സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/വീണ്ടുമൊരു ശീതകാലം കൂടി
വീണ്ടുമൊരു ശീതകാലം കൂടി
ശീതകാല പ്രഭാവം അതിനെ മൂർധന്യത്തിൽ എത്തിയിരിക്കുകയാണ് പഞ്ഞിക്കെട്ടുകൾ പോലുള്ള ഹിമകണങ്ങൾ ചെടികളും മരങ്ങളും മുല്ലപ്പൂവിനെ നിറം പകർന്നു നല്കിയിരുന്നു. ഈ മഞ്ഞിൽ അവ തണുത്തുവിറയ്ക്കുന്നു ഉണ്ടാവുമോ ആവോ? ജനാലയുടെ നീണ്ട അഴികളിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു ജൂലിയാന. ഇതുപോലെ മഞ്ഞു പൊഴിഞ്ഞു കഴിഞ്ഞവർഷം അവളുടെ ഓർമ്മയിൽ ഓടിയെത്തി. മനുഷ്യൻ ഈയാംപാറ്റകളെ പോലെ മരിച്ചു വീണു കൊണ്ടിരിക്കുന്ന വെനീസ്..........! "ദേ നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട് ". അമ്മയുടെ വിളിയാണ് ജനാല അടച്ചശേഷം ജൂലിയാന സ്വീകരണ മുറിയിലേക്ക് പോയി .
കൊറോണ വൈറസ് എന്ന മഹാവ്യാധി ലോകത്തെ വിറപ്പിച്ച സമയം. പാതി ചത്തവരും മുഴുവൻ ചത്തവരുമായ മനുഷ്യരുടെ ഒരു കൂമ്പാരം........ ജീവ ഭയത്തോടെ അല്ലാതെ ജോലി ചെയ്യാൻ സാധിക്കുമായിരുന്നില്ല .ജീവിക്കാൻ കൊതിക്കുന്ന അനേകം മനുഷ്യരെ കണമുൻപിൽ കണ്ടു. ഇതിനിടയിലാണ് താൻ അന്നയെ കണ്ടുമുട്ടുന്നത്. ഒരു കൂട്ടുകാരിൽ നിന്നും ആയിരുന്നു അവർക്ക് രോഗം പകർന്നത്. ഇതറിയാതെ വീട്ടിൽ ഉള്ളവരുമായി അടുത്ത് ഇടപഴകി രോഗം ബാധിച്ച് ലോകത്തിൽ അവൾക്ക് സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്ന സഹോദരൻ മരിച്ചു. പിന്നാലെ ഇന്നലെ അമ്മയും... താനാണ് അവരുടെ മരണത്തിന് കാരണമെന്ന് ചിന്ത അവളെ അലട്ടി. കടുത്ത വിഷാദരോഗത്തിന് അടിമയായി. ഒടുക്കം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മരുന്നു നൽകാൻ ചെന്നപ്പോൾ താൻ കണ്ടത് ഞരമ്പ് മുറിച്ച് ബോധരഹിതനായി കിടക്കുന്ന അന്നയെ ആയിരുന്നു . ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ അന്നയുടെ ജീവൻ രക്ഷിച്ചു.
"നിങ്ങൾക്കിനി ജീവിക്കേണ്ട ആയിരിക്കാം. എന്നാൽ നിങ്ങളെ ആവശ്യമുള്ള ഒരുപാട് പേർ ചുറ്റിനും ഉണ്ട്. അവർക്ക് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങൾ ജീവിക്കണം അവർക്ക് വേണ്ടി നിങ്ങളുടെ നാടിനുവേണ്ടി നിങ്ങളുടെ രാജ്യത്തിനുവേണ്ടി". ജൂലിയ ദീർഘമായി നിശ്വസിച്ചു.അന്ന പറഞ്ഞു: "അന്ന് നിങ്ങൾ പറഞ്ഞ വാക്കിന്റെ ബലത്തിൽ, അന്ന് നിങ്ങൾക്ക് ആത്മവിശ്വാസത്തിൻ്റെബലത്തിലാണ്, ഞാൻ രോഗത്തെ അതിജീവിച്ചത്. നിങ്ങൾ തരുന്ന ആത്മവിശ്വാസവും നിങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തനവും ആണ് ഏറ്റവും വലിയ രോഗ പ്രതിരോധ മാർഗം". ജീവിതത്തിൽ ഇതുവരെ ഇത്ര അധികം സന്തോഷം അനുഭവപ്പെട്ടിട്ടില്ല. ഡോക്ടർ ആയതിൽ ജൂലിയിനയുടെ അഭിമാനം ഉച്ചകോടിയിൽ എത്തി. കുറച്ച് സമയം ഇരുവരും മ മൗനത്തിൽ ആയി. ഘടികാരത്തെ സൂചിയുടെ ചലനത്തെ വരെയും ആ മൗനം ഉച്ചത്തിലാക്കി. "ക്ഷമിക്കണം ഞാൻ എന്തൊക്കെയോ ഓർത്ത് ഇരുന്നു പോയി നിങ്ങൾക്കുള്ള ചായ ഞാനിപ്പോൾ എടുക്കാം " ജൂലിയാന തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി. ചായ ചൂടാക്കി കൊണ്ട് ജൂലിയാന ചോദിച്ചു. "ഇപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയാണ്"?
ആ മുറിയിൽ അസാധാരണമായ ഒരു പ്രകാശം നിറഞ്ഞു. ആ മുറിയിലേക്ക് കടന്നുവന്ന തണുത്ത കാറ്റിന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുകയും മരണമടയുകയും ചെയ്ത ഓരോ ആരോഗ്യപ്രവർത്തകന്റെയും ഗന്ധമുണ്ടായിരുന്നു.......
സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ