സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ *അമ്മ തണലിൽ*

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മത്തണലിൽ*

അക്ഷരമാലതൻ ആദ്യാക്ഷരത്തോട്
ചേർന്ന് നിൽകുന്നൊരീ പദം.
അമ്മയെന്ന രണ്ടക്ഷരത്തിന്
മൂല്യങ്ങൾ എറിടുന്നു വാനോളം.
 പൊക്കിൾക്കൊടിയിൽ തുടങ്ങിടും ബന്ധങ്ങൾ
അറ്റുപോകാതങ്ങുകാക്കുമമ്മ.
 എന്തും സഹിച്ചും പൊറുത്തും ക്ഷമിച്ചും
 ഭൂമിയോളം താഴുമീ സ്ത്രീജന്മം.
 അമ്മിഞ്ഞപ്പാലിനാൽ എൻ നാവിൽ മാധുര്യം നുകർന്ന് തന്നോരീ സ്നേഹനിധി.
 ജീവിത സാഗരതിരയിൽ നാം തളരുമ്പോൾ തുഴയുമായി വന്നമ്മ കാത്തീടുന്നു.
 സൂര്യനുദിച്ചീടും മുന്നേ ഉണർന്നീടും
 അമ്മയെന്ന ഉജ്ജ്വല സൂര്യനല്ലോ.
 രാത്രിയുടെ ഇരുളാം പലവിധ ഭാവങ്ങൾ
 അമ്മയല്ലാതാരുമേ കണ്ടിട്ടില്ല.
എത്ര കിടാങ്ങൾ പിറന്നാലുമമ്മതൻ
 പെറ്റവയറിന് തുല്യരല്ലേ.
 മറക്കുവാൻ പാടില്ല അമ്മയെന്ന ദൈവത്തെ
 മരണമെത്തുന്ന കാലംവരെയും നമ്മൾ.


ഖദീജ സൂധീർ
6 A സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത