സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/സോഷ്യൽ സയൻസ് ക്ലബ്ബ്
സിസ്റ്റർ മേഴ്സി എംഡി യുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടക്കുകയുണ്ടായി. 1. ഹിരോഷിമാ ദിനം
ഹിരോഷിമ ദിനത്തിൽ, ഈ ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാർത്തകളും അടങ്ങിയ സന്ദേശം കുട്ടികൾക്ക് നൽകി. ഹിരോഷിമ- നാഗസാക്കി ബോംബ് ആക്രമണങ്ങളുടെ വീഡിയോ ആഷിഷ് സാർ കുട്ടികളുടെ ഗ്രൂപ്പുകളിൽ നൽകി.
2. ക്വിറ്റിന്ത്യാ ദിനം
ക്വിറ്റിന്ത്യാ ദിനവുമായി ബന്ധപ്പെട്ട വീഡിയോയും സന്ദേശവും കുട്ടികളുടെ ഗ്രൂപ്പുകളിൽ നൽകി.
3. സ്വാതന്ത്ര്യ ദിനം
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് പതിനാലാം തീയതി 3pm ന് ഗൂഗിൾ പ്ളാറ്റ്ഫോമിൽ നടത്തി. പ്രസ്തുത സമ്മേളനത്തിൽ സിസ്റ്റർ ജോളി ജോസഫ് സ്വാഗതമാശംസിച്ചു.
HM അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും മുൻ സൈന്യത്തിനും ആയ ശ്രീ സാബുമോൻ എം ജെ ആനിക്കാമറ്റം സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. റെഡ്ക്രോസ് അംഗങ്ങൾ ദേശഭക്തിഗാനം ആലപിച്ചു. PTA പ്രസിഡന്റ് ശ്രീ സുനിൽ S ആശംസകളർപ്പിച്ചു. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട മികച്ച ഒരു സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. അധ്യാപിക ലാൽസി പി മാത്യുവിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു. ആഗസ്റ്റ്15ന് രാവിലെ 8.15ന് സ്കൂൾ മാനേജർ ഫാദർ ആന്റണി പോരുക്കര ദേശീയ പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
കുട്ടികൾക്കായി പ്രസംഗ മത്സരം, ക്വിസ്മത്സരം, ദേശഭക്തിഗാന മത്സരം എന്നിവയും നടത്തി..
4. സദ്ഭാവനാ ദിനം
ആഗസ്റ്റ്18ന് സദ്ഭാവനാ ദിന പ്രതിജ്ഞ നടത്തി.
5. ആസാദി കാ അമൃത മഹോത്സവം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച അമൃത് മഹോത്സവം പദ്ധതിയുടെ ഭാഗമായ ദേശീയ ഗാനാലാപന ത്തിൽ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയും ചെയ്തു.