സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/അക്ഷരവൃക്ഷം/ഒരു കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കാലത്ത്

പനി ചൂടിൽ കൊറോണ
ലോകത്തിൻ കഴുത്തു ഞെരിക്കുമ്പോൾ
അണി ചേരാം, നമുക്ക് ഒരുമയോടെ
പ്രതിരോധിക്കാം വൈറസിൻ, ജീവിതചക്രത്തെ
ഞെങ്ങുന്ന ഒറ്റപ്പെടലിൽ അകലം പാലിച്ചു
മനസുകൾ ഒന്നാക്കീടാം
ആരോഗ്യമേകുന്ന ഭോജനത്താൽ
നേടാം പ്രതിരോധശേഷി
പരിസര,മേനി ശുചിത്വത്താൽ
കരുതൽ നേടീടാം
മാസ്കില്ലാതെ,കൈയുറയില്ലാതെ
ഭയലേശമില്ലാതെ ഉറങ്ങീടുവാൻ
സഞ്ചാര സ്വാതന്ത്ര്യം നുകർന്നീടുവാൻ
ലോകത്തിൻ നിശ്ചയദാർഡ്യത്തിൻ മുൻപിൽ
മുട്ടുമടക്കട്ടെ വൈറസ്സിൻ കൂട്ടം
ഭരണചക്രമേന്തുന്നവരുടെ ആരോഗ്യപാലകരുടെ
ശബ്ദത്തിനായ് കാതോർക്കാം
നമുക്കൊരുമയോടെ....
 

അഖില
9 A സെൻറ് ആൻറണീസ് എച്ച്.എസ്. എസ് വലിയതുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത