സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

എത്ര സുന്ദരമാണ് നമ്മുടെ പ്രകൃതി. എങ്ങും പച്ചപ്പ് നിറഞ്ഞ കാടുകളും, വിടർന്നു നിൽക്കുന്ന പൂക്കളും, പാറി പറന്ന് നടക്കുന്ന ചിത്രശലഭങ്ങളും, കളകളം ഒഴുകുന്ന അരുവികളും അങ്ങനെ എത്രയോ കാഴ്ചകളാൽ മനോഹനമാണ് നമ്മുടെ പ്രകൃതി. എന്നാൽ ഇന്ന് ഈ പ്രകൃതിയുടെ സൗന്ദര്യം കുറഞ്ഞു വരികയാണ്. അതിന് ഉത്തരവാദികൾ ഒരു പരുതി വരെ നാം ഓരോരുത്തരുമാണ്. മനുഷ്യൻ പ്രകൃതിയുടെ ഒരു ഭാഗം തന്നെയാണ്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. പ്രകൃതിയിൽ ഉള്ള വ്യത്യാസം മനുഷ്യന്റെ നിലനിൽപ്പിനു ഭീഷണിയായികൊണ്ടിരിക്കയാണ്. ഈ പ്രകൃതിയെ സംരക്ഷിക്കണം എന്നും നഷ്ട്ടപ്പെട്ട പച്ചപ്പ് തിരികെ കൊണ്ടുവരാൻ നാം ഓരോരുത്തരും ശ്രമിക്കണം.

ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് പ്രകൃതി വിഭവങ്ങൾ കുറഞ്ഞു വരികയാണ്. മണ്ണ്, ജലം, ധാതുസമ്പത്ത്, സസ്യജന്തുജാലങ്ങൾ എന്നിവയാണ് നമ്മുടെ പ്രകൃതി വിഭവങ്ങൾ. പ്രകൃതി വിഭവങ്ങളെ ആവശ്യത്തിന് മാത്രം ഉപയോഗപ്പെടുത്തണം. പക്ഷേ മനുഷ്യൻ അത്യാർത്തി മൂലം പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നു. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ വളരെ വിരളമാണ്. കാർഷിക തൊഴിലും സംസ്കാരവുമായി കണ്ടിരിക്കുന്ന കേരളീയർ ഇന്ന് എന്തിനും ഏതിനും അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്കും പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കൃഷിഭൂമി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പാർപ്പിടം, വ്യവസായം, ഗതാഗതം മറ്റാവശ്യങ്ങൾക്കായി കൃഷിഭൂമി നികത്തികൊണ്ടിരിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളത് എടുക്കാവുന്ന വിറ്റഴിക്കാവുന്ന വെറും മണ്ണായി മനുഷ്യൻ ഭൂമിയെ കണ്ടുതുടങ്ങി. സ്വാർത്ഥതയോടെ, ലാഭകൊതിയോടെ മനുഷ്യൻ പ്രവർത്തിച്ചു തുടങ്ങിയതോടെ വായുവും, വെള്ളവും മണ്ണും എല്ലാം മലിനമായി. അതുമാത്രം അല്ല പല ജീവജാലങ്ങളും ഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായി കഴിഞ്ഞു. <?p>

അമിതമായ ചൂട്, പ്രളയം, വരൾച്ച, കൊടുംകാറ്റ്, തുടങ്ങിയവ നാം ഇന്ന് അഭിമുഖികരിക്കുന്ന പ്രശ്നങ്ങളാണ്. വികസനത്തിന്റെ പേര് പറഞ്ഞു മരങ്ങൾ വെട്ടി നിരത്തി, പാടങ്ങളും, ചതുപ്പുകളും നികത്തി. ഫ്ലാറ്റുകൾ പണിതുയർത്തി ജല സംഭരണികളായ കുന്നുകൾ ഇടിച്ചു നിരത്തി ആഗോള താപനത്തിനും നാം സാക്ഷികൾ ആയിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം കാടുകൾ തിരികെ കൊണ്ടു വന്നേ മതിയാവൂ. ഡൽഹിയിലെ വായു മലിനീകരണവും രാജ്യത്തെ ജല ലഭ്യതയുടെ കുറവും നാം അനുഭവിച്ചു കൊണ്ടിരിക്കുകായാണ്. മനുഷ്യന്റെ പുതിയ കണ്ടുപിടുത്തങ്ങൾ മാനവരാശിക്ക് തന്നെ വെല്ലുവിളിയായി കൊണ്ടിരിക്കുന്ന സാഹചര്യം ആണ് ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കൊറോണ വൈറസിന്റെ കണ്ടുപിടുത്തം ഇന്ന് ലോകത്തിനു തന്നെ വൻഭീഷണിയായി കോവിഡ് 19 എന്ന പേരിൽ ഒരുപാട് ജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്ന ആ കാഴ്ച കണ്ടുകൊണ്ടിരിക്കുകയാണ് നാം ഓരോരുത്തരും.


മരങ്ങൾ നട്ടുപിടിപ്പിച്ചു നമുക്കും പ്രകൃതിയെ പച്ചക്കുട ചൂടിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കു ചേരാം നാടിന്റെ പാരമ്പര്യവും സംസ്കാരവും നന്മയും കാത്തു സൂക്ഷിക്കാൻ നമുക്ക് മരങ്ങൾ വച്ച് പിടിപ്പിക്കാം.

"ഒരു തൈ നടാം നമുക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേക്കുവേണ്ടി.."
എന്ന കവിതാശയം നമുക്ക് ഏറ്റുപാടാം.

അന്നാ റോസ് നൈജു
4 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം