സെന്റ് ജോൺസ് എൽ പി എസ് ഏഴാച്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ആദ്യ സ്കൂൾ

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഏഴാച്ചേരി ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ്. ജോൺസ് എൽ. പി.സ്കൂൾ ക്രിസ്തുവർഷം 1916ൽ സ്ഥാപിതമായി. ഈ നാട്ടുകാരനായ പൂങ്കൊടിയിൽ ചെറിയത് മാപ്പിളയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. വൈക്കം സ്വദേശിയായ ശ്രീ അയ്യപ്പൻ നായരായിരുന്നു ആദ്യ പ്രഥമാദ്ധ്യാപകൻ. രണ്ടു ക്ലാസുകളോടെ ആരംഭിച്ച ഈ സ്കൂൾ 1921 ൽ അഞ്ച് ക്ലാസുകളോടെ എൽ. പി.സ്കൂളായി ഉയർത്തപ്പെട്ടു.1928 ൽ ബഹുമാനപ്പെട്ട പുത്തൻപുരയ്ക്കൽ സ്കറിയാച്ചൻ ഈ സ്കൂളിന്റെ ഈ സ്കൂളിന്റെ മാനേജരായി നിയമിതനായി. ഈ കാലത്ത് ശ്രീ കെ. കെ. ദാനിയേൽ ഹെഡ്മാസ്റ്ററായിരുന്നു.1954 മുതൽ പാലാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.2005ൽ ബഹു. വെള്ളാരംകുഴി അഗസ്റ്റിൻ അച്ചന്റെ കാലത്ത് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയായ റവ. ഫാ. അബ്രാഹാം കാവളക്കാട്ട് ഈ സ്കൂളിന് ഒരു രണ്ടുനിലക്കെട്ടിടം നിർമ്മിച്ച്നല്കി.

പള്ളിമുറ്റത്ത് സ്‌കൂൾ പ്രവർത്തിച്ചിരുന്ന പഴയ സ്കൂൾ കെട്ടിടം പിന്നീട് പുതിയ സ്‌കൂൾ കെട്ടിടം ഇരിക്കുന്ന രീതിയിൽ മാറ്റിപുനഃസ്ഥാപിച്ചു.

സാക്ഷരതയിലും പ്രകൃതിഭംഗിയിലും സമ്പന്നമാണ് ഏഴാച്ചേരിയെന്ന കൊച്ചുഗ്രാമം . ഇവിടുത്തെ ആളുകൾ നൂറുശതമാനവും സാക്ഷരരാണ്. അനേകം ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും ഗവേഷണ ബിരുദക്കാരും സമൂഹത്തിലെ ഉന്നത ജോലി മേഖലകളിൽ പ്രശോഭിക്കുന്ന അനേകം വ്യക്തികൾ ഈ നാട്ടിലുണ്ട്.ഈ നാടിന്റെ വളർച്ചയിലും ഉയർച്ചയിലും നൂറുവർഷം മുമ്പ് ഇവിടെ ആരംഭിച്ച പ്രൈമറി വിദ്യാലയം മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം