സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

'സയൻസ് ക്ലബ്ബ്'

                        അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ശാസ്ത്ര ദിനാചരണങ്ങളോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് പോസ്റ്റർ നിർമ്മാണം, വാർത്താ പത്ത്രിക, സെമിനാറുകൾ, മത്സരങ്ങൾ, വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് സയൻസ് ക്വിസ്സ് തുടങ്ങിയവ സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും  വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു. ഗവേഷണം ഉൾപ്പെടെയുള്ള ശാസ്ത്ര പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർക്കുവേണ്ടി സ്കൂൾ തല ശാസ്ത്രമേള മത്സരം നടത്തുകയും വിജയികളെ സബ് ജില്ലാ ശാസ്ത്രമേള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ ശാസ്ത്രമേള മത്സരങ്ങളിൽ working model, still model, improvised experiments,science quiz, talent search exam എന്ന ഇനങ്ങളിൽ പങ്കെടുത്ത് 17 പോയിന്റ് കരസ്ഥമാക്കി. സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സയൻസ് അധ്യാപകരാണ്.