സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്‌റ്യത്തി.പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത അപൂർവ സമ്പത്താണ് നമ്മുടെ പരിസ്ഥിതി .പ്രകൃതിയുടെ സമതുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ ജീവിക്കാൻ ആവില്ല .വനനശീകരണം ,ജലമലിനീകരണം,കൃത്രിമ വളങ്ങൾ, കീടനാശിനികൾ, വ്യവസായ ശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ,പ്ലാസ്റ്റിക്, അമിത് ശബ്ദം, അന്തരീക്ഷത്തിൽ പുക സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങൾ ഇവയെല്ലാം പരിസ്ഥിതിക്ക് ഹണി വരുത്തുന്ന തോടൊപ്പം തന്നെ മനുഷ്യന്റെ ആരോഗ്യത്തിനും ഹാനികരമാണ്. വികസനത്തിന്റെ പേരിൽ പ്രപഞ്ചത്തിന്റെ സുസ്ഥിതി തകർക്കുന്നതിന് ഫലമായി കാലം തെറ്റിയ മഴയും, വെള്ളപ്പൊക്കവും,മേഘവിസ്ഫോടനവും ,കടുത്ത വരൾച്ചയും ഉണ്ടാകുന്നു. വാമനങ്ങൾ വെട്ടി നശിപ്പിന്നത് പരിസ്‌റ്യതിയെ തകർക്കുന്നു.അന്തരീക്ഷമലിനീകരണം ഭീകരമായി മാറുന്നതിന്റെ ഫലമായി അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു. കാർബഡൈഓക്‌സൈഡ് തോത് അന്തരീക്ഷത്തിൽ വർധിക്കുന്നത് കാരണം ആഗോള താപനം ഉണ്ടാകുന്നു.ആഗോളതാപനത്തിനു പിന്നിലെ പ്രധാന വില്ലനാണ് ഗ്രീൻ ഹോബ്സ് എഫക് ട് .വ്യവസായ ശാലകൾ പുറംതള്ളുന്ന രാസമാലിന്യം ജലം മലിനമാകുകയും ശുദ്ധജലം എന്നത് ഒരു സങ്കൽപം മാത്രമായി മാറുകയും ചെയ്യുന്നു.കീടനാശിനി മൂലം സസ്യങ്ങളും ഫലങ്ങളും വിഷമയമായ തീരുന്നു.ഇതിനൊരുദാഹരണമാണ് കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തം .ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചു മൂന്നാം ലോക രാജ്യങ്ങളിൽ പ്രതിവർഷം അഞ്ചു ലക്ഷത്തോളം പേരാണ് കീടനാശിനി വിഷബാധയ്ക്ക് വിധേയരാകുന്നത്. മലിനമായ വായു ശ്വസിക്കുന്നത് മൂലവും രാസപദാർത്ഥം അടങ്ങിയ ഭക്ഷണ പദാർത്ഥം കഴിക്കുന്നത് മൂലവും മാനവരാശി ക്യാൻസർ എന്ന മഹാമാരിയെ നേരിടുന്നു.ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ വനം ഈ അടുത്തിടെ കിലോമീറ്ററോളം കത്തിനശിച്ച വിവരം വളരെ വേദനയോടെയാണ് പ്രകൃതിസ്നേഹികൾ ശ്രീവിച്ചത്.ആമസോൺ കാടുകളിൽ തനിയെ തീയുണ്ടായതാണെന്നും ,അതല്ല ചിലർ താത്കാലിക ലാഭത്തിനു വേണ്ടി തീയിട്ടു നശിപ്പിച്ചതാണെന്നും രണ്ടു അഭിപ്രായങ്ങളുണ്ട്. അതെങ്ങനെയായാലും നാശം സംഭവിച്ചത് പ്രകൃതിക്കും അതുവഴി ആ വനത്തിൽ ആധിവസിക്കുന്ന ജീവജാലങ്ങൾക്കുമാണ്.പ്രകൃതിയെ ദൈവമായി കണ്ട് സ്നേഹിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിൽ നിന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്ന അതിഭീകരമായ അവസ്ഥയിലേക്ക് കാലം അതിവേഗം സഞ്ചരിച്ചു.അതിന്റെ തിക്തഫലങ്ങൾ നാം എപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന.പ്രകൃതി അതിന്റെ സ്വാഭാവിക നില വീണ്ടെടുക്കുവാനുള്ള പ്രയാണം ആരംഭിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത് എന്നു വേണം കരുതാൻ. കൊറോണ എന്ന അദൃശ്യനായ ശത്രു മനുഷ്യരാശിയുടെ മേൽ പിടിമുറുക്കി തുടങ്ങി യിരിക്കുന്നു. 2019 ന്റെ അവസാന ഘട്ടത്തിൽ മാത്രം കണ്ടെത്തിയ ആ രോഗമാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 .മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് സമ്പർക്കം മൂലം പകരുന്ന ഈ അദൃശ്യ ശത്രുവിനെതിരെ സ്വയം പ്രതിരോധം തീർക്കുക എന്നല്ലാതെ മറ്റു മാര്ഗങ്ങളൊന്നും തന്നെ എപ്പോൾ നിലവിലില്ല .സംസർഗം മൊഴിവാക്കാൻ മനുഷ്യൻ അവനവന്റെ ഇടങ്ങളിലേക്ക് ഒതുങ്ങിക്കൂടി. അഥവാ പ്രകൃതി അവനെ അതാത് സ്ഥലങ്ങളിൽ തളച്ചിട്ടു.ഫലമോ അന്തരീക്ഷമലിനീകരണം നിമിത്തം കിലോമീറ്ററോളം നീളത്തിൽ ഓസോൺ പാളിയിൽ ഉണ്ടായ വിള്ളൽ മലിനീകരണ തോത് കുറഞ്ഞതുമൂലം ഇല്ലാതെയെന്നു നിരീക്ഷകർ കണ്ടെത്തി . മാലിന്യം ഏറിക്കൊണ്ട് ഒഴുകിക്കൊണ്ടിരുന്നു ഭാരതത്തിന്റെ പുണ്യ നദിയായ ഗംഗ അതിന്റെ സ്വാഭാവിക തെളിമയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അന്തെക്ഷ മലിനീകരണം കൊണ്ട് പൊരുതി മുട്ടി കൊണ്ടിരുന്ന ഡൽഹിയെന്ന നമ്മുടെ തലസ്ഥാന നാഗരി തെളിമയുടെ ശോഭയുള്ള പ്രഭാതങ്ങൾ സമ്മാനിക്കുവാൻ തുടങ്ങി. മലകളും വനങ്ങളും നശിപ്പിച്ച മനുഷ്യന് പ്രളയം കൊണ്ട് മറുപടി നൽകിയ പ്രകൃതി ,പ്രകൃതിയെ മാലിന്യ കൂമ്പാരമാക്കികൊണ്ടിരിക്കുന്ന മനുഷ്യനെ അവനവന്റെ ഇടങ്ങളിൽ ബന്ധനസ്തനാക്കി. മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗമാണ് പ്രകൃതിയില്ലാതെ മനുഷ്യനില്ല. മനുഷ്യൻ പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതി മനുഷ്യനെയും നശിപ്പിക്കും . മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ ഭൂമിയിലുണ്ട് എന്നാൽ അത്യാഗ്രഹത്തിനുള്ള തില്ല " എന്ന് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞത് ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു. ഇക്കാണുന്ന പ്രപഞ്ചവും സകല ചരാചരങ്ങളും ഭൂമി,ജലം, അഗ്നി,വായു ,ആകാശം എന്നി പഞ്ച ഭൂതങ്ങളുടെ സമ്മേളനമാണ്.ഇവയിൽ ഏതെങ്കിലുമൊന്നു താളം തെറ്റിയാൽ അത് ജീവജാലങ്ങളുടെ ദുരന്തത്തിന് വഴിയൊരുക്കും.വിവേചന ബുദ്ധി യില്ലാതെ ഭൂമിയെ നാം ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നതിന്റെ തിരിച്ചടികളാണ് ലോകമെമ്പാടും നാം കാണുന്നത്. ഇനിയെങ്കിലും നാം ഉണരണം . പരിസ്‌റ്യതിയെ സംരക്ഷിക്കാനുള്ള പ്രധാനമാര്ഗം പ്രകൃതിയെ സ്നേഹിക്കുകയും ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഇനിയൊരിക്കലും ഭൂമിയെ നോവിക്കില്ലെന്നു നമുക്ക് പ്രതിജ്ഞയെടുക്കാം . സെന്റ് ഗൊരേറ്റി.എച്ച് എസ് എസ് പുനലൂർ കൊല്ലം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 09/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 23/ 09/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം