സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി/ജൂനിയർ റെഡ് ക്രോസ്
സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്
JRC കുട്ടികളിൽ ആരോഗ്യം സേവനം സൗഹൃദം എന്ന കൃഷ്ണായ കർമ്മപരിപാടികളുമായി സേവനത്തിന്റെയും സ്നേഹത്തിന്റെയും ദീപം തെളിയിക്കുന്ന പ്രസ്ഥാനമായി ജൂനിയർ റെഡ് ക്രോസ് നിലകൊള്ളുന്നു . 2021 22 അധ്യയന വർഷത്തിലാണ് ജെ ആർ സി എന്ന സംഘടന സ്കൂളിൽ ആരംഭിച്ചത്.അന്നുമുതൽ സജീവമായി പ്രവർത്തിച്ചുവരുന്ന സേവന സന്നദ്ധ സംഘടനയാണ് ജെ ആർ സി. 8 9 10 ക്ലാസുകളിലായി 90 കുട്ടികൾ നിലവിൽ സംഘടനയിൽ ഉണ്ട് .9 ,10 ക്ലാസിലെ കുട്ടികൾ A, B ലെവൽ എക്സാം യഥാക്രമം പാസായി. JRC യുടെ യൂണിറ്റ് കമ്മിറ്റിയിലേക്ക് പ്രസിഡൻറ് -മുഹമ്മദ് സജാദ് സജി വൈസ് പ്രസിഡൻറ് - അൽസഹീർ കബീർ സെക്രട്ടറി -കൃഷ്ണപ്രിയ ജോയിൻ സെക്രട്ടറി -സഫ്ന മോൾ ട്രഷറർ -അഖില കെ എൽ എന്നിവരെ ഈ വർഷം തിരഞ്ഞെടുത്തു. ലോക പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം ,അധ്യാപക ദിനം, ഗാന്ധിജയന്തി, ശിശുദിനം, തുടങ്ങിയ ദിനങ്ങൾ ജെ ആർ സി കേഡറ്റുകൾ ആചരിച്ചു. ഹെഡ്മാസ്റ്റർ ചെയർമാനായ JRCയൂണിറ്റ് കൗൺസിലറായശ്രീമതി രാജിമോൾ ജോസഫിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തേട് അനുബന്ധിച്ച് നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ ഈ സ്കൂളിലെ JRC അംഗങ്ങൾ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി.കർമ്മ കുശലതയുള്ള പൊതുസമൂഹത്തെ രൂപീകരിക്കുവാൻ ജെ ആർ സി സമൂഹത്തിനു നൽകുന്ന പങ്ക് നിസ്തുലമാണ്.