സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മാനവ സമൂഖത്തിനു അത്ഭുതവും വിസ്മയവും നൽകുന്ന മഹാ മായികലോകമാണ് പരിസ്ഥിതി .വിശാലമായ ഭൂമിയും അതിലെ ജീവജാലങ്ങളും അജീവീയ ഘടകങ്ങളും എല്ലാം ചേർന്ന മഹാ വിസ്മയമാണ് പരിസ്ഥിതി .മണ്ണ് ,ജലം ,വായു ,കാലാവസ്ഥ ഇവയെല്ലാം പരിസ്ഥിതിയുടെ അഭിവാജ്യ ഘടകങ്ങളാണ് .ഏതൊരു ജീവിയുടെയും ജീവിതം അവയുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു .ജീവജാലങ്ങളെല്ലാം പരിസ്ഥിതിയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും അവയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ് . ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ നിലനിൽപ്പിനാധാരം .ജീവീയവും അജീവീയവുമായ ഘടകങ്ങൾ ചേർന്നാണ് പരിസ്ഥിതി രൂപപ്പെടുന്നത് തന്നെ .പറയുമ്പോൾ ജീവനുള്ളവയ്ക്കു ജീവിക്കുന്നതിനാവശ്യമായ ചുറ്റുപാടുകൾ ഒരുക്കുന്നതും ജീവജാലങ്ങളുടെ സ്വഭാവം നിർണയിക്കന്നതുമൊക്കെ പരിസ്ഥിതി തന്നെയാണ്. .മനുഷ്യന് ജീവിക്കാനുള്ള എല്ലാ ചുറ്റുപാടും ഒരുക്കി പരിസ്ഥിതി തരുമ്പോഴും അവയുടെ സന്തുലിതാവസ്ഥ തകർക്കും വിധം ചൂഷണം ചെയ്യുകയും മലിനമാക്കുകയുമാണ് മനുഷ്യൻ .വനങ്ങൾ വെട്ടി നശിപ്പിക്കുന്നു ,കുന്നുകൾ നിരത്തുന്നു ,അരുവികളുടെ കരകൾ ഇടിച്ചു മണ്ണാക്കുന്നു,വയലുകൾ കുളങ്ങൾ ഇവയൊക്കെ നികത്തുന്നു ,കാട്ടുമൃഗങ്ങളെ അവയുടെ വംശനാശത്തിന്റെ വക്കിലെത്തിക്കുന്നു ,ഇങ്ങനെ വിവിധങ്ങളായ മാർഗങ്ങളിലൂടെ പരിസ്ഥിതിയുടെ ഹൃദയത്തെ മുറിപ്പെടുത്തുമ്പോൾ വെള്ളപ്പൊക്കം ,ഭൂമികുലുക്കം വരൾച്ച, ജീവജാലങ്ങളുടെ വംശനാശം എന്നിങ്ങനെ വിവിധങ്ങളായ രീതിയിൽ പരിസ്ഥിതി മനുഷ്യനെ ഓർമിപ്പിക്കുന്നു .കൂടാതെ വിഭവ ചൂഷണം ,വ്യവസായ വൽക്കരണം അനിയന്ത്രിതമായ ജനസംഖ്യ കുതിപ്പ് ഇവയും പരിസ്ഥിതിയെ തകർക്കാൻ കാരണമാകുന്നു . പരിസ്ഥിതിയുടെ വ്യതിയാനവും തകർച്ചയും മനുഷ്യനുൾപ്പെടുന്ന ജീവലോകത്തിന്റെ നിലനിൽപ്പിനു ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ് .ജൈവ സുരക്ഷാ ഉറപ്പാക്കുക ,ശാസ്ത്രീയ മാലിന്യ സംസ്കരണം നടത്തുക ,പരിസ്ഥിതി വിജ്ഞാനം നേടുക ,പരിസ്ഥിതി ചൂഷണം ഒഴിവാക്കുക ഇങ്ങനെ വിവിധ മാർഗങ്ങളിലൂടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നു തിരിച്ചറിയുക .അടുത്ത തലമുറയ്ക്ക് നമ്മുടെ പരിസ്ഥിതിയെ കൈമാറാൻ നാം ഇന്ന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതുണ്ട്.ആ പ്രവർത്തി നന്നായി പ്രാവർത്തികമാക്കുവാൻ ഇന്നത്തെ തലമുറയ്ക്ക് സാധിക്കട്ടെ .
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം