സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ ഭൂതത്താനെ പറ്റിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂതത്താനെ പറ്റിച്ചു

ഒരു പാവം മീൻ പിടിത്തക്കാരനായിരുന്നു അന്തോണി. ഒരു ദിവസം അവന്‌ കുറച്ചു ഓല കിട്ടി. അതെടുത്തു മേഞ്ഞു ഒരു വീടുണ്ടാക്കി. അതിൽ കിടന്ന് അവൻ ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ ഒരു കുപ്പി കണ്ട് എടുത്തു നോക്കി. അതിന്റെ ഉള്ളിൽ ഒരു ഭൂതതാനുണ്ടായിരുന്നു ഭൂതത്താൻ കരഞ്ഞു കൊണ്ടു പറഞ്ഞു, " ദയവായി എന്നെ പുറത്തിറക്കിയാൽ ഞാൻ എന്തു വേണമെങ്കിലും ചെയ്തു തരാം." അന്തോണി കുപ്പി തുറന്നു. ഭൂതം പുറത്തു വന്നു.ഹ.....ഹ... ഹ..... ഞാൻ നിന്നെ തിന്നാൻ പോവുകയാണ്. അപ്പോഴാണ് ഭൂതത്തിൻ്റെ ചതി അന്താണിക്ക് മനസ്സിലായത്. അവൻ ഒരു വിദ്യ ആലോചിച്ചു. റ്റാന്നും മുമ്പ് എന്നെ കുപ്പിയിൽ ഇറങ്ങുന്ന വിദ്യ ഒന്നു കാണിച്ചു തരാമോ.?" "ശരി"ഭൂതത്താൻ സമ്മതിച്ചു. ഭൂതം കുപ്പിയിൽ കയറിയ ഉടനെ അന്തോണി കുപ്പിയടച്ച് ദൂരെ എറിഞ്ഞു.....

നന്ദന സജീവ്
9A സെന്റ്. ജോസഫ്‍സ് ഹൈസ്കൂൾ ആരക്കുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ