സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

  
മോക്ക്പാർലമെന്റ് hമോക്ക്പാർലമെന്റ്   മോക്ക്പാർലമെന്റ്

സെന്റ് ആന്റണീസ് ജി എച്ച് എസ് സോഷ്യൽ സൈയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വളരെ വിപുലമായ പ്രവർത്തന പരിപാടികൾ നടത്തി വരുന്നു. ഹെ‍ഡ്മിസ്ട്രസ്സ് മിന്നി ടീ‍ച്ചറും സോഷ്യൽ സയൻസ് അധ്യാപകരും പ്രവർത്തന പരിപാടികൾക്ക് നേതൃത്വം നല്കുന്നു.

ജൂൺ 5 – പരിസ്ഥിതി ദിനം ആചരിച്ചു. മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി സ്കൂളിൽ നിന്ന് വൃക്ഷ തൈകൾ വിതരണം ചെയ്തു. കൂടാതെ പരിസ്ഥിതി ഗാനമാലപിച്ച് കൂട്ടികൾ ആ ദിവസത്തെ മനോഹരമാക്കി. 

ജൂൺ 26 – അന്തർ ദേശീയ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സൗത്ത് പോലീസ് സ്റ്റേഷ്യൻ സിവിൽ പോലീസ് ഓഫീസേർസ് സെന്ഉ് ആന്റണീസ് സ്കൂളിൽ വരുകയും കുട്ടികൾക്ക് ബോധവത്കരണം നടത്തുകയും ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ ദിന പ്രതിജ്ഞ നടത്തുകയും ചെയ്തു.

ജൂലൈ 16 -ാം തിയതീ ആലപ്പുഴ സബ് ജില്ല തലത്തിൽ നടത്തിയ മോക് പാർലമെന്റിൽ വിവിധ സ്കൂളിൽ നിന്നുള്ള കൂട്ടികൾ ഇവിടെ വന്ന് രണ്ട് ദിവസം കൊണ്ട് മോക് പാർലമെന്റ് പ്രാക്ടീസ് ചെയ്തു. സെന്റ് ആന്റണീസ് സ്കൂളിലെ മിടുക്കരായ ആറ് കുട്ടികൾ ഇതിൽ പങ്കെടുക്കുകയും അവർക്ക് ഒക്ടോബറിൽ ഡെൽഹി സന്ദർശിക്കുവാനുള്ള അവസരം ലഭിക്കുകയും ചെയ്തു.

ആഗസ്റ്റ് 2- ാം തിയതീ സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ വാർത്താവായന മത്സരം നടത്തി. യു.പി , എച്ച്.എസ് ലെവലിൽ നടത്തിയ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെ തിരഞ്ഞെടുത്തു.

ആഗസ്റ്റ് 6-ാം തിയതീ ഹിരോഷിമാദിനം ആചരിച്ചു. പ്രസംഗ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നല്കി. 

ഇനിയൊരു യുദ്ധം വേണ്ടായെന്ന പ്രാർത്ഥനാ മന്ത്രം അന്തരീക്ഷമെങ്ങും ഉയർന്നു.

ആഗസ്റ്റ് 9-ാം തിയതീ ക്വിറ്റ് ഇന്ത്യാ ദിനം ഓർമ്മപ്പെടുത്തി. ദേശസ്നേഹം ഊട്ടി ഉറപ്പിക്കാൻ ഈ ദിനം കുട്ടികൾക്ക് പ്രചോദനം നല്കി.