സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

നാം വസിക്കുന്ന നമ്മുടെ ചുറ്റുപാടാണ് പരിസ്ഥിതി.മനുഷ്യനും സസ്സ്യങ്ങളും ജന്തുക്കളും ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പ്രകൃതിൽ നിരവധി ജീവജാലങ്ങൾ ഉണ്ട്.അവ എല്ലാം തന്നെ അവരവരുടെ പരിസരവുമായി ബന്ധപെട്ടാണ് ജീവിക്കുന്നത്. വായു വെള്ളം പ്രകാശം തുടങ്ങിയ ഭൗതിക ഘടകങ്ങളും സഹജീവജാലങ്ങൾ ആകുന്ന ജൈവ ഘടകങ്ങളും ഉൾപ്പെടുന്നതാണ് ഓരോ ജീവിയുടെയും പരിസരം എന്ന് പറയുന്നത്. മനുഷ്യൻ പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിച്ചു വലിയ കെട്ടിടങ്ങൾ നാം നിർമിക്കുന്നു.വാഹനങ്ങളുടെ അമിത ഉപയോഗം മൂലം അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു. വയലുകളും തോടുകളും നികത്തുകയും മാലിന്യങ്ങൾ നിക്ഷേപിച്ച് അവയെ മലിനപ്പെടുത്തുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് . അതിനാൽ നമ്മുടെ ചുറ്റുപാടുകളിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയം അന്യ സംസ്ഥാനത്തെ ആശ്രയിക്കാതെ നമുക്കാവശ്യമായാ പച്ചക്കറികൾ നട്ടുപിടിപ്പിക്കുകയും ചെയ്യാം. അങ്ങനെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. കുട്ടികളായ നാം നമുക്കും നമ്മുടെ വരും തലമുറക്കും ആയി പ്രകിതിയെ സംരക്ഷിക്കാം

ആൽബി റോയി
3 A സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം