സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം /അഭിമാനത്തോടെ ഇന്ത്യ
അഭിമാനത്തോടെ ഇന്ത്യ
ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു മഹാമാരിയായി കോവിഡ്-19 മാറിയിരിക്കുന്നു. കോവിഡിന് നിറമോ പണമോ ആയുധമോ മതമോ ഭാഷയോ ഒന്നും വിഷയമായിരുന്നില്ല .ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും ഒരേപോലെ ആക്രമിച്ച ഈ വൈറസ് ശാസ്ത്ര ലോകത്തെ സ്തബ്ധരാക്കി അവരുടെ നിസ്സഹായാവസ്ഥ ഓർമിപ്പിച്ചു. ലോക്ഡൗൺ എല്ലാ രാഷ്ട്രങ്ങളെയും പൂർണമായെന്നോണം സ്തംഭിപ്പിച്ചപ്പോൾ ഈ വൈറസിനെ ഏറ്റവും മികച്ചനിലയിൽ പ്രതിരോധിച്ചത് Gods on country ആയ കേരളമാണ് എന്ന് ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്നു. കഴിഞ്ഞ 3 ആഴ്ചയായി കേരളത്തിലെ തെരുവുവീഥികൾ വിജനമാണ്.ഏറെ സഹിച്ചാണ് കോടിക്കണക്കിന് ആളുകൾ വീട്ടിൽ കഴിയുന്നത്. ഒരാളും പ്രതീക്ഷിച്ചതോ മുൻപ് ഏതെങ്കിലും കാലത്ത് കേട്ടറിഞ്ഞതോ,വായിച്ചറിഞ്ഞതോ അല്ല ദീർഘനാളത്തെ അടച്ചിരിപ്പ്. കോവിഡ്-19 നെ ശാസ്ത്രീയമായും സമചിത്തതയോടെയും സമീപിച്ച രാഷ്ട്രങ്ങൾ എല്ലാം ഇന്ത്യയുടെ ലോക്ഡൗൺ പ്രഖ്യാപനത്തെ മാതൃകയാക്കി. ബുദ്ധിമുട്ടുകൾ സ്വാഭാവികം എങ്കിലും ലോക്ഡൗൺ നടപ്പാക്കിയിരുന്നില്ലായിരുന്നെങ്കിൽ എന്തായിരുന്നു നാട്ടിലെ അവസ്ഥ എന്ന് ചിന്തിച്ചു നോക്കാവുന്നതാണ്. 2 ആഴ്ചത്തെ ലോക്ഡൗൺ കൊണ്ട് പതിനായിരക്കണക്കിനാളുകളെയാണ് നമുക്ക് രക്ഷിക്കാൻ കഴിഞ്ഞതെന്ന് നിസ്സംശയം പറയാം.'താഴെയും മുകളിലും തീ' എന്ന അവസ്ഥയിലാണ് കേരളീയർ. ഇവിടെയുള്ള എട്ട് ജില്ലകൾ കോവിഡിന്റെ ഹോട്ട് സ്പോട്ടാണ്. ലോകത്തെങ്ങുമുള്ള ആതുരാലയങ്ങളിൽ കോവിഡിനെതിരെ സമർപ്പിത സേവനമനുഷ്ടിക്കുന്ന നഴ്സുമാരിൽ വലിയ പങ്ക് നമ്മുടെ സഹോദരങ്ങളാണ്. മനുഷ്യകുലത്തിന്റെ അതിജീവനവഴിയിലെ മറ്റൊരു സന്ദിഗ്ധഘട്ടമാണിത്. ഇന്ത്യയുടെയും ലോകത്തിന്റെയും പലഭാഗങ്ങളിലും ഇപ്പോഴും ഈ രോഗം പരക്കുകയാണ്. ക്ഷമയോടെയുള്ള കാത്തിരിപ്പും മനക്കരുത്തും നിശ്ചയദാർഢ്യവും സഹാനുഭൂതിയോടെയുള്ള സഹകരണവും കൊണ്ട് മാത്രമേ ഇതിനെ ജയിക്കാനാവൂ. സ്വന്തം മുഖത്തു തൊടുന്നതുമുതൽ കൂട്ടം കൂടുന്നതുൾപ്പെടെയുള്ള മനുഷ്യന്റെ സഹജവാസനകൾക്കാണ് ഈ സൂക്ഷമകണിക അരുത് പറഞ്ഞത്. ഈ പ്രതിസന്ധിയുടെ മറുകര കടക്കാൻ ക്ഷമയും സംയമനവും ത്യാഗവുമാണതാവശ്യപ്പെടുന്നത്. ഒരു പക്ഷെ, മനുഷ്യന് സ്വന്തം ചെയ്തികളിലേക്കു തിരിഞ്ഞുനോക്കാനും മനനം ചെയ്യാനും പലതും തിരുത്താനും പുതുക്കാനും പ്രകൃതിയൊരുക്കിയ ഒരവസരമാകുമിത്. ആ അവസരം വിനിയോഗിക്കാൻ ശ്രമിക്കാം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം