സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/ഈ ദുരിതവും അതിജീവിക്കും
ഈ ദുരിതവും അതിജീവിക്കും
നാം ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും അനുഭവിച്ചിട്ടില്ലാത്തതുമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതൊരു അതിജീവന കാലമാണ്. ഈ സാഹചര്യത്തിൽ നാം ആരോഗ്യ വകുപ്പിന്റെയും ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. യാത്രകളിലൂടെയും ചുറ്റിക്കറങ്ങലിലൂടെയും അനുഭവിച്ച സന്തോഷവും സ്വാതന്ത്ര്യവും മറന്നു നമുക്ക് കുറച്ചുനാൾ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതുങ്ങാം. നാം അടുത്തുള്ളതിനെ കാണാതെ അകലെയുള്ളവ തേടി പോയിരുന്നവരാണ്. എന്നാൽ ഈ ലോക്ക്ഡൌൺ കാലം നമ്മുടെ വീടുകളിൽ വരുന്ന പക്ഷികളെയും പ്രകൃതിയിലെ അതിമനോഹരമായ വൃക്ഷങ്ങളെയും കാണാനുള്ളതാണ്. ഈ കൊറോണ കാലത്ത് എപ്പോഴും നാം പൂർണ ശുചിത്വം ഉള്ളവരായിരിക്കണം. 20 മിനിറ്റ് കൂടുമ്പോൾ നാം ഹാൻഡ്‌വാഷ് ഉപയിഗിച്ചു ആരോഗ്യവകുപ്പ് നിർദ്ദേശിച്ചപോലെ കൈകൾ കഴുകണം. നാം എല്ലാവരും ഒറ്റകെട്ടായി നിദ്ദേശങ്ങൾ പാലിച്ചാൽ കൊറോണയെ (കോവിഡ് 19) കീഴടക്കാം. തിരക്കുപിടിച്ച ജീവിത യാത്രയിൽ നാം മറന്ന സൗഹൃദങ്ങളെയും ബന്ധുമിത്രാദികളെയും നമുക്ക് ഓർക്കാം. അവരുമായി കുറച്ചുസമയം സംസാരിച്ചു ബന്ധങ്ങൾ പുതുക്കാം. പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ നമ്മുടെ സ്വന്തം ചക്കയും മാങ്ങയും ഒക്കെ ഓരോ വിഭവങ്ങളാക്കി നമുക്ക് വീട്ടിൽ പരീക്ഷിച്ചു നോക്കാം. ചുറ്റുപാടുമുള്ള ജീവജാലങ്ങളെ നിരീക്ഷിക്കാനും മഴയെ ആസ്വദിക്കാനും ഒക്കെ ഈ സമയത്തു കഴിയുന്നുണ്ട്. ഈ കൊറോണ കാലത്ത് വെറുതെ T. V കണ്ട് ഇരിക്കാതെ മുറ്റത്തിന്റെ കുറച്ചു ഭാഗത്തു കൃഷി ചെയ്ത് വിഷമില്ലാത്ത കുറച്ചു പച്ചക്കറികൾ കഴിക്കാം. കൂടാതെ മറ്റുഭാഗത് അതിമനോഹരമായ ചെടികൾ നട്ടുപിടിപ്പിച്ചു ഒരു പൂന്തോട്ടം ആക്കിമാറ്റാം. അപ്പോൾ തേൻ കുടിക്കാൻ വർണ നിറത്തിലുള്ള പൂമ്പാറ്റകളും മൂളിപ്പാട്ടുപാടി വരുന്ന വണ്ടുകളും ഒക്കെ വരും. ഇത് കാണുമ്പോൾ നമ്മുടെ മനസിന് വളരെയധികം സന്തോഷം ഉണ്ടാകും. ഇതുപോലെ പ്രകൃതിയോട് അടുക്കാൻ നാം ശ്രമിക്കുക. പ്രളയത്തെ അതിജീവിച്ചവരാണ് നാം. അപ്പോൾ നാം കാണിച്ച ഒരുമയും സ്നേഹവും സഹകരണവും ഈ കൊറോണ കാലത്തും കാണിക്കേണ്ടതുണ്ട്. അങ്ങനെ ഈ കൊറോണയെന്ന വലിയ വെെറസിനെ നമുക്ക് കീഴടക്കാൻ കഴിയും. കീഴടക്കുമ്പോൾ പഴയതുപോലുള്ള ജീവിത രീതിയിൽ തുടരാൻ കഴിയും അങ്ങനെ സന്തോഷമായി നമുക്ക് ജീവിക്കാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ഈ കാര്യം എപ്പോഴും നാം മനസ്സിൽ വച്ചിരിക്കുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം