സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/സമൃദ്ധിയുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
സമൃദ്ധിയുടെ കാലം

വാമനപുരത്തെ രാജാവായിരുന്നു മിത്രസിംഹൻ. നിഷ്ങ്കളങ്കനും സത്യസന്ധനുമായിരുന്ന അദ്ദേഹം പ്രജകളെ നന്നായി നോക്കിയിരുന്നു.അയാൾ രാജ്യങ്ങളോടും നല്ല സഹകരണം ആയിരുന്നു ഉണ്ടായിരുന്നത്.തന്റെ രാജ്യത്തെ വലിയ സമ്പാദ്യം കർഷകരായിരുന്നു.എല്ലാ കർഷകർക്കും വിത്തും വളവും കീടനാശിനികളും നൽകുമായിരുന്നു. രാജ്യത്ത് എവിടെ നോക്കിയാലും ധാന്യങ്ങളും വിളകളും കൊണ്ട് സമൃദ്ധി ആയിരുന്നു. ഫ്ലോറ രാജകുമാരിക്ക് ഇൗ വിളകൾ എല്ലാം കണ്ട് സന്തോഷമായിരുന്നു. കുറച്ച് നാളുകൾക്കുള്ളിൽ പ്രജകളുടെ കറുത്ത മുടി വെളുക്കാൻ തുടങ്ങി.രാജാവ് ആകെ അസ്വസ്ഥനായി.അന്ന് രാത്രിയിൽ രാജകുമാരിയുടെ മുടിയും വെളുത്ത് തുടങ്ങിയത് ശ്രദ്ധയിൽ പെട്ടു.രാജാവ് ഇതിന് ഒരു പോംവഴി കണ്ടുപിടിക്കാൻ ആരോഗ്യതലവനായ ഫാറ്ററിനെ വിളിച്ചു വരത്തി.പരിഹാര മാർഗം തേടി.പ്രഭോ, ഇതിന് ഒരു മാർഗ്ഗവും ഞാൻ കാണുന്നില്ല.അതിനാൽ ചിങ്ങമനം സന്യാസിയെ വിളിച്ചു വരുത്താം.രാജാവിന്റെ നിർദ്ദേശ പ്രകാരം സന്യാസി രാജകൊട്ടാരത്തിൽ എത്തി.പ്രഭോ,നമ്മുടെ കൃഷി രീതിയിൽ എന്തോ അപാകത ഉണ്ട്.അടുത്ത ഗ്രാമത്തിലെ ചീരപ്പൻ എന്ന കർഷകനെ കാണാൻ സന്യാസി നിർദ്ദേശിച്ചു.തൊട്ടടുത്ത ദിവസം തന്നെ രാജാവും സംഘവും കർഷകന്റെ തോട്ടത്തിൽ എത്തി.തോട്ടത്തിൽ പൂത്തുലഞ്ഞൂ നിൽക്കുന്ന മനോഹരമായ പഴങ്ങളും ഫലങ്ങളും കണ്ട് അവർ അൽഭുതപ്പെട്ടു. ഞാനീ തോട്ടത്തിൽ കീടനാശിനികൾ ഉപയോഗിക്കാറില്ല.ജൈവ വളങ്ങൾ മാത്രമേ ഉപയോഗിക്കാറൊള്ളൂ. തന്റെ കൃഷി രീതികൾ ചീരപ്പൻ വിശദീകരിച്ചു.ചീരപ്പന്റെ കൃഷി രീതികൾ തന്റെ രാജ്യത്തെ പ്രജകൾ സ്വീകരിച്ചതോടെ അവരുടെ മുടിയുടെ നിറം സാധാരണ രീതിയിൽ ആയി.പിന്നീട്,ആ രാജ്യത്ത് കീടനാശിനികൾ ഉപയോഗിച്ചിട്ടില്ല.ആ രാജ്യം കൃഷി രീതിയിൽ ഏറ്റവും മുന്നിലായി. കൂട്ടുകാരെ,ഇൗ രീതി നമക്കും സ്വീകരിക്കാം.

ആൻസ്റ്റീന ജോയ്
7 C സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ