സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

വീടിനകത്തു പന്ത് കളിക്കുന്ന അപ്പു കളിക്കുന്നിതിനിടയിൽ പന്ത് ഉരുണ്ട് പുറത്തേക്ക് പോയി . അതെടുക്കാനായി അപ്പു പുറത്തേക്കിറങ്ങി . പന്തെടുക്കാനായി അപ്പു പുറത്തേക്കോടുന്നത് അപ്പുവിന്റെ 'അമ്മ കണ്ടു .'അമ്മ പുറത്തിറങ്ങുന്നതിൽ നിന്നും അവനെ തടഞ്ഞു . 'അപ്പു ചോദിച്ചു എന്താ അമ്മേ ? അപ്പോൾ 'അമ്മ, നിനക്കറിയില്ലേ ?ലോകം മുഴുവൻ കൊറോണ പടർന്നുപിടിക്കുകയാണെന്ന് . സംശയത്തോടെ അപ്പു ചോദിച്ചു കൊറോണയോ ! അതെന്താ അമ്മേ ? 'അമ്മ പറ‍ഞ്ഞു അതൊരു വൈറസ് ആണ് .മനുഷ്യരെ അതിന് നശിപ്പിക്കാൻ കഴിയും . ഈ വൈറസ് നെ നമുക്ക് കാണാൻ കഴിയില്ല . പേടിച്ചുകൊണ്ട് അപ്പു ചോദിച്ചു അപ്പോൾ നമ്മൾ എന്തുചെയ്യും അമ്മേ ? 'അമ്മ പറ‍ഞ്ഞു ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല . അതുകൊണ്ട് ചില മുൻകരുതലുകൾ ആണ് വേണ്ടത് . അപ്പോൾ അപ്പു , എന്തൊക്കെയാ അമ്മേ മുൻകരുതലുകൾ ? സ്നേഹത്തോടെ മകനെ അടുത്തുനിർത്തി 'അമ്മ പറയാൻ തുടങ്ങി . ആദ്യം നമ്മൾ വീട്ടിനുള്ളിൽ തന്നെ ഇരിക്കണം പരസ്പരം അകലം പാലിക്കണം . മോൻ കൂട്ടുകാരോടൊത്ത് കളിക്കുവാൻ പോലും പാടില്ല . വിഷമത്തോടെ തലതാഴ്ത്തികൊണ്ട് അപ്പു ചോദിച്ചു : പിന്നെ ? 'അമ്മ തുടർന്നു കൈകൾ ഇടയ്ക്കിടെ കഴുകണം . അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം , ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവല്കൊണ്ട് മുഖം മറയ്ക്കണം കേട്ടോ ? അപ്പു തലയാട്ടി . നല്ല ആരോഗ്യത്തിനായി വിറ്റാമിൻ അടങ്ങിയ ആഹാരം കഴിക്കണം, ചൂടുവെള്ളം ധാരാളം കുടിക്കണം. അപ്പു ചോദിച്ചു ഇങ്ങനെയൊക്കെ ചെയ്താൽ കൊറോണ വരില്ലേ അമ്മേ ? അമ്മ, ഒരു കാര്യം കൂടെയുണ്ട് നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം .പിന്നെ ആരോഗ്യ പ്രവർത്തകരും പോലീസ് മാമന്മാരും സർക്കാരും പറയുന്നത് അനുസരിക്കണം . അപ്പു: ആരോഗ്യ പ്രവർത്തകർക്കും പോലീസ് മാമൻമാർക്കും കൊറോണ വരില്ലേ ? ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് 'അമ്മ പറഞ്ഞു അവർക്ക് കൊറോണ വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം .അപ്പോൾ കൈകൾ തൊഴുതു കൊണ്ട് അപ്പു ഇങ്ങനെ പ്രാർത്ഥിച്ചു ,ഭഗവാനെ ! ഇതിനു വേണ്ടി കഷ്ടപ്പെടുന്ന എല്ലാവർക്കും ഒരാപത്തും വരുത്തരുതേ .'അമ്മ അതുകണ്ട് അപ്പുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു 'നമ്മൾ അതിജീവിക്കും'

മിഥുൻ മാധവ്
7 C സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ