സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളെ ഐ ടി മേഖലയിൽ പ്രബുദ്ധരാക്കാനായി സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മുൻപ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി രൂപപ്പെട്ടത്. പ്രോഗ്രാമിങ്, ഗെയിമിങ്, ആനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്‌സ് തുടങ്ങി വിവിധ മേഘലകളില്ലെല്ലാം കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
ഈ വിദ്യാലയത്തിൽ നിലവിൽ 2023-26, 2024-27, 2025-28 ബാച്ചുകളിലായി 120 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കൈറ്റ് മാസ്റ്റർമാരായി അധ്യാപകരായ ടീന തോമസ്, സിനി ഫ്രാൻസിസ് എന്നിവർ പ്രവർത്തിക്കുന്നു.