സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സാമൂഹ്യ ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


കുട്ടികളിൽ സാമൂഹിക, സാംസ്കാരിക, ചരിത്രബോധം വളർത്തുക , ദേശീയത, സഹിഷ്ണുത,സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

നാട്ടറിവ് തേടി നടന്ന്‌ പ്രാദേശിക പഠന യാത്രകൾഎന്നിവ പ്രധാന പരിപാടികളാണ്. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ് എന്നാണല്ലോ പറയപ്പെടുന്നത് .നമ്മുടെ നാടിനെക്കുറിച്ചും ജില്ലയെക്കുറിച്ചും സംസ്ഥാനത്തെക്കുറിച്ചും അറിയുന്നതിനും പഠിക്കുന്നതിനും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അവസരം നൽകുന്നു. നാടിൻ്റെ സംസ്കാരത്തെ ആഴത്തിലറിഞ്ഞ് ചരിത്രം തയ്യാറാക്കുകയും മറ്റുള്ളവരുടെ അറിവിലേക്കായി നൽകുകയും ചെയ്യുന്നു.വിവിധ സാമൂഹ്യ ശാസ്ത്രമേളകളിൽ പങ്കെടുക്കുന്നു

നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ

  • ദിനാചരണങ്ങൾ( സ്വാതന്ത്ര്യ ദിനം, ക്വിറ്റിന്ത്യാ ദിനം, ഹിരോഷിമ നാഗസാക്കി ദിനം,റിപ്പബ്ലിക് ദിനം രക്തസാക്ഷിദിനം  തുടങ്ങിയവ)
  • റാലികൾ
  • ക്വിസ് മത്സരങ്ങൾ
  • പ്രസംഗ മത്സരങ്ങൾ
  • സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
  • ഭൂപടങ്ങൾ
  • പുരാവസ്തു ശേഖരണം
  • സാമൂഹ്യശാസ്ത്രമേള
  • സ്ക‍ൂൾ ചരിത്രം തയാറാക്കൽ
  • എന്റെ നാടിന്റെ ചരിത്രം തയാറാക്കൽ