സെന്റ് .മേരീസ് ഗേൾസ് എച്ച്.എസ്സ്.കുറവിലങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തിശുചിത്വമാണ് ആരോഗ്യമുള്ള ജീവിതത്തിന്റെ അടിസ്ഥാനം. ഓരോ വ്യക്തിയും തന്റെ മനസ്സും ശരീരവും ചുറ്റുപാടും ശുചിത്വമുള്ളതാക്കി മാറ്റുമ്പോഴാണ് സമൂഹവും ശുചിത്വമുള്ളതാകുന്നത്. വ്യക്തി ശുചിത്വം അവനവന്റ ഉത്തരവാദിത്വമാണ്. സ്വന്തം ശരീരത്തെ ഓരോരുത്തർക്കും വൃത്തിയുള്ളതാക്കാൻ കഴിഞ്ഞാൽ ഒരുപക്ഷെ നമുക്ക് ഉണ്ടാകുന്ന രോഗങ്ങളെ ഒരു പരിധിവരെ തടയാൻ സാധിക്കും.
            ഇന്ന് ലോകം കൊറോണ ഭീതിയിലാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം അനാവൃതമാകുന്നത്. കഴിഞ്ഞുപോയ കുറച്ച് ദിവസങ്ങളിലാണ് നാം ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്. ഒരു പക്ഷെ ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഏതൊരു മനുഷ്യനും ശുചിത്വമില്ലായ്മയാണ് രോഗവ്യാപനത്തെ ക്ഷണിച്ചുവരുത്തുന്നതെന്ന് ബോദ്ധ്യമായിട്ടുണ്ടാവാം.
             ശുചിത്വമാണ് ആരോഗ്യമുള്ള ജീവിതത്തിലേക്കുള്ള ആദ്യത്തെ പടി. ഇതിലൂടെ പകർച്ചവ്യാധികളെയും, മറ്റെല്ലാ രോഗങ്ങളെയും ഒരു പരിധിവരെ ചെറുത്തുനിൽക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കഴിയും. സ്വന്തം ശരീരവും കുടുംബവും പരിസ്ഥിതിയും വൃത്തിയുള്ളതാക്കി വെയ്ക്കാനായാൽ നമ്മുടെ സമൂഹത്തെയും നമുക്ക് ശുചിത്വമാർന്നതാക്കി മാറ്റാം.
             നാം വലിച്ചെറിയുന്ന ഒരു ചെറിയ പ്ലാസ്റ്റിക്ക് കഷണം പോലും നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുകയാണ്. ഇങ്ങനെയുള്ള അജൈവവസ്തുക്കൾ ഉപയോഗശേഷം വലിച്ചെറിയാതിരിക്കാനുള്ള മനസ്സ് നാം ഓരോരുത്തരിലും ഉണ്ടായാൽ നമുക്ക് ഈ മലിനീകരണത്തിൽ നിന്നും പരിസ്ഥിതിയെ മുക്തമാക്കാനാകും. പ്രകൃതി സൗഹൃദ ജീവിതരീതിയാണ് നാം ശീലമാക്കേണ്ടത്.
            ഇന്നത്തെ തലമുറയ്ക്ക് വ്യാ‌പകമായി ഉണ്ടാകുന്ന രോഗങ്ങളിൽ മിക്കതും ശുചിത്വമില്ലായ്മയിൽ നിന്ന് ഉരുത്തിരിയുന്നവയാണ്. ഇനി ഒരുപക്ഷെ ചുറ്റുപാടും വൃത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽക്കൂടി സ്വന്തം ശരീരം ശുചിത്വമുള്ളതാക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തെ ശുചിത്വമുള്ളതാക്കി മാറ്റുന്നതിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം അതാണ്.
             ഇന്നത്തെ നമ്മുടെ സമൂഹം നൂതന സാങ്കേതിക വിദ്യകളാൽ നിറഞ്ഞതാണ്. ഇതിനിടയിൽ ശുചിത്വത്തിനും അതിലൂടെ ആരോഗ്യമുള്ള ജീവിതം നയിക്കാനുമുള്ള സമയം മാറ്റിവെയ്ക്കാൻ നമുക്കാവണം. കൊറോണ ഭീതിയള്ള ഇക്കാലത്ത് നമ്മക്കുവേണ്ടി മാത്രമല്ല നമുക്ക് ചുറ്റുമുള്ള; ഈ ലോകത്തുള്ള എല്ലാവർക്കും വേണ്ടി നമുക്ക് ശുചിത്വമുള്ളവരായിരിക്കാം. നമ്മുടെ ചെറിയ ചെറിയ പ്രവർത്തനങ്ങൾ പോലും നമ്മുടെ നാടിന് ഏറെ ഗുണം ചെയ്യുന്നവയാണ്. ശുചിത്വമാണ് ആരോഗ്യമുള്ള ജീവിതത്തിലേക്കുള്ള കാൽവെയ്പ്. ആരോഗ്യമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നമുക്കാവട്ടെ.
 

അശ്വനി ലക്ഷ്‍മി
IX D സെന്റ്. മേരീസ് ഗേൾസ് എച്ച്. എസ്, കുറവിലങ്ങാട്, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത