സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി ഒരേ മനസോടെ
ഒറ്റക്കെട്ടായി ഒരേ മനസോടെ
കോവിഡ് -19 എന്ന മഹാമാരി ലോകത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തുമ്പോഴും നാം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. ഇന്ത്യയിലാദ്യമായി കോവിഡ് ബാധ സ്‌ഥിധീകരിച്ച സംസ്‌ഥാനമെന്ന പേരിനപ്പുറം ഫലപ്രദമായി കോവിഡിനെ പ്രതിരോധിക്കുന്ന സംസ്‌ഥാനമെന്ന ബഹുമതിയിലേക്ക് കേരളം അതിവേഗം വളർന്നു കഴിഞ്ഞു.കോവിഡിന്റെ വ്യാപനത്തിനുള്ള സാധ്യതകളെല്ലാം അടച്ച് രോഗികളെ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിൽ സംസ്‌ഥാനം വിജയിച്ചു. ഓരോ രോഗിയുടെയും സഞ്ചാരവഴികൾ തേടിപ്പോയി വ്യാപന സാധ്യത അടച്ച കേരളത്തിലെ ആരോഗ്യരംഗം ഇപ്പോൾ സമാനതകളില്ലാത്തതാണ്.കേന്ദ്ര -സംസ്‌ഥാന സർക്കാരുകളെടുക്കുന്ന തീരുമാനങ്ങളുടെ കൃത്യമായ നടപ്പാക്കലാണ് കേരളത്തിന്റെ നേട്ടത്തിന് കാരണം. കോവിഡിനെതിരെ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാരും നേഴ്‌സുമാരും ആരോഗ്യപ്രവർത്തകരുമെല്ലാം അതിജീവനത്തിനു കൂടുതൽ കരുത്തു പകരുന്നു. സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും പോലീസിന്റെയും എല്ലാം നിർദ്ദേശം അനുസരിച്ചു സാമൂഹ്യ അകലം പാലിച്ചു വീടുകളിൽ കഴിയുന്ന ഓരോ പൗരനും കോവിഡ് -19 നെ അതിജീവിക്കാനാകും എന്ന ആത്മവിശ്വാസം പകരുന്നു. നാം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ തീർച്ചയായും ഈ മഹാമാരിയെ അതിജീവിക്കാനാകും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം