Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുദ്ധീകരണം
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്ത് ആണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാത്ത ജീവിതം നരക തുല്യമായിരിക്കും. ആരോഗ്യ പൂർണമായ ആയുസ്സാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും.
എന്താണ് ആരോഗ്യം എന്നാ ചോദ്യത്തിന്റെ ഉത്തരമിതാണ് : രോഗം ഇല്ലാത്ത അവസ്ഥ. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമ പ്രധാനമായ പങ്ക് വഹിക്കുന്നത് പരിസര ശുചികരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതു കൊണ്ട് അർഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യങ്ങൾ ആണ്. അതിനാൽ അവയെ ഇല്ലാതാക്കുക - അതാണ് ആവശ്യം.
ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചികരണത്തിന്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളിയർ പൊതുവെ മെച്ചമാണെന്നു പറയാറുണ്ട്. എന്നാൽ, പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തികേടാക്കുന്നതിൽ നമ്മൾ മുന്പന്തിയിലുമാണ്. ഇക്കാര്യത്തെ കുറിച്ച് വിദേശികൾക്ക് ഉള്ള മുഖ്യമായ ആരോപണം നമ്മൾ ശുചീകരണത്തിൽ ശ്രദ്ധിക്കാത്തവരാണെന്നാണ്. ഇതിൽ വാസ്തവം ഉണ്ടു താനും. മാർബിൾ ഇട്ട തറയും മണൽ വിരിച്ച മുറ്റവുമുള്ള വീട് വൃത്തിയായി സൂക്ഷിക്കും. എന്നാൽ ആ വീടിന്റെ ഗേറ്റിനു മുമ്പിൽ എന്തെല്ലാം അഴുക്കുകള് ഉണ്ടായാലും അവ നീക്കം ചെയ്യാൻ ഉത്സാഹിക്കാറില്ല. മാത്രമല്ല , വീട്ടിലെ പാഴ് വസ്തുക്കൾ ചിലതൊക്കെ വലിച്ചെറിയുന്നത് പൊതു വഴിയിലേക്കാണ്. ചപ്പുചവറുകൾ ഇടാനുള്ള പാത്രം പലയിടത്തുമില്ല. ഉള്ളിടത്തു അവ ഉപയോഗിക്കുക ഇല്ല. ചുറ്റും ചപ്പു ചവറുകൾ ചിതറി കിടക്കുകയും ചെയ്യും.
'ദൈവത്തിന്റെ സ്വന്തം നാട് 'എന്നാണ് കേരള ത്തെപ്പറ്റിയുള്ള ടുറിസ്റ് വിശേഷണം. പക്ഷെ, ചെകുത്താന്റെ വീട് പോലെയാണ് നമ്മുടെ പൊതു സ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കുന്നത്. നിർദേശങ്ങളൊന്നു പാലിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല. പരിസരം വൃത്തി കേടാക്കി യാൽ ശി ഷയുമില്ല. അതെ സമയം പല വിദേശരാജ്യങ്ങളിലും ശുചിത്വം പാലിക്കുന്നതിൽ ചെറിയ വീഴ്ച്ച വരുത്തിയാൽ പോലും വലിയ ശിക്ഷകൾ ലഭിക്കും.
ജനങ്ങളിൽ ശുചീത്വ ബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും ചുമതലയായി കരുതണം. നിയമങ്ങൾ അനുസരിക്കാൻ ഉത്സാഹിക്കണം. വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യം ഉള്ള ആശുപത്രികളുടെ ശോചനീയാവസ്ഥ നാമെല്ലാം കാണാറുള്ളതാണ്. ഇതിനു കാരണക്കാർ നമ്മൾ തന്നെയാണല്ലോ?
ആദ്യം ശുചിത്വ ബോധം ഉണ്ടാവുക, തുടർന്ന് ശുചികരണം നടത്തുക. ഇതാണ് കുട്ടികളായ നമ്മൾക്ക് ചെയ്യാനുള്ളത്. വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുജീകരണത്തിനു പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താനും കഴിയും.
രോഗം വന്നിട്ടും ചികല്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്-ഈ ചൊല്ല് വളരെ പ്രസിദ്ധമാണല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കി യാൽ ഒരളവു വരെ സാധിക്കും. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിഎടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് ആരോഗ്യശീലങ്ങൾ. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക - നമ്മുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|