സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
വിദ്യാർഥികളിൽ പൗരബോധവും ലക്ഷ്യബോധവും ഉണർത്തി അവരിൽ ആത്മവിശ്വാസം ജനിപ്പിക്കുന്നതിനും സമൂഹത്തിൽ നടക്കുന്ന അക്രമങ്ങൾക്കും മറ്റ് അനീതികൾക്കും എതിരെ സ്വരം ഉയർത്തുന്നതിനും നിയമങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കാനും സമൂഹത്തിൽ നല്ല പൗരന്മാരായി അവരെ വളർത്തി എടുക്കുന്ന രീതിയിൽ ഗവൺമെൻ്റ് ആരംഭിച്ച ഒരു പദ്ധതിയാണ് എസ്സ് പി സി. പൊതുവിദ്യാഭാസവകുപ്പും ആഭ്യന്തരവകുപ്പും കൂടി ചേർന്നാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം നാലാഞ്ചിറ സെൻറ് ഗൊരേറ്റിസ് ഹൈസ്കൂളിന് എസ്സ് പി സി യുടെ പുതിയ യൂണിറ്റ് നടത്താനുള്ള അവസരം ലഭിക്കുകയുണ്ടായി .ശ്രീ പ്രശാന്ത് MLA ഉദ്ഘാടനം നിർവഹിച്ചു. SPC യുടെ പുതിയ യൂണിറ്റിലേക്ക് 22 ആൺ കുട്ടികളും,22 പെൺകുട്ടികളും Written test,Physical test എന്നിവയുടെ അടിസ്ഥാനത്തിലും തിരഞ്ഞടുക്കപെട്ടു. SPC യുടെ പുതിയ യൂണിറ്റ് ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ.അരുൺ രഞ്ജൻ,ശ്രീമതി ജോളി വർഗ്ഗീസ് എന്നിവരെ CPO,ACPO എന്നീ തസ്തികക ളിലേക്ക് നിയമിച്ചു.
2021-2022 SPC 2021-2022 2022-2023 SPC