സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/എന്റെ സ്കൂൾ നല്ല സ്കൂളാണ്
എന്റെ സ്കൂൾ നല്ല സ്കൂളാണ്
എൻ്റെ സ്കൂൾ നല്ല സ്കൂളാണ്.ഇവിടെ കുറെ നല്ല മനുഷ്യരുണ്ട്. ആരാണെന്നറിയാമോ ആ നല്ല മനുഷ്യർ? എൻ്റെ അധ്യാപകരും കൂട്ടുകാരും രക്ഷകർത്താക്കളും. സ്കൂളിന് സേവനം ചെയ്യുന്നവരൊക്കെ നല്ല വരാണ്. ഇവരൊക്കെ നൻമ നിറഞ്ഞ വ്യക്തികളാകുമ്പോൾ സ്കൂൾ നല്ലതായിത്തീരും. ഈ വിദ്യാലയത്തിൽ പഠിക്കാൻ കഴിഞ്ഞതാണ് എൻ്റെ ഭാഗ്യം. ഇവിടെ പഠനം മാത്രമല്ല കേട്ടോ. ക്ലാസ്സിനു പുറത്തുള്ള ധാരാളം അറിവുകളും, കാഴ്ചകളും അധ്യാപകർ ഞങ്ങൾക്ക് കാട്ടിത്തരും." നിങ്ങൾ പഠിച്ചു മിടുക്കരാകണം, വളർന്ന് നല്ലവരാകണം" ഇതാണ് ഞങ്ങളുടെ ഹെഡ് മിസ്ട്രസ് പറഞ്ഞിരിക്കുന്നത്. വിശാലമായ കളിസ്ഥലവും, പൂന്തോട്ടവും ,പച്ചക്കറി തോട്ടവുമൊക്കെയുള്ള എൻ്റെ വിദ്യാലയം. സ്കൂളിലെ പരിപാടികളെല്ലാം ഞങ്ങൾ ആഘോഷമാക്കിയിരുന്നു. എത്ര പറഞ്ഞാലും തീരാത്തത്ര പറയാനുണ്ട് എനിക്കെൻ്റെ വിദ്യാലയത്തെക്കുറിച്ച്.ഓർമ്മകളിലെന്നും മധുരമായി എൻ്റെ മാതൃകാ വിദ്യാലയം എന്നോടൊപ്പം ഉണ്ടാവും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം