സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ/അക്ഷരവൃക്ഷം/അറിയില്ലേ! കൊറോണ നിങ്ങളെ പഠിപ്പിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
അറിയില്ലേ! കൊറോണ നിങ്ങളെ പഠിപ്പിക്കും

ചൈന എന്ന രാജ്യത്തുനിന്നും പൊട്ടിപുറപ്പെട്ട് കൊവിഡ് - 19 ലോകം മുഴുവനിലും ഇന്ന് നടമാടുന്നു .തുടക്കത്തിൽ നാം ഓർത്തില്ല എന്റെ കൊച്ചു കേരളത്തിലും വന്നെത്തുമെന്ന് ഇറ്റലി,അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും വന്നു ചേർന്നിതാ ഇന്ന് ഇന്ത്യയിലും കോറോണ.വിജനമായ വീഥികൾ ആളില്ല ആരവമില്ല.ആരും ആരേയും പരസ്പരം കാണുന്നില്ല. കണ്ട് മിണ്ടാട്ടമില്ല.ജനസമ്പർക്കമില്ല ജനക്കൂട്ടമില്ല രാവിന്റെ നിശബ്ദത പകലിനുമായി. അകലങ്ങളിൽ നിന്നെത്തുന്ന കാക്കയുടെ നിലവിളിയാണ് പകലിന്റെ ശബ്ദകോലഹലങ്ങൾ. വാഹനങ്ങളുടെ പാച്ചിലില്ല. മത്സര ബുദ്ധിയിയോ ജീവിത വ്യഗ്രതയോ ഒന്നും ആർക്കുമില്ല. ഒരു മനസ് ഒരു ചിന്ത മാത്രം ഈ കൊച്ചു കേരള വിപത്തിനെ പിടിച്ചു നിറുത്തി കൊണ്ടിരിക്കുന്നു.

ഒരു സംസ്ഥാനത്തിന്റെ തലവൻ എങ്ങനെ ആകണമെന്ന് നോക്കണമെങ്കിൽ അറിയണമെങ്കിൽ കേരളത്തിന്റെ മുഖ്യ മന്ത്രിയെ കാണണം. രോഗം പടരുമെങ്കിലും ഒരുത്തരെയും മാറ്റിനിർത്താതെ അന്യനാട്ടുകാരനെങ്കിലും അകലം പാലിക്കാതെ ചേർത്ത് നിർത്തി ശുശ്രൂഷിക്കുന്ന ഒരു സംസ്ഥാനവും അതിന്റെ തലവനും . നമുക്ക് അഭിമാനിക്കാൻ ഇതിലും വലുത് എന്തു വേണം.ലോകത്തിന്റെ നിറുകയിലാണ് കേരളത്തിന്റെ സ്ഥാനം.എന്തിലും നാം ഒന്ന് ചിന്തിക്കണം. ഇന്ന് ഈ അവസ്ഥയുടെ കാരണം അതിന് ഉത്തരവാദികൾ ആരാണെന്ന്. കോറോണയുടെ ആരംഭം മുതൽ വാട്സാപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ മുഴുവനും ചൂണ്ടി കാണിച്ചത് പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നുകയറ്റത്തിന് പ്രകൃതിയുടെ കർമയാണ് അല്ലെങ്കിൽ പ്രകൃതിയുടെ പ്രതികാരമാണ് ഈ രോഗം എന്നത്. എല്ലാ സ്റ്റാറ്റസും കണ്ട് കളയുന്നതു പോലെ ഈ സ്റ്റാറ്റസും കണ്ട് അടുത്തതിലെക്ക് പോകുമ്പോഴും നമ്മൾ ചിന്തിക്കണം ഇതിൽ ചെറിയ കാര്യമില്ലേ എന്ന്.

ഇതെല്ലാം വിരൽ ചൂണ്ടുന്നത് മനുഷ്യന്റെ അശ്രദ്ധയും ശുചിത്വമില്ലായ്മയും ആണ്. പറഞ്ഞ് വരുന്നത് നന്നായി കൈ കഴുകാൻ കോറോണ വരണ്ടി വന്നു എന്നാണ്. ഹാൻഡ് വാഷ് കൊണ്ട് ഇരുപത് സെക്കന്റ് കൊണ്ട് സോപ്പ് ഉപയോഗിച്ച് കൈ കഴുകാൻ വേണ്ടിയാണ് എന്റെ ഹീറോ എന്ന് എല്ലാവരും സ്റ്റാറ്റസ് ഇട്ട് പറഞ്ഞതും ഓർക്കുന്നു. പറഞ്ഞ് വരുന്നത് മനുഷ്യന്റെ ശുചിത്വത്തിലുള്ള ചെറിയ ഒരു അശ്രദ്ധ ഇന്ന് ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീഴുന്നു. നാം ഒന്ന് ശ്രദ്ധിച്ചാൽ ഒഴിവാക്കാമായിരുന്നതായിരുന്നു ഓരോ മരണവും.

എന്തായാലും ഈ കോറോണ കാലം നമ്മുക്ക് വലിയൊരു പാഠം തന്നെയായിരിക്കട്ടെ. നമ്മുടെ മുമ്പോട്ടുള്ള ജീവിതമെങ്കിലും ശുചിത്വമുള്ളതായിരിക്കണം എങ്കിലെ ഇനി ഭാവിയിൽ ഇങ്ങനെ ഒരു ദുരന്തവും താങ്ങാൻ ലോകത്തിനു സാധിക്കുമോ എന്നും സംശയിക്കേണ്ടിരിക്കുന്നു. എന്തായാലും നമ്മുക്ക് ശ്രദ്ധയോടെ മുന്നേറാം. നല്ല നാളേക്കായ്.
#STAY HOME STAY SAFE

ആഗ്നസ് ബാബു
4 A സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം