സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്


മനുഷ്യൻ മനുഷ്യന് നാശം ഉണ്ടാക്കുമ്പോൾ
പ്രകൃതിയും വായുവും കൈ മലർത്തുന്നു
മഹാ മാരികൾ പെറ്റുപെരുകുമ്പോൾ
 മനുഷ്യനുമിന്നിതാ കൈ മലർത്തുന്നു
ഇനിയും പഠിക്കില്ല വാശി കുറയ്ക്കില്ല
ഇനിയും വലുതൊക്കെ വന്നു പോയാലും
മനുഷ്യന് മാറാൻ മനസില്ല പോലും..

കണ്ണിനു കാണാത്ത കണികകൾക്കിന്നു
വലിയ മനുഷ്യനെ തളർത്തുവാനായി..
മനുഷ്യന് മാറുവാൻ മനസില്ല പോലും
ചിന്തയെ മാറ്റുവാൻ കണികയ്ക്കും ആവില്ല.
മത്സരം മുറുകുന്നു വാശിയുറയ്ക്കുന്നു...

ഒന്നിന് പിന്നാലെ ഒന്നായ് എത്തുമ്പോൾ
കൗതുക കാഴ്ചയിൽ ധരിത്രി നിറയുന്നു
കോടി ജനങ്ങളിൽ ഭീതി ജനിപ്പിച്ച
കണികയെ നിന്നെ നമിക്കുന്നു ഞങ്ങൾ..
യാഗങ്ങളില്ല ധ്യാനങ്ങൾ ഇല്ല
പരസ്പരം കാണുമ്പോൾ ഭീതി മാത്രം..
വിശ്വാസം ഇന്നിതാ ഗതി മാറി പായുന്നു
ദേവാലയങ്ങൾ ശൂന്യമായി തുടരുന്നു..
അടിപിടി ഇല്ല ആൾക്കൂട്ടമില്ല
വിജനമായി വീഥികൾ പുഞ്ചിരിക്കുന്നു
ജീവന് ഭീഷണി
നിലനിൽപ് സംശയം...
ആകുല ചിന്തകൾ ബാക്കി നിൽക്കേ
കാത്തിരിക്കാം നമുക്കൊരുമയോടെ
കാത്തിരിക്കാം നമുക്കൊരുമയോടെ....
 

മേഘ അജിത്
3 F സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത