സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/ ശുചിത്വം മനുഷ്യ ജീവിതത്തിൽ
ശുചിത്വം മനുഷ്യ ജീവിതത്തിൽ
ശുചിത്വം മനുഷ്യ ജീവിതത്തിൽ ഏറ്റവും അധികം ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് ശുചിത്വം അഥവാ വൃത്തി. എന്നാൽ ബാഹ്യമായ വൃത്തി എന്നു പറയുന്നത് വസ്ത്രങ്ങൾ വൃത്തിയാക്കുക, ശരീരം വൃത്തിയായി സൂക്ഷിക്കുക, അഥവാ കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ യഥാ അവസരം കുളിക്കുകയും വസ്ത്രം അലക്കി ഉപയോഗിക്കുകയും വായ, പല്ല് മുതലായവ വൃത്തിയാക്കുകയും ചെയ്യുന്നതാണ് ശുചിത്വം. എന്നാൽ ആന്തരികമായ ശുചിത്വം എന്നു പറയുന്നത് മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും കരുതുകയും ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. അതുപോലെ നമ്മെ തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുകയും, ദൈവസ്നേഹത്തിൽ ജീവിക്കുകയും ചെയ്യുമ്പോൾ നമുക്ക് ഉണ്ടാകുന്ന ആത്മീകമായ സംതൃപ്തിയെയുമാണ് മാനസീക ശുചിത്വം എന്നു പറയുന്നത്. "അഥവാ നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക"എന്ന ആപ്തവാക്യമാണ് ജീവിത വിശുദ്ധിക്കു ആധാരമായിരിക്കുന്ന അമൂല്യ അവസ്ഥ. കൂടാതെ ആത്മീകമായ ജീവിത ക്രമീകരണങ്ങളും പരസ്പര സ്നേഹവും കരുതലും ഒക്കെകൂടി ചേരുന്നതാണ് അന്തരീകമായ വിശുദ്ധി. മാനുഷിക ജീവിതത്തിനു അഥവാ ആത്മീകമായ വളർച്ചയ്ക്ക് എപ്പോഴും മറ്റുള്ളവരെ സേവിപ്പാനും ഉൾക്കൊള്ളുവാനും സാധിക്കണം. ഇവയൊക്കെയും നമുക്ക് ലഭിക്കുന്നത് അധ്യാത്മീകം അഥവാ ദൈവീകമായ ജീവിത ക്രമീകരണങ്ങളിൽ കൂടിയാണ്. സർവോപരി വീട് വീട്ടുപകരണങ്ങൾ , പരിസരം ഇവയൊക്കെയും വൃത്തിയായി സൂക്ഷിക്കേണ്ടതും നമ്മെ തന്നെ ദൈവസന്നിധിയിൽ സമർപ്പിച്ചു ജീവിതത്തെ ക്രമീകരിക്കേണ്ടതും ജീവിത വിശുദ്ധിക്കു അത്യാവശ്യമാണ്.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം