സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ അത്യാഗ്രഹം ആപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
*അത്യാഗ്രഹം ആപത്ത്‌*


പണ്ട് ഒരു കാട്ടിൽ ഒരു സിംഹം ഉണ്ടായിരുന്നു. ആ കാട്ടിലെ രാജാവായിരുന്നതു കൊണ്ട് കണ്ണിൽ കാണുന്ന മൃഗങ്ങളെ എല്ലാം അവൻ ഭക്ഷണം ആക്കി തിന്നു കൊണ്ടിരുന്നു .അത് കൊണ്ട് മറ്റു മൃഗങ്ങൾ അവരുടെ ഗുഹയിൽ നിന്ന് പുറത്തു ഇറങ്ങാതായി. സിംഹം ഒഴിച്ച് മറ്റ് എല്ലാ മൃഗങ്ങളും കാടിന്റെ ഒരു ഭാഗത്തു ഒത്തു കൂടി. എന്നിട്ടു പറഞ്ഞു നമുക്ക് സിംഹത്തെ കുടുക്കണം .അതിന് എല്ലാവരും ഒരു വഴി ആലോചിച്ചു .ആ സമയം നാട്ടിൽ നിന്ന് മനുഷ്യർ വേട്ടക്ക് കാട്ടിൽ വന്നത്. സിംഹം ഈ രഹസ്യം അറിഞ്ഞുഎല്ലാ മൃഗങ്ങളെയും കാണാൻ തുടങ്ങി. ആരും സമ്മതിച്ചില്ല.അവർ വേട്ടക്ക് വന്നവരോട് കാര്യം പറഞ്ഞു.സിംഹം എല്ലാ മൃഗങ്ങളോടും യാചിച്ചു.മറ്റു മൃഗങ്ങൾ അത് കണ്ടു പറഞ്ഞു ഞങ്ങളുടെ ജീവന് ഒരു കനിവും കാണിച്ചില്ലല്ലോ .അതുകൊണ്ടു ഞങ്ങളുടെ ജീവനും ആപത്തായി.ഇനി വേണ്ട. അങ്ങെനെ വേട്ടക്കാർ സിംഹത്തെ കൊന്നു.മറ്റു മൃഗങ്ങൾ കാട്ടിൽ സന്തോഷമായി ജീവിച്ചു.

കല്യാണി ഹർഷൻ
2 A സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ