സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

അങ്ങു ദുരെ ചൈനതൻ
പട്ടണത്തിൽ നിന്നും സങ്കടകരമാം
വാർത്തഎത്തിടുന്നു മാനവരാശിയെ
കൊന്നൊടുക്കിടുന്നൊരു മഹാമാരി
അതിങ്ങെത്തി കൊച്ചുകേരളത്തിലും
 
അധ്യയന വർഷാവസാന
ത്തോടടുത്തിടുന്നു.ഞങ്ങൾ
വിദ്യാലയ വാർഷികത്തിനായ്
ഒരുങ്ങിടുന്നു കൂടെ പ്രിയരാം
അദ്ധ്യാപകരുടെ യാത്രയയപ്പും

ബന്ധനം ബന്ധനം സർവ്വവും
ബന്ധനത്തിൽ.സ്കൂളുകൾ ,
കോളേജുകൾ , ദൈവാലയങ്ങൾ
മാനുഷ്യരെല്ലാം ബന്ധനത്തിൽ.
സാമൂഹികമാം അകലം പാലിച്ചേ തീരു

ജീവനാം അധ്യാപനത്തിൽനിന്നും
പടിയിറങ്ങുന്ന പ്രിയരാം അധ്യാപകർ
അവരെ ആദരിച്ചു യാത്രയാക്കാൻ
കഴിഞ്ഞില്ല മഹാമാരിയാൽ ബന്ധനം
ബന്ധനം സർവ്വവും ബന്ധനത്തിൽ

ഇന്നിയെന്നു തുറന്നിടുമെന്നുടെ
വിദ്യാലയം ഇന്നിയെന്നുകാണു -
മെന്നുടെ പ്രിയരാം അധ്യാപകരെ,
കുട്ടുകാരെ ദൈവമേ കാത്തിടേണമേ
നിന്നുടെ മക്കളാം ഞങ്ങളെ .........

നിയ ആൻ തോമസ്
3 എ സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത