സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ വിഷു

അതി രാവിലെ ഉമ്മറത്തിരുന്ന് അമ്മു എന്തോ ചിന്തിക്കുകയാണ്. നാളെ വിഷു ആണ്. വിഷുകണിയും, പായസവും, പപ്പടവും കൈനീട്ടവും അങ്ങനെ എല്ലാം. അവൾ തിടുക്കത്തിൽ അടുക്കളയിലേക്ക് ഓടി .അവൾ ഓരോ ഡപ്പികൾ നോക്കി.എല്ലാം കാലിയാണ്. അവൾ അമ്മയോട് ചോദിച്ചു "അമ്മേ നാളെ വിഷു അല്ലേ?വിഷു ആഘോഷിക്കാൻ സാധനം ഒന്നുമില്ലേ?"അമ്മയുടെ കണ്ണുകൾ നിറ‍‍‍ഞ്ഞു.അമ്മ പറഞ്ഞു "ഒന്നും ഇല്ല”.അവൾ കരയുവാൻ തുടങ്ങി. അമ്മ ആശ്വസിപ്പിച്ചു. അവൾ അമ്മയോട് പറഞ്ഞു "അമ്മേ അച്ഛനോട് പണം അയച്ചുതരാൻ പറ”."എങ്ങനെ പണം അയച്ചു തരാനാണ്. കൊറോണ എന്ന മഹാമാരി കാരണം അച്ഛൻ വിദേശത്ത് കുടുങ്ങി കിടക്കുകയാണ്. അച്ഛന് ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് പോലും അറിയില്ല. ജോലിയില്ല. പിന്നെ എങ്ങനെ പണം അയച്ചു തരാനാണ്? "അമ്മേ എനിക്ക് വിഷു ആഘോഷിക്കണ്ട.ഞാൻ അച്ഛനുവേണ്ടി പ്രാർത്ഥിച്ചു കൊള്ളാം അമ്മു പറഞ്ഞു"‍.അ.......... കുഞ്ഞു മനസ് പിടഞ്ഞു. കണ്ണ് നിറഞ്ഞു അവൾ മുറിയിലേക്ക് ഓടി. അൽപ്പം പായസം എങ്കിലും കിട്ടിയാൽ മതിയെന്ന് അവൾ വിചാരിച്ചു. പിറ്റേന്ന് രാവിലെ അവൾ വിഷു കണി കണ്ടു. അവൾ മുറിയിലേക്ക് ഓടി. വിഷു ആഘോഷിക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ ഇരിക്കുകയാണ്. അതാ ആരോ കതകിൽ മുട്ടുന്നു. അമ്മ ചെന്ന് നോക്കി. അമ്മുവിന്റെ കൂട്ടുകാരി മാളു. അമ്മ അവളെ അകത്തേക്ക് വിളിച്ചു.‍ അവൾ പറഞ്ഞു "ആന്റി ഞാൻ ഇത് തരാൻ വന്നതാ. ഒന്നാമത് കൊറോണ വൈറസ് കാരണം പുറത്ത് ഇറങ്ങത്തില്ല. എനിക്ക് പെട്ടെന്ന് വീട്ടിൽ എത്തണം”.ശബ്ദം കേട്ട് അമ്മു അവിടെ എത്തി. "അമ്മൂ.. ഞാൻ നിന്റെ അമ്മയുടെ കൈയിൽ ഒരു സാധനം കൊടുത്തിട്ടുണ്ട്. നീ ചെന്ന് കഴിക്ക്. പിന്നെ എന്റെ വക ഹാപ്പി വിഷു. ഞാൻ പോകുവാ”. അമ്മു തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി. അതാ പായസം. അവളുടെ കണ്ണുകൾ നിറഞ്ഞു."അതാ കോരി കുടിക്ക്. നിനക്ക് സന്തോഷമായില്ലേ? "അമ്മ ചോദിച്ചു. അവൾ ചിരിച്ചു. അവൾ ആലോചിച്ചു. കൊറോണയെ തടയാൻ മാസ്ക്ക് ഉപയോഗിച്ചാൽ മതിയെന്നല്ലെ പറഞ്ഞത്. എന്നാൽ കുറച്ച് മാസ്ക്ക് ഉണ്ടാക്കി കൊടുക്കാം. അമ്മ നല്ലതുപോലെ തയ്യിക്കും.അവർ കുറെ മാസ്ക്ക് തയ്ച്ചു. അമ്മ ഹെൽത്ത് സെൻറ്ററിൽ വിളിച്ചു. അവർ മാസ്കുകൾ സ്വകരിച്ചു. പണം തരാമെന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞു. അവൾ ചെയ്ത കാര്യത്തിന് ദൈവം പ്രതിഫലം കൊടുക്കും എന്ന് പറഞ്ഞു. അതാ അച്ഛന്റെ ഒരു കോൾ. അച്ഛൻ പറഞ്ഞു. വിദേശത്ത് കുടുങ്ങിയ മലയാളികളെ സർക്കാർ നാട്ടിലെത്തിക്കുമെന്നും സംരക്ഷിക്കുമെന്നും. അവൾക്ക് സന്തോഷമായി. അങ്ങനെ അവളുടെ വിഷു മനോഹരമായി.

നമ്മുക്ക് ഒരുമിച്ച് കൊറോണയെ തുരത്താം.

ഡെൽന ജോമി
7 ബി സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ