സെന്റ് ആൻട്രൂസ് എൽ.പി.എസ് കരുംകുളം/അക്ഷരവൃക്ഷം/കൊറോണയും അതിജീവനവും
കൊറോണയും അതിജീവനവും
വെങ്ങാനൂർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയാണ് സീത. അവൾ തന്റെ ജോലി വളരെ സത്യസന്ധതയോടെ ആത്മാർത്ഥതയോടും ആണ് ചെയ്തിരുന്നത്. ഒരു ദിവസം അവൾ പതിവുപോലെ ആശുപത്രിയിലെത്തി. തന്റെ ജോലി പതിവുപോലെ ചെയ്തു ഉച്ചയ്ക്ക് ഉണ്ണാൻ ഇരുന്നപ്പോൾ കൂടെയുള്ള ഒരാൾ പറഞ്ഞു. ചൈനയിൽ കൊറോണ എന്ന വൈറസ് പടരുന്നു എന്ന് ഇതുകേട്ട് മറ്റൊരാൾ അത് ചൈനയിൽ നമ്മൾ നോക്കുന്നതെന്തിന്. അപ്പോൾ സീത എവിടെയായാലും മരണപ്പെടുന്നത് നമുക്ക് തുല്യമായ ജീവനല്ലേ എല്ലാവരും ഇതു കേട്ട് നിശബ്ദമാകുന്നു. കുറേ ദിവസങ്ങൾക്കുശേഷം ഒരു വ്യക്തി ആ ആശുപത്രിയിൽ നേർത്ത ജലദോഷവും ആയി എത്തി എന്നാൽ സമയം കഴിയുംതോറും അത് ശ്വാസംമുട്ടൽ പനി എന്നിവയായി മാറി. അത് ടെസ്റ്റ് ചെയ്തപ്പോൾ മനസ്സിലായി ആ വ്യക്തിക്ക് കൊറോണ വൈറസ് ആണെന്ന്. ദിവസം കഴിയുന്തോറും ഒരാൾ എന്നത് 10. 10 എന്നതും 100 ആയി കൂടിക്കൊണ്ടിരുന്നു. എല്ലാവരും പേടിച്ചു തന്നിലേക്ക് പകരുമോ എന്ന്. എന്നാൽ സീത തന്നാൽ കഴിയുന്ന പരിചരണം രോഗികൾക്ക് നൽകി. അങ്ങനെ രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പക്ഷെ രോഗികളുമായി അടുത്തിടപഴകിയ സീതയ്ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അങ്ങനെ സീത സ്വന്തമായി ആശുപത്രിയിൽ അഡ്മിറ്റ് ആയി. കുറെ സമയത്തിന് ശേഷം സീതയ്ക്ക് കൊറോണ ആണെന്ന് സ്ഥിരീകരിച്ചു. ഭാഗ്യമെന്നു പറയട്ടെ അവളുടെ സ്വഭാവ ഗുണങ്ങളാൽ ഉം ഗവൺമെന്റ് പറഞ്ഞത് കർശനമായ അനുസരിച്ച് തിന്നാലും സീത വേഗം സുഖം പ്രാപിച്ചു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം