സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി ( 2023 - 2026 )
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | ഷാജു നരിപ്പാറ | |
കൺവീനർ | ഹെഡ്‍മാസ്റ്റർ | സജി ജോസഫ് | |
വൈസ് ചെയർപേഴ്സൺ | എംപിടിഎ പ്രസിഡൻറ് | ടിൻറു സെബാസ്റ്റ്യൻ | |
ജോയിൻറ് കൺവീനർ | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | സിമി ദേവസ്യ | |
ജോയിൻറ് കൺവീനർ | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | റെജി കെ ജോർജ്ജ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ജിയാൻ ജോസഫ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അൻവിയ കൃലേഷ് | |
ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രൂപീകരണം
സംസ്ഥാന തലത്തിൽ നടന്ന അഭിരുചി പരീക്ഷയിൽ 56കുട്ടികൾ പങ്കെടുക്കുകയും അവരിൽ നിന്നും കൂടുതൽ സ്കോർ കരസ്ഥമാക്കിയ 30പേർ അംഗത്വം നേടുകയും ചെയ്തു{{Infobox littlekites
|സ്കൂൾ കോഡ്=47017 |ബാച്ച്=2023-26 |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം=30 |റവന്യൂ ജില്ല=കോഴിക്കോട് |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി |ഉപജില്ല=പേരാമ്പ്ര |ലീഡർ=ജിയാൻ ജോസഫ് |ഡെപ്യൂട്ടി ലീഡർ=അൻവിയ കൃലേഷ് |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിമി ദേവസ്യ |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ആയിഷ ഇ നജ്‍മ |ചിത്രം= |size=250px }}
2023 -26 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ്സ് |
---|---|---|---|
1 | 10481 | അഭിരാം സി എ | IX |
2 | 10159 | അദ്വൈത് വിഎസ് | IX |
3 | 10212 | എയ്ബൽ സിബി | IX |
4 | 10264 | അലന്യ ബിജു | IX |
5 | 10213 | ആൽബ നൗറിൻ | IX |
6 | 10174 | അമയ ബിജു | IX |
7 | 10290 | അൻവിയ ക്രിലേഷ് | IX |
8 | 10195 | അരുൺ വി സി | IX |
9 | 10219 | ആയിഷ ഫർഹാൻ | IX |
10 | 10576 | ആയിഷ റി ഫ ടി ആർ | IX |
11 | 10426 | ദീപക് വിൻസൻറ് | IX |
12 | 10193 | എനോഷ് ജോൺ ജിന്റോ | IX |
13 | 10237 | ഫാത്തിമ റാഫിയ | IX |
14 | 10238 | ഫ്രാൻസിസ് സേവ്യർ | IX |
15 | 10408 | ഹനാൻ അക്മൽ സി എ | IX |
16 | 10184 | ജിയാൻ ജോസഫ് | IX |
17 | 10206 | ജോയൽ ടി ടി | IX |
18 | 10163 | കെ എം ലിയോൺ | IX |
19 | 10611 | ലിൻസ് മരിയ ചാക്കോ | IX |
20 | 10183 | മാർഷൽ ഷോബിൻ | IX |
21 | 10633 | മോസസ് അജയ് | IX |
22 | 10257 | മുഹമ്മദ് അദ് നാൻ പി കെ | IX |
23 | 10161 | നജ ഫാത്തിമ സി കെ | IX |
24 | 10236 | നജ ഫാത്തിമ കെ ആർ | IX |
25 | 10215 | നിയ ഫാത്തിമ പി എസ് | IX |
26 | 10255 | നിയ തോമസ് | IX |
27 | 10222 | റമീം സഫ് വാ | IX |
28 | 10571 | റിച്ചാർഡ് റ്റി നിക്സൺ | IX |
29 | 10263 | റിധ്വ എം എൻ | IX |
30 | 10660 | സെന്ന മെറിൻ സന്ദീപ് | IX |
2023- 26 ബാച്ചിന്റെ ആദ്യ മീറ്റിംഗ്
ഒരു പൊതു അഭിരുചി പരീക്ഷയെ നേരിട്ട് അംഗത്വം നേടിയ മിടുക്കരായ ലിറ്റിൽ കൈറ്റ്സ് ബാച്ചfന്റെ ആദ്യ മീറ്റിംഗ് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടക്കുകയുണ്ടായി. അതിൽ നിന്നും രണ്ട് ലീഡർമാരെ തിരഞ്ഞെടുക്കുകയുണ്ടായി. ജിയാൻ ജോസഫ് ,അൻവിയ ക്രിലേഷ് എന്നിവരാണ് ലിറ്റിൽ കൈറ്റ്സ് ലീഡർമാർ. തുടർന്ന് ഈ വർഷം നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.
2023 -26 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ
ക്രമനമ്പർ | തീയ്യതി | വിഷയം | |
---|---|---|---|
1 | 12 /6 /2024. | ആനിമേഷൻ 1 | |
2 | 19/6/24 | ആനിമേഷൻ 2 | |
3 | 26/6/24 | ആനിമേഷൻ | |
4 | 5/7/24 | മൊബൈൽ ആപ്പ് നിർമ്മാണം 1 | |
5 | 10/7/24 | മൊബൈൽ ആപ്പ് നിർമ്മാണം | |
6 | 17/7/24 | മൊബൈൽ ആപ്പ് നിർമ്മാണം 2 | |
7 | 19/7/24 | മൊബൈൽ ആപ്പ് നിർമ്മാണം | |
8 | 24/7/24 | മൊബൈൽ ആപ്പ് നിർമ്മാണം | |
9 | 14/8/24 | നിർമ്മിത ബുദ്ധി 1 | |
10 | 23/8/24 | നിർമ്മിത ബുദ്ധി 2 | |
11 | 27/9/24 | നിർമ്മിത ബുദ്ധി 3 | |
12 | 29/9/24 | ഐടി ക്വിസ് | |
13 | 9/10/24 | ഇലക്ട്രോണിക്സ് | |
14 | 10/10/25 | സ്കൂൾതല ക്യാമ്പ് | |
15 | 16/10/24 | ഇലക്ട്രോണിക്സ് | |
16 | 23/10/24 | റോബോട്ടിക്സ് 1 | |
17 | 30/10/24 | റോബോട്ടിക്സ് 2 | |
18 | 6/11/24 | റോബോട്ടിക്സ് | |
19 | 13/11/24 | റോബോട്ടിക്സ് 3 | |
20 | 20/11/24 | റോബോട്ടിക്സ് 4 | |
21 | 25/11/24 | സബ്ജില്ലാ ക്യാമ്പ് | |
22 | 26/11/24 | സബ്ജില്ലാ ക്യാമ്പ് | |
23 | 27/11/24 | റോബോട്ടിക്സ് 4 |
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രായോഗിക പരിശീലനം
ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ മനസ്സിലാക്കാനും അതിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നിരവധി ക്ലാസുകൾ സംഘടിപ്പിച്ചു.
ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം
ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്.ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തിആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു.ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം എന്നിവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ കഴിഞ്ഞു. ടൂപ്പി ട്യൂബ് ടെസ്ക്ക്എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു
മൊബൈൽ ആപ്പ് ക്രിയേഷൻ
മൊബൈൽ ആപ്പുകൾ നിർമ്മിക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, MIT ആപ്പ്ഇൻവെന്റർ സോഫ്റ്റ്‌വെയറിന്റെ യൂസർ ഇന്റേർഫേസ് കാംപോണന്റുകൾ പരിചയപ്പെടാനും, മൊബൈൽ ആപ്പിന്റെ ലേഔട്ട് ഡിസൈൻ ചെയ്യുന്നത് എങ്ങനെയെന്ന് അറിയാനും കുട്ടികൾക്ക് സാധിച്ചു.MIT ആപ്പ് ഇൻവെന്റെറിൽ കോഡ്ബ്ലോക്കുകൾ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെടാനും, MIT ആപ്പ് ഇൻവെന്റർ ഉപയോഗിച്ച് മൊബൈൽ ആപ്പുകൾ നിർമ്മിക്കാനും എമുലേറ്റർ ഉപയോഗിച്ച് പ്രവത്തിപ്പിക്കാനും, നിർമ്മിച്ച ആപ്പുകൾ apk ഫയൽ ആക്കി മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും കുട്ടികൾക്ക് കഴിഞ്ഞു
കൃത്രിമ ബുദ്ധി
നൂതന സാങ്കേതിക രംഗത്ത് ഏറെ ചർച്ച വിഷയം ആയ കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ക്ലാസിലൂടെ അതിന്റെ പ്രാധാന്യം, ഉപയോഗപ്പെടുത്തേണ്ട സാഹചര്യങ്ങൾ തുടങ്ങിയ കൃത്രിമ ബുദ്ധിയുടെ അനന്തസാധ്യതകൾ ഗ്രഹിക്കാൻ കഴിഞ്ഞു.കമ്പ്യൂട്ടർ എങ്ങനെ ബുദ്ധി കൈവരിക്കുന്നു എന്നും നിത്യജീവിതത്തിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ കണ്ടെത്താനും, നിർമ്മിത ബുദ്ധിയുടെ സവിശേഷതകൾ കണ്ടെത്താനും കുട്ടികൾക്ക് സാധിച്ചു.സ്ക്രാച്ച്ലെ ഫേസ് സെൻസിങ് മെഷീൻ ലേണിങ് മോഡ്യൂൾ ഉപയോഗിച്ച് പ്രോഗ്രാമുകൾ തയ്യാറാക്കാനും മെഷീൻ ലേണിങ് രംഗത്തെ ഡിജിറ്റൽ ഡേറ്റകൾക്കുള്ളപ്രാധാന്യം തിരിച്ചറിയാനും,കൂടാതെ നിർമ്മിത ബുദ്ധി ഉപയോഗ പ്പെടുത്തുന്ന മൊബൈൽ ആപ്പ് തയ്യാറാകാനും, മെഷീൻ ലേണിങ് മോഡൽ തയ്യാറാക്കാനുള്ള വിവിധ പ്ലേറ്റ്ഫോർമുകളെ കുറിച്ചും, നിർമ്മിത ബുദ്ധിയുടെ ഭാവി സാധ്യതകളെ കുറിച്ചും മനസിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു.Teachable machine ഉപയോഗിച്ച് മെഷീൻ ലേണിങ് മോഡലുകൾ തയ്യാറാക്കാനുള്ള ധാരണ നേടിയെടുക്കാനും കുട്ടികൾക്കായി.
ഇലക്ട്രാണിക്സ്
സെൽ, ടോർച്ച് , ബൾബ് , വയർ തുടങ്ങിയവ ഉപയോഗിച്ച് സർക്യൂട്ട് തയ്യാറാക്കാനും, അതിന്റെ ഉപയോഗം മനസ്സിലാക്കാനും,LED തെളിയിക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കാനും, ബാറ്ററി റെസിസ്റ്റർ, ബ്രെഡ്ബോർഡ്, ജംപർ വയറുകൾ എന്നിവ ഉപയോഗിച്ച് LED തെളിയിക്കാനും, കളർ കോഡ് അനുസരിച്ച് റെസിസ്റ്ററിന്റെ പ്രതിരോധം കണ്ടെത്താനും പട്ടികപ്പെടുത്താനും പരിചയപ്പെടുത്തികൊണ്ടുള്ള ഇലക്ട്രോണിക് ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമായി. .
സ്കൂൾ തല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി 10/10/2025 ന്സ്കൂളിൽ വച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ഓണവുമായി ബന്ധപ്പെട്ട തീമിനെ അടിസ്ഥാനമാക്കിയായിരി ന്നു ക്യാബ്. Scratch ൽ ഓണവുമായി ബന്ധപ്പെട്ട പുക്കൾ ശേഖരിച്ചു പുക്കളം ഒരുക്കുന്ന കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ്സ് ഉപയോഗിച്ച് അനിമേഷൻ വീഡിയോ, GIF, പ്രമോ വീഡിയോകൾ എന്നിവയുടെ പരിശീലനമാണ് നൽകിയത്. യൂണിറ്റ് തല ക്യാബിന്റെ ഉദ്ഘാടനം ഹെഡ്‍മാസറ്റർ സജി ജോസഫ് സാർ നിർവഹിച്ചു. അധ്യാപികമാരായ സിമി ദേവസ്യ ടീച്ചർ ആശംസയും, റെജി ടീച്ചർ സ്വാഗതവും പറഞ്ഞു. ചെമ്പനോട സ്കൂളിലെ ടീച്ചർ ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി എത്തിയത്.യൂണിറ്റ് തലത്തിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാക്യാബിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ ആനിമേഷൻ - അൻവിയ ക്രിലേഷ് ,റിച്ചാർഡ് നിക്സൺ ,മോസസ് അജയ്സ്ക്രാച്ച് പ്രോഗ്രാമിംഗ് - മാർഷൽ വി ഷോബിൻ , എനോഷ് ജോൺ ജിൻ്റോ , ജിയാൻ ജോസഫ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.ഒൻ്പതാം ക്ളാസ്സിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.
സബ്‍ജില്ലാ ക്യാമ്പ്
25/11/24 ,26/11/24 ഒമ്പതാം ക്ലാസിനു വേണ്ടിയുള്ള സബ്ജില്ലാ ക്യാമ്പ് സെൻറ് മേരീസ് ഹൈസ്കൂളിൽ വച്ചൂ നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി അറുപത് കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാ ക്യാമ്പിലേക്ക് സെൻറ് മേരീസ് ഹൈസ്കൂളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ
ആനിമേഷൻ - അൻവിയ ക്രിലേഷ് ,റിച്ചാർഡ് നിക്സൺ ,മോസസ് അജയ്
സ്ക്രാച്ച് പ്രോഗ്രാമിംഗ് - മാർഷൽ വി ഷോബിൻ , എനോഷ് ജോൺ ജിൻ്റോ , ജിയാൻ ജോസഫ്
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഇ-ഇലക്ഷനായി നടത്തി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇലക്ഷൻ ബൂത്തുകൾക്ക് നേതൃത്വം നൽകി. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്കൻഡ് പോളിംഗ് ഓഫീസർ, തേഡ് പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റൻറ് എന്നീ ചുമതലകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവഹിച്ചു. എസ് പി സി വിദ്യാർത്ഥികൾ അച്ചടക്ക പരിപാലനം നടത്തി. വർഗ്ഗങ്ങൾ (++): (+)
=== സ്കൂൾ ഡിജിറ്റൽ മാഗസിൻ നിർമ്മാണം ===
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 3/1/2025 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മിസ്ട്സ് അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. റിച്ചാർഡ് ടി നിൿസൺ , മാർഷൽ വി ഷോബിൻ , എനോഷ് ജോൺ ജിന്റോ , ഫ്രാൻസിസ് സേവ്യർ, അൻവിയ ക്രിലേഷ് , നജ ഫാത്തിമ സി കെ , സെന്ന മെറിൻ സന്ദീപ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അൻവിയ ക്രിലേഷ് മുഖ്യപത്രാധിപയായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.