സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ മിന്നുവിൻറെ മാന്ത്രികപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നുവിൻറെ മാന്ത്രികപ്പെട്ടി


പ്രകൃതി രമണീയമായ ഒരു ഗ്രാമമായിരുന്നുകണ്ണപുരം അവിടത്തെ ജനങ്ങൾ വളരെ സത്യസന്തരും സ്നേഹമുള്ളവരുമായിരുന്നു. ആ ഗ്രാമത്തിലാണ് മിന്നു എന്ന പെൺകുട്ടി ജനിച്ചു വളർന്നത്. കുഞ്ഞുനാളിലെ അവളുടെ അമ്മ മരിച്ചു പോയി. അതുകൊണ്ട് അവൾക്ക് ഏക തണൽ അവളുടെ അച്ഛനായിരുന്നു അവളുടെ അച്ഛന് മീൻപിടിത്തമാണ് ജോലി. മീൻ പിടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അവളും അച്ഛനും ജീവിച്ചു പോകുന്നത്. അങ്ങനെയിരിക്കെ വേനൽക്കാലം വന്നു തുടങ്ങി. സമുദ്രത്തിലെയും പുഴയിലെയും വെള്ളം പതിയെ പതിയെ വറ്റാൻ തുടങ്ങി. അവർ കൊടു ദാരിദ്രത്തിലും പട്ടിണിയിലുമായി മേടമാസം വരാറായി. മേടം-1 ന് വിഷുവാണെന്ന് അവൾ അച്ഛനോട് പറഞ്ഞു. അച്ഛൻ വിഷമത്തിലായി. എല്ലാ കുട്ടികളെയും പോലെ തന്റെ മകൾക്കും പുത്തൻ പുടവ വാങ്ങി കൊടുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായി. പക്ഷേ എന്തു ചെയ്യാനാണ് അദ്ദേഹത്തിന്റെ കൈയിൽ ഒരു ചില്ലി കാശ് പോലും ഉണ്ടായിരുന്നില്ല. വിഷുക്കാലം എത്തി. പക്ഷേ മിന്നു വലിയ സങ്കടത്തിലായിരുന്നു തന്റെ കൂട്ടുകാർ എല്ലാം പുത്തൻ പുടവ ഇട്ട് അമ്പലത്തിൽ പോകുമ്പോൾ തനിക്ക് മാത്രം ഇല്ലല്ലോ എന്ന വിഷമത്തിലായിരുന്നു അവൾ. അങ്ങനെയിരിക്കുമ്പോഴാണ് അവൾ ഒരു കുഞ്ഞു തൈ യെ കണ്ടത്. അവർ ആ തൈ എടുത്ത് തന്റെ വീടിനു മുന്നിൽ നട്ടു. ദിവസവും വെള്ളവും വളവും കൊടുത്തു . അങ്ങനെ ആ മരം വലുതായി തന്റെ സങ്കടങ്ങൾ എല്ലാം മിന്നു ആ മരത്തോട് പറഞ്ഞു.മരത്തിന് വലീയ വിഷമമായി. ഒരു രാത്രിയിൽ അവൾ ആ മരത്തോട് തന്റെ സങ്കടങ്ങൾ എല്ലാം പറയുകയായിരുന്നു. അപ്പോൾ ആ മരത്തിൽ നിന്ന് ഒരു ദേവത പ്രത്യക്ഷപ്പെട്ടു. അത് വനദേവതയായിരുന്നു. വനദേവത അവൾക്ക് രണ്ട് പെട്ടികൾ നീട്ടി ഒന്ന് വലുതും മറ്റേത് ചെറുതും . അവൾ ചെറിയ പെട്ടി തിരഞ്ഞെടുത്തു. അപ്പോൾ തന്നെ വലീയപ്പെട്ടി ചാരമായി. അവർ തിരഞ്ഞെടുത്തപ്പെട്ടി മാന്ത്രികപ്പെട്ടിയായിരുന്നു. അവളുടെ എന്ത് ആഗ്രഹവും ആ പ്പെട്ടി സാധിച്ചു കൊടുക്കും. അവൾ ദേവതയ്ക്ക് നന്ദി പറഞ്ഞു. അതോടെ അവളുടെ പട്ടിണിയും ദാരിദ്രവും വിഷമവും മാറി.


KRITHIKA. C
7 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ