സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/തുള്ളൽ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
തുള്ളൽ കവിത

പെട്ടെന്നൊരുദിനം പൊട്ടിമുളച്ചൊരു
കൊറോണയെന്നൊരു മാരക രോഗം
മനുജനെയാകെ കിടുകിടെ വിറപ്പിച്ച-
തിവ്യാപകമായ് താണ്ഡവമാടി
പണ്ഡിതനെന്നോ പാമരനെന്നോ
മുഖം നോക്കാതെ വന്നിതു ഭൂമിയിൽ
ലക്ഷങ്ങളുടെ ജീവനെടുത്തു
ജനജീവിതമാണാകെ ലോക്ക് ഡൌൺ
ഭയമില്ലതിനൊരു പരിഹാരം താൻ
ജാഗ്രതയാണെന്നത്തുമ മാർഗ്ഗം
ഒട്ടും പ്രതീക്ഷിച്ചിതല്ലയീ ദുർവിധി
ഇത്തരം ബന്ധനം ആഗോള ബന്ധനം
ആശ്വാസമാകുന്ന വാർത്തകൾ കേൾക്കുവാൻ
കാതോർത്തിടുന്നു മാലോകരേവരും

അൽഫോൻസ്
4 A സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത