സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
 നാം ജീവിക്കുന്ന നമ്മുടെ പ്രകൃതി എത്ര മനോഹരമാണ്.പച്ചപ്പും ഹരിതാപവും നിറഞ്ഞ ഒരു ലോകം. ഇത്ര മനോഹരമായ ഈ പ്രകൃതി എന്നും നിലനിൽക്കുന്ന ഒന്ന് തന്നെയാണ്.ദൈവമത്തിൻറ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം.
എന്നാൽ ഇന്ന് നമ്മുടെ പ്രകൃതി ശോചനമായിക്കൊണ്ടിരിക്കുകയാണ്.മനുഷ്യരുടെ കടന്നുകയറ്റം നമ്മുടെ ഈ പ്രകൃതിയെ നശിപ്പിക്കുന്നു.വയലുകളും കുന്നുകളും നിറഞ്ഞ നമ്മുടെ പ്രകൃതി ഇന്നെവിടെ പോയി എന്ന ഒരു ചോദ്യം എന്നും നമ്മളിൽ ഉണ്ടാകും. എല്ലാം മനുഷ്യരുടെ കടന്നു കയറ്റം മൂലം നശിപ്പിച്ചിരിക്കുന്നു.എന്തിന് ജലാശയങ്ങൾ വരെ മനുഷ്യന്റെ ക്രൂരതയിൽ വറ്റിക്കൊണ്ടിരിക്കുകയാണ്.കേരളം ഒരു ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് എത്രയോ ശരിയാണ്. ഇന്ന് കേരളത്തിലെ എല്ലാ മനുഷ്യരും ഭ്രാന്തന്മാരായികൊണ്ടിരിക്കുകയാണ്.പണം എന്ന ഭ്രാന്ത് മൂലം ഈ പ്രകൃതിയെ അവർ നശിപ്പിക്കുകയാണ്.
ഈ പ്രകൃതിയെ സംരക്ഷിക്കേണ്ട കടമ നമുക്കേവർക്കുമാണ്.നല്ല അന്തരീക്ഷത്തിലെ നല്ല വ്യക്തികളും നല്ല സമൂഹവും ഉണ്ടെങ്കിൽ മാത്രമേ പ്രകൃതിയിലെ എല്ലാ ആവാസ്യവ്യവസ്ഥയും ലഭിക്കുകയുള്ളു.ആ ലക്ഷ്യത്തിനായി നമുക്ക് ഓരോരുത്തർക്കും പ്രവാർത്തിക്കാം
തൻസീഫ
9 സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം