സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് അഥവാ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് അഥവാ കോവിഡ് 19

ലോകത്തെ നടുക്കിക്കൊണ്ട് ഒരു മഹാമാരി കൂടി മനുഷ്യകുലത്തെ പിന്തുടർന്നെത്തിയിരിക്കുന്നു .അതാണ് കോറോണ വൈറസ് അഥവാ കോവിഡ് 19.ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാനിൽ നിന്നുമാണ് .ലോകരാഷ്ട്രങ്ങളിൽ പതിനായിരങ്ങൾ മരിച്ചു വീണിരിക്കുന്നു .ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ആയിരക്കണക്കിനാളുകൾക്ക് കോവിഡ് ബാധിച്ചിരിക്കുന്നു .ഇതിന്റെ ലക്ഷണങ്ങൾ ജലദോഷം വരണ്ടചുമ ,ശ്വാസം മുട്ടൽ എന്നിവയാണ് .ഈ രോഗത്തിന് മരുന്നോ വാക്സിനോ ഇതുവരെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല എന്നതാണ് മറ്റൊരു വേദനിക്കുന്ന സത്യം .ഈ വൈറസ്സിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയാണ് .അതിനുള്ള മാർഗങ്ങൾ എന്ന് പറയുന്നത് ശാരീരിക അകലം പാലിക്കുക ,ഓരോ മണിക്കൂറിലും ഇരുപതു സെക്കന്റ് സോപ്പിട്ട് കൈ കഴുകുക ,ഇടവിട്ട് വെള്ളം കുടിക്കുക എന്നിവയൊക്കെയാണ് .നമ്മുടെ സാമ്പത്തിക സുസ്ഥിരതയ്ക്കും ഈ പ്രതിരോധം ആവശ്യമാണ് .


അഷിത ജോർജ്
5 D സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം