സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/രോഗകവചം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗകവചം

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആരോഗ്യം സമ്പത്തിനേക്കാളും പദവികളേക്കാളും പ്രാധാന്യം അർഹിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന രോഗങ്ങൾ മനുഷ്യനെ പലപ്പോഴും തളർത്തുകയും ചില സമയങ്ങളിൽ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രോഗം വരുമ്പോൾ നാം അവിദഗ്ധമായ ചികിത്സ വഴികൾ തേടി പോകുകയും ഭീമമായ ചെലവുകൾ വരുത്തി രോഗത്തെ മറികടക്കാ൯ ശ്രമിക്കാറുണ്ട്. വിദഗ്ധരായ ആരോഗ്യ പരിപാലകരുടേയും നൂതനമായ ചികിത്സ സാങ്കേതിക വിദ്യകളാലും ഈ ലോകത്ത് ഉള്ള മൂക്കാൽ ഭാഗം രോഗങ്ങളേയും മനുഷ്യ൯ അതിജീവിച്ചിട്ടുണ്ട്. മഹാ൯ന്മാർ പറഞ്ഞതുപോലെ നാം രോഗം വന്ന് ചികിത്സിക്കുന്ന തിനേക്കാളും നല്ലത് രോഗം വരാതിരിക്കുന്നതാണ്. അങ്ങനെ മനുഷ്യന് രോഗം വരാതിരിക്കണമെങ്കിൽ അവന് മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കണം.

ഇന്നത്തെക്കാലത്ത് വൈറസ്, ബാക്ടീരിയ മൂലമുള്ള മഹാമാരികൾ പടർന്ന് പിടിക്കുമ്പോൾ അതിനു മുന്നിൽ നിസ്സഹായരായി ജനം കുടുങ്ങുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ സമയങ്ങളിലാണ് രോഗപ്രതിരോധശേഷിയുടെ പ്രസക്തി. രോഗം വന്നുകഴിഞ്ഞാൽ നാം രോഗിക്ക് മികച്ചചികിത്സയും സ്വാന്തനവും നൽകേണ്ടത് അനിവാര്യമാണ്. സാംക്രമിക രോഗങ്ങളാണ് സമുഹത്തിന് പലപ്പോഴും വെല്ലുവിളി. അത്തരം സാഹചര്യങ്ങളിൽ ചികിത്സയേക്കാൾ കൂടുതൽ രോഗപ്രതിരോധത്തിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്. രോഗപ്രതിരോധത്തിനായി നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും തീർഛയായും പാലിക്കേണ്ടതാണ്. സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ഉപയോഗിക്കേണ്ടതായും വരുന്നു. മിക്കരോഗങ്ങൾക്കും കവചം തീർക്കുന്നത് മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയാണ്. അതിനാൽ തന്നെ രോഗപ്രതിരോധശേഷി വർധിപ്പിക്കുവാ൯ പോഷകാഹാരങ്ങളും മികച ജീവിതചര്യകളും മനുഷ്യന്റെ ജീവിതത്തിന് അത്യന്താപേഷിതമാണ്.

നമ്മുടെ രാജ്യത്ത് ഈ സമയത്ത് ഉടലെടുത്ത മഹാമാരിയാണ് കോവിഡ്-19. ഇതുപോലെയുള്ള സാംക്രമിക വൈറസ് രോഗങ്ങളിൽ നിന്ന് മുക്തിനേടുവാ൯ നമ്മൾ ആർജ്ജിക്കേണ്ടത് പ്രധാനമായും രോഗപ്രതിരോധശേഷിയാണ്. ഇത്തരം രോഗംവരാതിരിക്കുവാ൯ ഉള്ള രോഗ പ്രതിരോധപ്രവർത്തനങ്ങൾ സമൂഹത്തിൽ നടത്തുവാ൯ ഒരു സാമുഹിക വ്യക്തി എന്ന നിലയിൽ നാം ഒാരോരുത്തരുടേയും കടമയാണ്. വരുനമുക്ക് പ്രതിരോധിക്കാം.

ആദിത്യ ബിജു
8 F സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം