സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ/അംഗീകാരങ്ങൾ
കേരള സർക്കാരിനു കീഴിലുള്ള ഈ സ്കൂൾ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യാറുണ്ട്.
കലോത്സവം
സബ്ജില്ല കലോത്സവത്തിന് കഥാകഥനം, നാടോടി നൃത്തം, പ്രസംഗം, ലളിതഗാനം, പദ്യപാരായണം, കടങ്കഥ എന്നീ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കഥാകഥനത്തിന് ഒന്നാം ക്ലാസിലെ ആൻ മരിയ സി ഗ്രേഡ് കരസ്ഥമാക്കി. പദ്യപാരായണത്തിന് നാലാം ക്ലാസിലെ ലിസ്റ്റ് മോൾക്ക് ബിഗ്രേഡ് ലഭിച്ചു. നാടോടി നൃത്തത്തിന് ഒന്നാം ക്ലാസിലെ ഷെൽമി മോൾക്ക് സീ ഗ്രേഡ് ലഭിച്ചു.
പ്രവർത്തിപരിചയം
സബ് ജില്ലാതല പ്രവർത്തി പരിചയ മേളയിൽ ഫേബ്രിക് പെയിന്റിംഗ് ,വെജിറ്റബിൾ പ്രിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, പ്രോഡക്ടസ് യൂസിങ് വേസ്റ്റ്റ്റ് മെറ്റീരിയൽ,ക്ലേ മോഡലിംഗ് , എംബ്രോയ്ഡറി എന്നീ മത്സര ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
സീസ് എക്സാം
കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി കേന്ദ്രസർക്കാർ നടത്തിയ സീസ് പരീക്ഷയുടെ ആദ്യഘട്ടം മൂന്നാം ക്ലാസിലെ കുട്ടികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും രണ്ടാം ഘട്ട പരീക്ഷയ്ക്ക് സെന്റ് ആദായീസ് ഗവൺമെന്റ് എൽ പി സ്കൂളിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
സബ്ജില്ലാതലത്തിൽ കലാ- പ്രവർത്തിപരിചയ- മേളകളിൽ കുട്ടികൾ ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ മത്സരങ്ങളിൽ സ്കൂളിൽ നിന്ന് കുട്ടികൾ സജീവമായി പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന സ്കൂൾ, സബ്ജില്ലാ തല മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തിട്ടുണ്ട്. സബ്ജില്ലാതലത്തിൽ നടത്തുന്ന കായിക മത്സരങ്ങളിലും എല്ലാ ഇനങ്ങളിലും കുട്ടികളും പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്യാറുണ്ട്.