സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
Nedumkunnam kavumnada JN
NEDUMKUNNAM ST JOHN THE BAPTIST CHURCH
NEDUMKUNNAM TEMPLE

സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോനാ ചർച്ച്

ചരിത്രപസിദ്ധമായ പുഴുക്കുനേർച്ച

നെടുംകുന്നം പളളിയിലെ ആദ്യ വികാരിയായിരുന്ന ബഹു. എബ്രഹാം കളത്തൂർകുളങ്ങര (നെടുങ്ങോത്തച്ചൻ) യുടെ സ്മരണാർത്ഥം നെടുംകുന്നം പളളിയിൽ എല്ലാ വർഷവും വൃശ്ചികം 13 -ാം തീയതി പ്രധാനതിരുനാളിനോടനുബന്ധിച്ച് ചരിത്രപ്രസിദ്ധമായ പുഴുക്കു നേർച്ച തയ്യാറാക്കി വിതരണം ചെയ്യുന്നു. നെടുംകുന്നത്തിനു ചുറ്റുപാടുളള സ്ഥലങ്ങളിൽ ദേവാലയ സൗകര്യം ഇല്ലാതിരുന്നതിനാൽ ദൂരസ്ഥലങ്ങളിൽനിന്നും ആരാധനയ്ക്കായി നെടുംകുന്നം പളളിയെയാണ് ആശ്രയിച്ചിരുന്നത്. ഇങ്ങനെ വരുന്നവർക്ക് ഫലമൂലാദികൾ ചേർത്തുണ്ടാക്കിയ പുഴുക്ക് നൽകുന്ന പതിവ് ബഹു. നെടുങ്ങോത്തച്ചൻ തുടങ്ങിവച്ചതിന്റെ ഓർമ്മയായാണിത് നടത്തുന്നത്. നാനാജാതി മതസ്ഥരായ പതിനായിരങ്ങളും പണ്ടുകാലത്ത് ഇവിടെനിന്നും കുടിയേറിപ്പോയവരും പ്രസ്തുതദിവസം തിരുനാളിൽ സംബന്ധിക്കാനായി നാട്ടിലെത്തുന്നു. നാട്ടുകാർ തന്നെ ശേഖരിക്കുന്ന ഫലമൂലാദികളും, ഉരുക്കളുടെ മാംസവും ഉപയോഗിച്ചാണ് ചരിത്രപ്രസിദ്ധമായ പുഴുക്കു നേർച്ച തയ്യാറാക്കുന്നത്. തേക്കിന്റെ ഇലകളിൽ വിളമ്പുന്ന ഈ നേർച്ച ഭക്ഷണം സ്വീകരിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഓരോ വർഷവും ഇവിടെ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.