സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ അമ്മ.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മ.      


നാട്ടിന്പുറത്തേക്കുള്ള ട്രെയിൻ യാത്രയിലാണ് മീരമോൾ. ജനാലയിലൂടെ പുറത്തേക്കുനോക്കി കാഴ്ചകൾ കണ്ടാസ്വദിക്കുകയാണ് അവൾ. അച്ഛനോടും അമ്മയോടുമൊപ്പം നാട്ടിൻപുറത്തെ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും വീട്ടിലേക്കുള്ള യാത്രയിലാണ് അവൾ. അങ്ങനെ അവർ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ അവരെ കൂട്ടികൊണ്ടുപോകുന്നതിനായി അവളുടെ അമ്മാവനും അമ്മായിയും എത്തിയിരുന്നു. അവിടെനിന്നും രണ്ടുമണിക്കൂർ യാത്രയുണ്ട് വീട്ടിലേക്ക്. കാറിൽ കയറിയതിനു ശേഷം മീര ഒന്നും മിണ്ടാതെ ഇരുന്നു. കാരണം അവൾ അവിടെയെത്തുന്നതിന്റെ തിടുക്കത്തിലായിരുന്നു. അമ്മാവന്റെ മക്കളുടെ കൂടെയുള്ള കളികളും, മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കഥകളും, ഇതെല്ലാം അവളുടെ മനസ്സിൽ മിന്നി മറഞ്ഞു. ഇതെല്ലാം ഓർത്തുകൊണ്ടിരിക്കുമ്പോൾ തന്നെ അവൾ വീട്ടിലെത്തി. അവൾ തിടുക്കത്തിൽ കാറിൽ നിന്നിറങ്ങി. അവരെ എതിരേൽക്കാനായി മുത്തച്ചനും മുത്തശ്ശിയും വാതിൽക്കൽ തന്നെ നിന്നിരുന്നു. മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ടപ്പോൾ മീര ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു. മുത്തശ്ശി ചോദിച്ചു :"യാത്രയൊക്കെ സുഖമുണ്ടായിരുന്നോ മോളെ." മീര പറഞ്ഞു :"ഉണ്ടായിരുന്നു മുത്തശ്ശി. ""വാ മോളെ നമുക്ക് ചോറ് കഴിക്കാം."ചോറ് കഴിച്ചു കഴിഞ്ഞപ്പോൾ മുത്തച്ഛനും മുത്തശ്ശിയും കൂടി മീരമോൾക്കും അവിടുത്തെ കുട്ടികളായ അപ്പുവിനും മാളവികയ്ക്കും കൂടി കഥകൾ പറഞ്ഞു കൊടുത്തു. കഥകൾ കേട്ടപ്പോഴുണ്ടായ അവരുടെ ബാലിശമായ ചോദ്യങ്ങൾക്കു അവർ മറുപടിയും കൊടുത്തു. അവരുടെ പറമ്പിൽ ഒരു തേൻ മാവുണ്ടായിരുന്നു. അതിലെല്ലാം നിറയെ മാമ്പഴങ്ങൾ നിറഞ്ഞു നിന്നിരുന്നു. വേനല്ക്കാലമായതിനാൽ അതിലെ മാമ്പഴങ്ങൾക്കെല്ലാം നല്ല മധുരമാണെന്നു മുത്തശ്ശി പറഞ്ഞിരുന്നു. പിറ്റേ ദിവസം അവരെല്ലാരും കൂടി മാമ്പഴം പറിക്കാൻ തയ്യാറായി. കുട്ടികൾക്ക് തന്നെ ആദ്യം മാമ്പഴം കൊടുത്തു. അതിനുശേഷം അവരെല്ലാരും കൂടി പുറത്തേക്കു ചുറ്റിക്കറങ്ങാൻ പോയി. മീര അറ്റത്തിരുന്നു പുറത്തെ കാഴ്ചകളെല്ലാം കാണുകയായിരുന്നു. കഴിഞ്ഞ വേനൽ അവധിക്കു വന്നപ്പോൾ ഇത്രയേറെ മലിനമായ കായലുകളും തോടുകളും അവൾ കണ്ടിട്ടില്ലായിരുന്നു. കായലുകളിൽ നിറയെ അഴുക്കും, പ്ലാസ്റ്റിക് കവറുകളും, കുപ്പികളും, ഫാക്ടറികളിൽ നിന്നും ഒഴുക്കി വിടുന്ന മലിന ജലവുമെല്ലാം ചേർന്ന് ആ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. ഇതെല്ലാം കണ്ടപ്പോൾ അവൾക്കു വളരെ സങ്കടം തോന്നി. അവൾ മുത്തച്ഛനോടു ചോദിച്ചു :"മുത്തശ്ശാ പ്ലാസ്റ്റിക്‌ വിഷമാണെന്നും അതുപയോഗിക്കാൻ പാടില്ലെന്നും സർക്കാരും ആരോഗ്യപ്രവർത്തകരും പറയുന്നതല്ലേ. പിന്നെന്തു കൊണ്ടാണ് ഇവിടെയുള്ള മനുഷ്യർ ഈ കായലുകളിലേക്കു മാലിന്യങ്ങൾ വലിച്ചെറിയുന്നത്?. "മുത്തശ്ശൻ പറഞ്ഞു :മോളെ കാലം ഒരുപാട് മാറി. ആർക്കും ഒന്നിനും സമയമില്ല. അവരവരുടെ കാര്യം നോക്കി നടക്കുന്നു. എത്ര പറഞ്ഞാലും അനുസരിക്കാത്തവരോട് പറഞ്ഞിട്ടെന്തു കാര്യം? ". "പ്രകൃതി നമ്മുടെ അമ്മയാണെന്നല്ലേ എല്ലാരും പറയുന്നത്. പിന്നെ നമ്മളെന്തിനാ ആ അമ്മയെ ദ്രോഹിക്കുന്നത്? "മീര ചോദിച്ചു. അവളുടെ ആ ചോദ്യത്തിന് ഉത്തരം നൽകാൻ ആർക്കും ആയില്ല. അപ്പോഴാണ് അവളുടെ അമ്മാവൻ മുത്തച്ഛനോടായി അത് പറഞ്ഞത് :"അച്ഛാ നാളെ ആ തടിവെട്ടുകാർ നമ്മുടെ വരിക്കപ്ലാവ് വാങ്ങിക്കാനായി വരുന്നുണ്ട്. "മുത്തശ്ശൻ പറഞ്ഞു :"എടാ മോനെ വേണ്ട ആ പ്ലാവ് വെട്ടണ്ട. തീരെ പട്ടിണി ആണെങ്കിൽ മാത്രം അത് വിൽക്കാം. അത് നമ്മുടെ അന്നമാണ്. "ഇതുകേട്ട മീരമോൾ പറഞ്ഞു :"അമ്മാവാ ആ പ്ലാവ് വിൽക്കേണ്ട . അതിൽ ധാരാളം ചക്കകളുണ്ടാകും. അതൊക്കെ പ്രകൃതി നമുക്കായി തരുന്നതല്ലേ. അമ്മാവൻ പറഞ്ഞു :"മോളെ ഇപ്പോൾ കാശിനു കുറച്ചു അത്യാവശ്യം ഉണ്ട് അതുകൊണ്ടാണിത്. "മീര പറഞ്ഞു :"വേണ്ട പ്ലാവ് വിൽക്കേണ്ട. കാരണം ഈ മരങ്ങളാണ് നമുക്ക് ജീവശ്വാസം നൽകുന്നത്. ഇത് വിറ്റാൽ നമുക്ക് തന്നെയാണ് നഷ്ടമുണ്ടാകുക. "മുത്തച്ഛൻ പറഞ്ഞു :"ശരിയാ മോനെ മീര പറഞ്ഞത്. ആ പ്ലാവ് അമ്മയായ പ്രകൃതിയുടെ വരദാനങ്ങളിലൊന്നാണ്. അതിനെ നാം നശിപ്പിക്കരുത്. അതുമാത്രമല്ല, ആ പ്ലാവിനെ വിശ്വസിച്ചു അതിന്റെ ശിഖരങ്ങളിൽ പാർക്കുന്ന അണ്ണനും കിളികൾക്കും നാം മരണശിക്ഷ വിധിക്കുകയാണ്. അവരോടു പറ നാളെ വരണ്ട എന്ന് '. അമ്മാവൻ പറഞ്ഞു :"ശരിയാ അച്ഛാ നാം കാരണം പ്രകൃതിക്കു ദോഷം ഒന്നും വരാൻ പാടില്ല. പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയെ സംരക്ഷിക്കേണ്ടതും നാം തന്നെ ".


Nimmy. George
9C സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ