സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/~~* ശുചിത്വം*~~

Schoolwiki സംരംഭത്തിൽ നിന്ന്
~~* ശുചിത്വം*~~     
      പ്രകൃതി രമണീയവും ഫലഭൂയിഷ്ട സമൃദ്ധമായ കേരളം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. പൊന്നു വിളയുന്ന മണ്ണ് ഇപ്പോൾ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. 'ദൈവത്തിൻറെ സ്വന്തം നാട് ' എന്ന് വിശേഷിപ്പിക്കുന്ന കേരളം ഇന്നത്തെ കാലത്ത് മനുഷ്യരുടെ പ്രവർത്തി മൂലം ശുചിത്വമില്ലാതെ മലിനമായി കൊണ്ടിരിക്കുന്നു. ശുചിത്വം ആപേക്ഷികമാണ് .അത് കാഴ്ചപ്പാടുകൾ അനുസരിച്ച് വ്യത്യാസപ്പെടുന്നു. നല്ല കാഴ്ചപ്പാടുകൾ ആരോഗ്യത്തെ വർധിപ്പിക്കും എന്നതിൽ സംശയമില്ല. ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത വിധം വായു, ജലം, പരിസ്ഥിതി എല്ലാം മലിനം ആയിരിക്കുകയാണ്.


        'ദൈവത്തിൻറെ സ്വന്തം നാട് ' എന്ന് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. _" ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?"_ എന്ന _പി.കെ. ബാലചന്ദ്രന്റെ_. വരികൾ ഓർമ്മ വരികയാണ് വരുംതലമുറയ്ക്ക്, ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത വിധം വായു ,ജലം ,പരിസ്ഥിതി എല്ലാം മലിനം ആയിരിക്കുകയാണ്. കേരളത്തിന് തനതായ ഒരു പാരമ്പര്യം ഉണ്ട് .അത് ജീവിതശൈലിയിൽ, വസ്ത്രത്തിൽ, സംസ്കാരത്തിൽ, ആഹാരത്തിൽ എല്ലാം തന്നെ കേരളത്തിന്റെതായ ഒരു രീതിയുണ്ട്. പക്ഷേ ഇപ്പോൾ നമ്മുടെ രീതികളിൽ നിന്ന് വ്യത്യസ്തമായി മറ്റു രാജ്യങ്ങളെ രീതികളെ അനുകരിക്കാൻ തുടങ്ങിയിരിക്കുന്നു. പരിസര ശുചിത്വത്തെ കുറിച്ച് കേരളീയരുടെ മനോഭാവം സംബന്ധിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണമുണ്ട് .സ്വന്തം ശരീര ശുദ്ധി മലയാളിക്ക് പ്രധാനം ആണ് .സ്വന്തം വീടും പറമ്പും അതുപോലെ വൃത്തിയായിരിക്കണം. എന്നാൽ സ്വന്തം സ്ഥലത്തിന് പുറത്തേക്ക് കടന്നാലോ അത് മറ്റാരെങ്കിലും നോക്കും അല്ലെങ്കിൽ അത് സർക്കാരിന്റെ ഉത്തരവാദിത്വമാണ് എന്ന ധാരണയാണ് എല്ലാവർക്കും. ഇവിടെയാണ് നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടത്.
_ഉപസംഹാരം_ 
            തുറസായ സ്ഥലങ്ങളെയും പാതയോരങ്ങളിലും പുഴയോരങ്ങളെയും അവയുടെ നൈസർഗീക ഗുണങ്ങളോടെ നിലനിർത്തണം.ഹോട്ടലിൽ നിന്നും ഫാക്ടറികളിൽ നിന്നും തള്ളുന്ന മാലിന്യങ്ങൾ ഏറ്റുവാങ്ങുന്ന കുപ്പത്തൊട്ടി അല്ല ഇവയൊന്നും; അവയെല്ലാം കുപ്പ തൊട്ടികൾ ആയാൽ അവയുടെ പ്രാദേശിക ഭംഗിക്ക് കളങ്കം ആകും. ഭംഗി നഷ്ടപ്പെട്ടാൽ കാണുന്നത് അരോചകം. കുമിഞ്ഞുകൂടുന്ന ചപ്പുചവറുകളിൽ നിന്നുമുണ്ടാകുന്ന വാതകങ്ങളും പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങളും എല്ലാം ശ്വസിക്കുന്ന മനുഷ്യർക്കും ജീവജാലങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ആരോഗ്യകേരളം സാക്ഷാത്കരിക്കപ്പെടുന്നതിനും ഹരിതകേരളം പുഷ്ടിപ്പെടുത്തുന്നതിനു 365 ദിവസവും ശുചിത്വം സേവനം നിലനിർത്തണം.മാലിന്യ സംസ്കരണം നമ്മുടെ ജീവിതത്തിലെ ഭാഗമാക്കി മാറ്റണം. മാലിന്യം ശാപമല്ല സമ്പത്താണ് എന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. മാലിന്യത്തെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക എന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം


ഐറിൻ സാറാ അനിൽ
9 D സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം