സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 27029-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 27029 |
| യൂണിറ്റ് നമ്പർ | LK/2018/27029 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | കോതമംഗലം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനിമോൾ വർഗ്ഗീസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോയ്സി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 12-01-2026 | Saghss |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28 ബാച്ച്
| S.NO | AD.NO | NAME | Class, Div |
|---|---|---|---|
| 1 | VIII | ||
| 2 | VIII | ||
| 3 | VIII | ||
| 4 | VIII | ||
| 5 | VIII | ||
| 6 | VIII | ||
| 7 | VIII | ||
| 8 | VIII | ||
| 9 | VIII | ||
| 10 | VIII | ||
| 11 | VIII | ||
| 12 | VIII | ||
| 13 | VIII | ||
| 14 | VIII | ||
| 15 | VIII | ||
| 16 | VIII | ||
| 17 | VIII | ||
| 18 | VIII | ||
| 19 | VIII | ||
| 20 | VIII |
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
ലിറ്റിൽ കൈറ്റ്സ് 2025-28 പുതിയ ബാച്ചിലേയ്ക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പിനായുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 -ാം തീയതി രാവിലെ 9.30 - ന് നടത്തി. കൈറ്റ് മിസ്ട്രസ്മാരായ സി. അനിമോൾ വർഗീസ്, ശ്രീമതി ജോയ്സി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ പരീക്ഷ നടത്തി. ഇതിനായി 19 ലാപ്ടോപ്പുകൾ സജ്ജീകരിച്ചു. 88 പേർ രജിസ്റ്റർ ചെയ്തതിൽ 86 കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷാഫലം ഉച്ചകഴിഞ്ഞ് 3 മണിക്ക് അപ്ലോഡ് ചെയ്തു.



അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2025 ജൂലൈ 10-ാം തീയതി അഭിരുചി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിജയിച്ച ആദ്യത്തെ 40 റാങ്കുകാർ 2025-28 LK ബാച്ചിലെ അംഗങ്ങളായി. കുമാരി സെറ ബിനു (VIII C) ഒന്നാം സ്ഥാനവും കുമാരി സഫ തസ്നിം എം ബി (VIII E) രണ്ടാം സ്ഥാനവും കുമാരി വൈഷ്ണവി ദിനേശ് (VIII C) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.




ഏകദിന പ്രിലിമിനറി ക്യാമ്പ്
2025-28 LK ബാച്ചിലെ കുട്ടികൾക്കുള്ള ഏകദിന പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 22-ന് HS IT Lab -ൽ വച്ച് നടത്തി. മാസ്റ്റർ ട്രെയ്നർ ശ്രീ. സാജോ ജോസഫ് ക്യാമ്പ് നയിച്ചു. ആനിമേഷൻ, റോബോട്ടിക്സ്, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നിവയെ സംബന്ധിച്ച് ക്ലാസ്സുകൾ നൽകി. ലീഡർ കുമാരി സെറ ബിനു ക്യാമ്പ് അവലോകനം നടത്തി. ക്യാമ്പ് കുട്ടികൾക്ക് വിജ്ഞാനപ്രദവും രസകരവുമായിരുന്നു.


സോഫ്റ്റ് വെയർ ഫ്രീഡം ഡേ
സോഫ്റ്റ് വെയർ ഫ്രീഡം ഡേയോട് അനുബന്ധിച്ച് സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ് സ്കൂളിൽ വച്ച് 2025 സെപ്റ്റബർ 24, 25 തീയതികളിലായി LK കുട്ടികളുടെ നേതൃത്വത്തിൽ Free software installation, Robotics, Animation training, Digital painting competition എന്നിവ സംഘടിപ്പിച്ചു. പത്താം ക്ലാസ്സിലെ ഫിദാ ഫാത്തിമാ എം.എ, അൽഫിയ ഇ.എം, അബിയ മൊയ്തു, ഹാദിയാ ഷെറീഫ് എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനവും ഒൻപതാം ക്ലാസ്സിലെ എൽ കെ അംഗങ്ങളായ ഖദീജ മെഹറിൻ, നെസിയ ടി. എൻ എന്നിവരുടെ നേതൃത്വത്തിൽ എട്ടാം ക്ലാസ്സിലെ LK കുട്ടികളുടെ സഹകരണത്തോടെ ഓപ്പൺ ടൂൺസിൽ ആനിമേഷൻ പരിശീലനം നൽകി. പത്താം ക്ലാസ്സിലെ അശ്വതി അനീഷ്, ലക്ഷ്മി പ്രസാദ്, നന്ദന സനീഷ് എന്നിവരുടെ നേതൃത്വത്തിൽ Ubuntu 22.04 installation ചെയ്യ്തു നൽകി. Digital painting competition- ൽ ഇരുപതോളം കുട്ടികൾ പങ്കെടുത്തു.




റീൽസ് മത്സരം- "എൻ്റെ സ്കൂൾ എൻ്റെ അഭിമാനം"
സ്കൂളുകളുടെ മികവ് കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന പേരിൽ റീൽസ് മത്സരം നടത്തപ്പെട്ടു. വിദ്യാലയമികവുകൾ, തനതുപ്രവർത്തനങ്ങൾ, അക്കാദമിക മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ഒൻപതാം ക്ലാസിലെ എൽ കെ കുട്ടികളുടെ നേതൃത്വത്തിൽ റീൽസ് തയ്യാറാക്കി. റീൽസ് സ്കൂളിന്റെ ഫെയ്സ് ബുക്ക് പേജിൽ അപ്ലോഡ് ചെയ്തു.
https://www.facebook.com/share/r/1Dk7AR3ee8/
റവന്യുജില്ലാ ശാസ്ത്രമേളയ്ക്ക് ആതിഥേയമേകി
2025 ഒക്ടോബർ 31, നവംബർ 1 തീയതികളിൽ കോതമംഗലത്തുവച്ച് നടന്ന എറണാകുളം റവന്യു ജില്ലാ ശാസ്ത്രമേളയിൽ ഗണിതശാസ്ത്രമേളയ്ക്ക് സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ആതിഥ്യമരുളി. സ്കൂളിലെ അധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ ക്ലബ് അംഗങ്ങൾ മേളയുടെ പ്രവർത്തനങ്ങൾക്ക് സഹായമേകി. മേളയിലെ വിവിധ മത്സരങ്ങളുടെ മീഡിയ വിവരശേഖരണം ഒൻപതാം ക്ലാസ്സിലെ എൽ കെ അംഗങ്ങൾ നടത്തി.




പോപ്പിൻസ് 2025 - എക്സിബിഷൻ
കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ എൽ,യുപി സ്കൂൾ കുട്ടികൾക്കുവേണ്ടി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ് സ്കൂളിൽ വച്ച് 2025 ഡിസംബർ 4-ന് നടത്തപ്പെട്ട എക്സിബിഷൻ പ്രോഗ്രാമാണ് 'പോപ്പിൻസ് 2025’. ഈ എക്സിബിഷനിൽ സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവർത്തിപരിചയം, കമ്പ്യൂട്ടർ, റോബോട്ടിക്സ്, സ്പോർട്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മനോഹരമായ പ്രദർശനങ്ങളും ഗെയിം സോൺ, ഫ്ലവർ ഷോ, വെജിറ്റബിൾ കാർവിംഗ് ഷോ എന്നിവയുമാണ് ഒരുക്കിയിരുന്നത്. ഇതിൽ 8, 9, 10 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് റോബോ ഫെസ്റ്റും സ്ക്രാച്ച് ഗെയിമുകളും ഉൾപ്പെടുന്നു. ഉപജില്ലയിലെ എല്ലാ എൽ,യുപി സ്കൂളുകളിൽനിന്നും കുട്ടികൾ സജീവമായി പങ്കെടുത്തു.





അഗതിമന്ദിര സന്ദർശനം
സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ 8, 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കോതമംഗലം സെൻറ് ജോസഫ് അഗതിമന്ദിരം 2025 ഡിസംബർ 6-ാം തീയതി സന്ദർശിക്കുകയും അന്തേവാസികളായ അമ്മമാർക്ക് മധുരപലഹാരം വിതരണം ചെയ്യുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.



ഫീൽഡ് വിസിറ്റ്-റെക്കോർഡിംഗ് സ്റ്റുഡിയോ
മീഡിയ & ഡോക്യുമെന്റേഷൻ പഠനത്തിന്റെ ഭാഗമായി 8-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2026 ജനുവരി 7-ന് കോതമംഗലം സി എം സി വിഷന്റെ റെക്കോർഡിംഗ് സ്റ്റുഡിയോ സന്ദർശിച്ചു. ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും മനസ്സിലാക്കുവാനും ചെയ്തുനോക്കുവാനും അവസരം ലഭിച്ചത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി.



PTA MEETING
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു വേണ്ടി 2026 ജനുവരി 9 ന് പിടിഎ മീറ്റിംഗ് നടത്തി.കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്തു.അമ്മമാർക്ക് വേണ്ടി "അമ്മ അറിയാൻ" എന്ന ക്ലാസ് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി.

