Schoolwiki സംരംഭത്തിൽ നിന്ന്
'കോവിഡ് 19 നെ കരുതലോടെ നേരിടാം
പുതിയ ഒരു വൈറസാണ് കോവിഡ്, ലോകത്തെ ഞെട്ടിച്ചു കൊണ്ട് കൊറോണ വൈറസ് ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് പടർന്നുപിടിച്ച് ഇപ്പോൾ ലോകരാജ്യങ്ങളിലെല്ലാം ഭീതി പടർത്തി മുന്നേറുകയാണ്.ഈ വൈറസിന് WHO ( വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) നിർദ്ദേശിച്ചപേരാണ് കോ വിഡ് - 19. രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറുകണങ്ങൾ നേരിട്ട് മറ്റുള്ള വ്യക്തികളിൽ എത്തുമ്പോഴാണ് രോഗം പകരുന്നത്.ഇതിനെ ഡയറക്ട് ട്രാൻസ്മിഷൻ എന്നു പറയും. രോഗികളിൽ നിന്നുള്ള സ്രവ കണങ്ങൾ തങ്ങി നിൽക്കുന്ന പ്രതലങ്ങളിൽ ആരെങ്കിലും സ്പർശിച്ചാൽ അവരുടെ കൈവഴി വൈറസ് എത്തുന്നതിനെ ഇൻഡ യ റ ക്ട് ട്രാൻസ്മിഷൻ എന്നു പറയുന്നു. ഈ രോഗം ബാധിക്കാതിരിക്കാൻ വേണ്ടി സാമൂഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് തൂവാല ഉപയോഗിച്ച് പൊത്തുക, മാസ്ക് ധരിക്കുക, പല പ്രാവശ്യം കൈ സോപ്പ് ഉപയോഗിച്ച് കഴുകുക അങ്ങനെ കോവിഡിനെ നേരിടാം, ആശങ്ക വേണ്ട ജാഗ്രത മതി. വിദേശത്തു നിന്നു വന്നവർ കൂടുതൽ ശ്രദ്ധിക്കണം.കാരണം വിദേശത്തു ചിലവഴിച്ച കാലയളവിൽ വൈറസ് ശരീരത്തിലെത്തിയിരിക്കാൻ സാധ്യതയുണ്ട് .അതിനാലാണ് സ്വയം വിലക്ക് അഥവാ ക്വാറന്റയിനിൽ കഴിയാൻ ആവശ്യപ്പെടുന്നത്. ക്വാറൻറയിൻ എന്നാൽ വീട്ടിൽ തന്നെ കഴിയുക. സന്ദർശകരെ സ്വീകരിക്കരുത്. ബാത്ത് റൂം ഉള്ള മുറി ഉപയോഗിക്കുക. വസ്ത്രങ്ങൾ പ്രത്യേകം 70 ഡിഗ്രി ചൂടുവെള്ളത്തിൽ കഴുകുക. വളരെ നല്ല രീതിയിലുള്ള മുൻകരുതലുകളും ബോധവത്ക്കരണവും നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും ചെയ്യുന്നുണ്ട്. തെറ്റായതും ഭീതി പരത്തുന്നതുമായ സന്ദേശങ്ങൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും സൈബർ നിയമപ്രകാരം കുറ്റകരമാണെന്ന് ഓർക്കുക. രോഗം ഉണ്ടെന്ന് സംശയം തോന്നിയാൽ ദിശാ നമ്പറിലോ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|