ പ്രോജക്ട് തയ്യാറാക്കി.
ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെന്റ്

പ്രോജക്ട് റിപ്പോർട്ട്
2.അഭിവന്ദ്യ ഗുരുക്കന്മാർ
ലിറ്റിൽ കൈറ്റ്സ് 2022 2025 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റ് മായി ബന്ധപ്പെട്ട് ‘അഭിവന്ദ്യ ഗുരുക്കന്മാർ’ എന്ന വിഷയമാണ് ഞങ്ങൾ തെരഞ്ഞെടുത്തത്. പ്രോജക്ട് തയ്യാറാക്കുന്നതിന് ഞങ്ങൾ സമീപിച്ചത് ഈ സ്കൂളിലെ പൂർവ്വ അധ്യാപകരായ പടിഞ്ഞാറയിൽ പി. എം. ദേവസ്യ, ഇ. ഡി. റോസക്കുട്ടി എന്നിവരെയാണ്.
ദീർഘനാളത്തെ അധ്യാപന ജീവിതത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന അവരെ ഞങ്ങളുടെ ഗ്രൂപ്പിൽ ഉള്ള അംഗങ്ങൾ സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്തു. പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഒരു ഇന്റർവ്യൂ നടത്തുകയായിരുന്നു ഉദ്ദേശം.

അവരുടെ അധ്യാപന ജീവിതത്തിലെ മുഹൂർത്തങ്ങൾ ഞങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഏറെ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ച ഇരുവരും ഞങ്ങളുടെ ചോദ്യങ്ങൾക്ക് വലിയ താല്പര്യത്തോടെ ഉത്തരം നൽകി. ഗുരു-ശിഷ്യ ബന്ധത്തെക്കുറിച്ചും,മാറുന്ന തലമുറയെക്കുറിച്ചും, വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങളെ കുറിച്ചും ഒക്കെ അവർ ഇരുവരും വാചാലരായി.
ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾ
1. എത്ര വർഷം ഈ മേഖലയിൽ സേവനം ചെയ്തു
2. തിരിഞ്ഞുനോക്കുമ്പോൾ പഴയ കാലത്തെക്കുറിച്ച് എന്താണ് ഓർമ്മകൾ
3. അധ്യാപന കാലഘട്ടത്തിലെ മറക്കാനാവാത്ത എന്തെങ്കിലും ഓർമ്മകൾ പങ്കുവയ്ക്കാമോ
4. പുതുതലമുറയിലെ ഗുരുശിഷ്യ ബന്ധത്തെ എങ്ങനെ വിലയിരുത്തുന്നു
5. ഞങ്ങൾ വിദ്യാർത്ഥി സമൂഹത്തിനുള്ള ഉപദേശം എന്താണ്
മൊബൈൽ ഫോൺ ക്യാമറയുടെ സഹായത്തോടെ ഞങ്ങൾ ചിത്രീകരിച്ച വീഡിയോകൾ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഒരു ഡോക്യുമെന്ററി രൂപത്തിൽ ആക്കി ബാഗ്രൗണ്ട് മ്യൂസിക് കൊടുത്ത് ഞങ്ങളുടെ പ്രോജക്ട് തയ്യാറാക്കി
ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെന്റ്
പ്രോജക്ട് റിപ്പോർട്ട്

3.കാർഷിക വ്യവസായിക മേഖലകളിലുള്ള പ്രാദേശിക സംരംഭങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിൻ്റെ ഗ്രൂപ്പ് അസൈൻമെൻ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് മൂന്നാം ഗ്രൂപ്പ് എടുത്ത വിഷയം 'കാർഷിക വ്യവസായിക മേഖലകളിലുള്ള പ്രാദേശിക സംരംഭങ്ങൾ' എന്നുള്ളതാണ്.
ഈ അസൈൻമെന്റ്റ് തയ്യാറാക്കാൻ വേണ്ടി ഞങ്ങൾ തെരഞ്ഞെടുത്തത് പ്രവിത്താനത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന 'ഫേമസ് മിൽ' എന്ന സ്ഥാപനമാണ്. പ്രസ്തുത സ്ഥാപനത്തിൻ്റെ ഉടമ, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ. മുരളീധരമാരാരെ ഞങ്ങളുടെ ഉദ്ദേശം അറിയിക്കുകകയും അദ്ദേഹം അതിന് വേണ്ട എല്ലാ പിന്തുണയും നൽകുകയും ചെയ്തു.

പ്രോജക്ട് തയ്യാറാക്കാനായി അദ്ദേഹത്തോട് ചോദിക്കേണ്ട ചോദ്യാവലി തയ്യാറാക്കുകയും, അദ്ദേഹവുമായി നടത്തുന്ന ഇന്റർവ്യൂ ക്യാമറയിൽ പകർത്തുകയും ആണ് ചെയ്തത്.
ഞങ്ങൾ തയ്യാറാക്കിയ ചോദ്യങ്ങൾ
1. എത്ര വർഷമായി ഈ സ്ഥാപനം നടത്തുന്നു
2. കുടുംബത്തിൽ നിന്നുള്ള പിന്തുണ എത്രത്തോളം ലഭിക്കുന്നു
3. എല്ലാവരും തൊഴിൽ അന്വേഷിക്കുന്ന കാലഘട്ടത്തിൽ തൊഴിൽ ദാതാവ് ആകാനുള്ള പ്രേരണ എന്തായിരുന്നു
4. പുതിയ തലമുറ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെ എങ്ങനെ വിലയിരുത്തുന്നു
5. ഇത്തരം ഒരു സ്ഥാപനം നടത്തിക്കൊണ്ടുപോകുന്നതിന്റെ വെല്ലുവിളികൾ എന്തൊക്കെയാണ്
6. ഗവൺമെന്റ്റ് അധികാരികളിൽ നിന്നുള്ള സഹകരണം എത്രത്തോളം ഉണ്ട്.
മൊബൈൽ ഫോൺ ക്യാമറയുടെ സഹായത്തോടെ ഞങ്ങൾ ചിത്രീകരിച്ച വീഡിയോകൾ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്ന സോഫ്റ്റ്‌വെയറിൻ്റെ സഹായത്തോടെ ഒരു ഡോക്യുമെൻ്ററി രൂപത്തിൽ ആക്കി ബാഗ്രൗണ്ട് മ്യൂസിക് കൊടുത്ത് ഞങ്ങളുടെ പ്രോജക്ട് തയ്യാറാക്കി.
ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ് അസൈൻമെന്റ്
പ്രോജക്ട് റിപ്പോർട്ട്
4. കാർഷിക വ്യവസായിക മേഖലകളിലുള്ള പ്രാദേശിക സംരംഭങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിൻ്റെ ഗ്രൂപ്പ് അസൈൻമെന്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് നാലാം ഗ്രൂപ്പ് എടുത്ത വിഷയം 'കാർഷിക വ്യവസായിക മേഖലകളിലുള്ള പ്രാദേശിക സംരംഭങ്ങൾ' എന്നുള്ളതാണ്.
ഈ പ്രോജക്ട് തയ്യാറാക്കുന്നതിനായി ഞങ്ങൾ സമീപിച്ചത് സ്കൂളിൻ്റെ മുൻ പി.ടി.എ. പ്രസിഡണ്ടും, മികച്ച തേനീച്ച കർഷകനുമായ ശ്രീ.ജോയ്‌സ് കരോട്ടുതാഴത്തിലിനെയാണ്. കഴിഞ്ഞ 30 വർഷക്കാലമായി ഈ
മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്ത് കുറെയധികം കാര്യങ്ങൾ മനസ്സിലാക്കി. പ്രസ്തുത ഇൻ്റർവ്യൂ ഞങ്ങൾ മൊബൈൽ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തു.

ഞങ്ങൾ തയ്യാറാക്കിയ ചോദ്യങ്ങൾ
1. അധികമാരും തെരഞ്ഞെടുക്കാത്ത ഈ മേഖല ഇഷ്ടപ്പെടാനുള്ള കാരണമെന്ത്
2. തിരിഞ്ഞുനോക്കുമ്പോൾ താങ്കൾ സംതൃപ്തനാണോ
3. തേനിന്റെ സംസ്കരണവും, വിപണന സാധ്യതയും എങ്ങനെയാണ്
4. ഈ മേഖലയിൽ താങ്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്
5. കാലാവസ്ഥാ വ്യതിയാനം ഈ കൃഷിയെ എത്രത്തോളം ബാധിച്ചിട്ടുണ്ട്
6. ക്ലാസുകൾ എടുക്കാനായി എത്ര സംസ്ഥാനങ്ങൾ താങ്കൾ സന്ദർശിച്ചിട്ടുണ്ട്
7. താങ്കളുടെ കുടുംബം എത്രത്തോളം ഈ മേഖലയെ പിന്തുണയ്ക്കുന്നു
മൊബൈൽ ഫോൺ ക്യാമറയുടെ സഹായത്തോടെ ഞങ്ങൾ ചിത്രീകരിച്ച വീഡിയോകൾ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്ന സോഫ്റ്റ്‌വെയറിൻ്റെ സഹായത്തോടെ ഒരു ഡോക്യുമെൻ്ററി രൂപത്തിൽ ആക്കി ബാഗ്രൗണ്ട് മ്യൂസിക് കൊടുത്ത് ഞങ്ങളുടെ പ്രോജക്ട് തയ്യാറാക്കി.