സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
ഈ അധ്യാന വർഷം നമ്മുടെ വിദ്യാലയത്തിൽ എൽകെജി -യുകെജി പ്രവർത്തനം ഭംഗിയായി ആരംഭിച്ചു. നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. അക്ഷരദീപം തെളിയിച്ചു കൊടുത്തു. കുട്ടികൾക്ക് വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ നൽകി. പഠനോപകരണ വിതരണം നടത്തി .ഉച്ച ഭക്ഷണ പദ്ധതി അന്നേദിവസം ആരംഭം കുറിച്ചു. കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകി.
പരിസ്ഥിതി ദിനം കാലടി കൃഷിഭവൻ ഓഫീസർ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി ശാന്ത ചാക്കോ പള്ളി ട്രസ്റ്റി വർഗീസ് കുടിയിരിപ്പിൽ എച്ച് എം സിസ്റ്റർ എന്നിവർ സന്ദേശം നൽകി.പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈ നടൽ,പരിസ്ഥിതി ഗാനാലാപനം എന്നീ പ്രവർത്തനങ്ങൾ നടത്തി.
പിടിഎ തിരഞ്ഞെടപ്പ്
വി എം ശ്യാംലാൽ പി ടി എ പ്രസിഡന്റായും ശ്രീമതി മീനാക്ഷി ബിനോയ് എം പി ടി എ പ്രസിഡന്റായും തിരഞ്ഞെടുത്തു .രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും നടത്തി .സിസ്റ്റർ ഹെലൻ റോസ് ക്ലാസ് നയിച്ചു.
നേതൃത്വ പരിശോധന ക്യാമ്പ്
അങ്കമാലി എൽ എഫ് ആശുപത്രിയുടെ നേതൃത്വത്തിൽ നേതൃത്വ പരിശോധന ക്യാമ്പ് നടത്തി കാഴ്ച പരിമിതിയുള്ള കുട്ടികളെ കണ്ടെത്തി സൗജന്യമായി കണ്ണട വിതരണം ചെയ്തു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
കുട്ടികളിൽ ജനാധിപത്യബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഹെഡ് ബോയ് ആയി മാസ്റ്റർ ആദിദേവും ഹെഡ് ഗേൾ ആയി ജുവൽ മരിയ അജീഷിനെയും തിരഞ്ഞെടുത്തു.
വായനാദിനം
കാലടി എസ്എൻഡിപി വായനശാല സന്ദർശിച്ചു ശ്രീ മുരളി കാലടി കുട്ടികളെ വായനശാല പരിചയപ്പെടുത്തി.പുസ്തകങ്ങളുടെ പ്രദർശനം പുസ്തക പരിചയം സാഹിത്യകാരന്മാരെ പരിചയപ്പെടുത്താൻ വായനാക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ, റാലി തുടങ്ങിയവ നടത്തി.
ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻ പഴം എന്ന കഥയുടെ സ്കിറ്റ് അവതരണവും ഡോക്യുമെന്ററി പ്രദർശനവും പുസ്തക പരിചയം നടത്തി.
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര മനുഷ്യൻ, റോക്കറ്റ് നിർമ്മാണം, ക്വിസ് തുടങ്ങിയവ നടത്തി. എൽകെജി വിദ്യാർത്ഥിയായ ആദം ആർ ചാന്ദ്ര മനുഷ്യനായി.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനു വേണ്ടി മൂല്യാധിഷ്ഠിത ക്ലാസ് നൽകി. കാളിയാർ സെൻമേരിസ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ രാജേഷ് സാർ ക്ലാസ് എടുത്തു. രസകരമായ കഥകളിലൂടെയും, പാട്ടുകളിലൂടെയും നല്ല മൂല്യങ്ങൾ പകർന്നു നൽകി.
ഫീൽഡ് ട്രിപ്പ്

വാതിൽ പുറ പഠനത്തിന്റെ ഭാഗമായി 2,3 ക്ലാസിലെ കുട്ടികൾ അടുത്തുള്ള ജലാശയങ്ങൾ, വയലുകൾ എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി.
ചാരിറ്റി ബോക്സ് ഉദ്ഘാടനം
കുട്ടികളിൽ സഹായമനസ്കത വളർത്തുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി ബോക്സ് പ്രവർത്തനത്തിന്റെ ഉദ്ഘാടന കർമ്മം, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൈജൻ തോട്ടപ്പള്ളി നിർവഹിച്ചു.
പാതയോരത്ത് ഒരു പൂന്തോട്ടം
നല്ല പാഠം പദ്ധതിയുടെ പ്രമേയങ്ങളിൽ ഒന്നായ നാട് എന്ന വിഷയത്തെ ആസ്പദമാക്കി പാതയോരത്ത് ഒരു പൂന്തോട്ടം പദ്ധതി കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോട്ടപ്പള്ളി വെന്തിതൈനട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ,പിടിഎ പ്രസിഡണ്ട്, എം പി ടി എ പ്രസിഡന്റ്, പിടിഎ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കർക്കിടക ദിനം
കർക്കിടക ദിനത്തിൽ ഗവൺമെന്റ് ആയുർവേദ ഡോക്ടർ ആയ ശ്രീലത പി കെ കുട്ടികൾക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തി. ബോധവൽക്കരണ ക്ലാസ് നൽകി. ഔഷധസസ്യങ്ങളുടെ പ്രദർശനം നടത്തി ഔഷധ കഞ്ഞി അന്നേദിവസം തയ്യാറാക്കി കുട്ടികൾക്ക് നൽകി.
സ്കൂൾ സുരക്ഷാസമിതി
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ മീറ്റിംഗ് നടത്തി. കാലടി പോലീസ് സ്റ്റേഷനിലെ സുധീർ സാർ വാർഡ് മെമ്പർ ട്രസ്റ്റിമാർ ഹെൽത്ത് നേഴ്സ് സ്കൂൾ ബസ് ഡ്രൈവർ പിടിഎ അംഗങ്ങൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനം
ഭാരതത്തിന്റെ 79 ആമത് സ്വാതന്ത്ര്യ ദിനം നമ്മുടെ സ്കൂൾ സമുചിതമായി കൊണ്ടാടി സ്കൂൾ മാനേജർ റവറന്റ് ഫാദർ ജേക്കബ് മഞ്ഞളി പതാക ഉയർത്തി. ഹവിൽദാർ ഡേവിസ് കുന്നേക്കാടൻ വിശിഷ്ട അതിഥിയായിരുന്നു. ദേശഭക്തിഗാനം, പ്രച്ഛന്നവേഷം, പ്രസംഗം, പതാക നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. കുട്ടികൾക്ക് മധുരപലഹാരവും പായസവും നൽകി. വാർഡ് മെമ്പർ ശ്രീമതി ശാന്ത ചാക്കോ,സഹവികാരി ഫാദർ ഡൽവിൻ പോൾ മൂലൻ, പിടിഎ പ്രസിഡന്റ് ശ്യാംലാൽ, ട്രസ്റ്റി വർഗീസ് കുടിയിരിപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
കുട്ടി കർഷക അവാർഡ്
കാലടി ഗ്രാമപഞ്ചായത്തിലെ കുട്ടി കർഷകനായി മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ന്യൂവിൻ വിൽമാർ തിരഞ്ഞെടുക്കപ്പെട്ടു. ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു.
ഓണാഘോഷം
ഓണാഘോഷം പൂർവ്വാധികം ഭംഗിയായി കൊണ്ടാടി. പൂക്കളം, മലയാളി മങ്ക, പുരുഷ കേസരി,കസേരകളി, തുടങ്ങിയ മത്സരങ്ങൾ നടത്തി. ഘോഷയാത്ര, മാവേലി, പുലികളി, താലപ്പൊലി, മെഗാ തിരുവാതിര,ഓണപ്പാട്ട്, തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. സ്കൂൾ മാനേജർ, സഹവികാരി, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ, മറ്റ് അംഗങ്ങൾ, ട്രസ്റ്റിമാർ, മദർ സുപ്പീരിയർ,പിടിഎ, എം പി ടി എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. രക്ഷിതാക്കൾക്കായി വിവിധ മത്സരങ്ങളും നടത്തി. വാർഡ് മെമ്പർ വിഭവസമൃദ്ധമായ ഓണസദ്യ നൽകി. അങ്ങനെ കണ്ണിനും മനസ്സിനും കുളിർമയേകിയ ഓണാഘോഷം മനസ്സിൽ വ്യായാതെ നിൽക്കുന്ന ഒരു ഓർമ്മയായി.
പേരൻസ് ഡേ
പേരൻസ് ഡേ നടത്തി. സിസ്റ്റർ ഡോക്ടർ റോസ് ജോസ് ക്ലാസ് നയിച്ചു.വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. ലഘു ഭക്ഷണവും അവർക്കായി ഒരുക്കി.
കലാ കായിക പ്രവർത്തി പരിചയമേള
നീലേശ്വരം എസ് എൻ ഡി പി ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ അങ്കമാലി ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളയിൽ 23 വിദ്യാർത്ഥികൾ പങ്കെടുത്തു . 15 ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി. ഉന്നത വിജയം നേടുവാൻ സാധിച്ചു. മൂക്കന്നൂരിൽ വെച്ച് നടത്തിയ ഉപജില്ല കലോത്സവത്തിൽ 6 ഇനങ്ങളിൽ എ ഗ്രേഡ് നേടി.
കളിയും കാര്യവും
കുട്ടികൾക്കായി ഒരു ദിനം കളിയും കാര്യവും നടത്തി. സിസ്റ്റർ ദിയ സിസ്റ്റർ എബൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആട്ടവും പാട്ടും കളികളുമായി ആദിനം നന്നായി ആസ്വദിച്ചു. അന്നേദിവസം ഫിലിം തിയേറ്ററിൽ കൊണ്ടുപോയി കാണിച്ചു.
പൂർവ്വ വിദ്യാർത്ഥി സംഗമം
പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ജൂബിലി വർഷത്തിൽ ജൂബിലി സ്മാരകമായി സ്കൂൾമുറ്റം tress work വർക്ക് ചെയ്യണമെന്ന് ആശയം രൂപപ്പെടുകയും ജൂബിലി സ്മാരക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഒ എസ് എയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ജൂബിലി സ്മാരകം സഫലം ആയിരിക്കുകയാണ് ഇവരുടെ വിലയേറിയ സാന്നിധ്യത്തിന് സഹായത്തിന് സഹകരണത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഇതിനോട് സഹകരിച്ച എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും മാനേജ്മെന്റിനും പൂർവ്വ അധ്യാപകർക്കും ജനങ്ങൾക്കും നാട്ടുകാർക്കും ഒരുപാട് നന്ദി.
പൂർവ്വ അധ്യാപക സംഗമം
പൂർവ്വ അധ്യാപക സംഗമം സംഘടിപ്പിച്ചു.എല്ലാം വിശിഷ്ട വ്യക്തികളും പങ്കെടുത്തു. 30 അധ്യാപകർ പങ്കെടുത്തു. മത്സരങ്ങളും, ഉച്ചഭക്ഷണവും, സമ്മാനവും നൽകി. അധ്യാപകർ അനുഭവങ്ങൾ പങ്കുവച്ചു.
ശിശുദിനം
ശിശുദിനം വളരെ മനോഹരമായി കൊണ്ടാടി. റാലി നടത്തി, പൊതുസമ്മേളനം, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം എന്നിവ ഉണ്ടായിരുന്നു.ചാച്ചാജി വേഷം ധരിച്ച ചാച്ചാജിമാർ ആഘോഷത്തിന് മാറ്റുകൂട്ടി. കല- ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ വിജയികളായി ക്കുള്ള സമ്മാനവും അന്നേദിവസം നൽകി.
പഠനയാത്ര
52 വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ പ്രതിനിധികളും ഉൾപ്പെടുന്ന ടീം പഠനയാത്ര നടത്തി. വാട്ടർ മെട്രോ, സാഗരറാണി ബോട്ട് യാത്ര, സുഭാഷ് പാർക്ക്, കളമശ്ശേരി സയൻസ് പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്.
ഭിന്നശേഷി ദിനം
ഭിന്നശേഷി ദിനത്തിൽ പൂർവ്വ വിദ്യാർത്ഥിയായ അഡ്വക്കേറ്റ് ആൻഡ് വിനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ചു. ഇരുകൈകളും ഇല്ലാത്ത അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങളും നേട്ടങ്ങളും കുട്ടികൾക്ക് ഏറെ പ്രചോദരമായിരുന്നു. പോസ്റ്റർ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
താങ്ങായി തണലായി
അവശരെയും നിരാലംബരായ വരെയും സഹായിക്കാനും ചേർത്തു പിടിക്കാനും ഉള്ള മനോഭാവം കുട്ടികളിൽ വളർത്തുന്നതിന് വേണ്ടി പാറപ്പുറം ദൈവദാസൻ മന്ദിരം സന്ദർശിച്ചു .അവർക്ക് ആവശ്യമായ നിത്യോപക സാധനങ്ങളും, ഭക്ഷണസാധനങ്ങളും നൽകി .അവരോടൊപ്പം കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു .ചെറിയ കലാപരിപാടികളും അവതരിപ്പിച്ചു.
ക്രിസ്തുമസ്
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ കുരുന്നു മനസ്സിൽ നിറയ്ക്കാൻ ഉതുങ്ങുന്നതായിരുന്നു ക്രിസ്തുമസ് ആഘോഷം .കരോൾ, ക്രിസ്തുമസ് കാർഡ് നിർമ്മാണം, സ്റ്റാർ നിർമ്മാണം ,ക്രിസ്മസ് ഫ്രണ്ട് തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി .കേക്ക് വിതരണവും നടത്തി .മാനേജർ ,വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി .പുതിയ വാർഡ് മെമ്പർ ശ്രീ കെ ഡി വർക്കി സന്നിഹിതനായിരു.
FLS, സ്നേഹം, ശ്രദ്ധ
പൊതുവിദ്യാഭ്യാസ വകുപ്പ് മൂന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരുക്കിയ എഫ്എൽഎസ് പദ്ധതി നമ്മുടെ വിദ്യാലയത്തിൽ ഭംഗിയായി നടപ്പിലാക്കി .കുട്ടികളിൽ നല്ല മൂല്യങ്ങളും ശീലങ്ങളും വളർത്തുന്നതിനായി സ്നേഹം പദ്ധതി നടപ്പിലാക്കി .പിന്നോക്ക കുട്ടികൾക്ക് മലയാളത്തിളക്കം, ഗണിതം മധുരം, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പരിപാടികൾ നടത്തുന്നു.
ഭക്ഷ്യമേള
പോഷക ഗുണമുള്ള നാടൻ ഭക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന നാടൻ ഭക്ഷണങ്ങൾ പ്രദർശിപ്പിക്കുകയും ആസ്വദിച്ച് കഴിക്കുകയും ചെയ്തു.
ഹരിത കർമ്മ സേനയെ ആദരിക്കൽ
മാലിന്യ സംസ്കരണത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിനായി ,ഹരിത കർമ്മ സേനയുടെ സേവനം വിദ്യാലയത്തിൽ പ്രയോജനപ്പെടുത്തി .ശ്രീമതി വിജി ജിജോ കുട്ടികൾക്ക് ക്ലാസ് എടുത്തു.
ഓർമ്മിക്കാൻ ഒരു ദിനം
എല്ലാ മാസവും ആദ്യ ആഴ്ചയിൽ ആ മാസത്തിൽ ജന്മദിനം ഉള്ള വിദ്യാർത്ഥികളെ ഒരുമിച്ച് ചേർത്ത് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നു .ജന്മദിനത്തിൽ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികളും, പല വ്യഞ്ജനങ്ങളും കുട്ടികൾ വിദ്യാലയത്തിലേക്ക് നൽകുന്നു.
KIDS FEST
LKG, UKG വിദ്യാർത്ഥികളുടെ kids carnival & Graduation ceremony നടത്തി. Kids carnival ഹോളി ഫാമിലി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ അനില കോട്ടക്കൽ നിർവഹിച്ചു. Graduation ceremony സ്കൂൾ മാനേജർ നിർവഹിച്ചു .വിവിധ മത്സരങ്ങൾ കലാപരിപാടികൾ ,മധുരപലഹാര വിതരണം തുടങ്ങിയവ ഉണ്ടായിരുന്നു.രക്ഷിതാക്കൾ പങ്കെടുത്തു.
ആരോഗ്യം ശുചിത്വം
മറ്റൂർ ഗവൺമെന്റ് ഹെൽത്ത് സെന്റർ നമുക്ക് ചെയ്തു തരുന്ന സേവനങ്ങൾ എടുത്തു പറയേണ്ടതാണ് കുട്ടികളുടെ ഹെൽത്ത് എഡ്യൂക്കേഷൻ ,വ്യക്തി ശുചിത്വം, വിവിധ പ്രതിരോധ കുത്തിവെപ്പുകൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു. വിവിധ തെറാപ്പികൾ ,കൗൺസിലിംഗ് ക്ലാസ്സുകൾ തുടങ്ങിയ സേവനങ്ങളെ കുറിച്ച് കൃത്യമായ അവബോധം നൽകുന്നു .സ്കൂളും പരിസരവും നിരീക്ഷിച്ച് ശുചിത്വം ഉറപ്പുവരുത്തുന്നു.
പക്ഷികൾ നമ്മുടെ സുഹൃത്തുക്കൾ
സഹജീവികളോട് സ്നേഹം ,അനുകമ്പ തുടങ്ങിയവ വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ മുറ്റത്ത് പക്ഷികളുടെ ദാഹം അകറ്റുന്നതിനായി മൺചട്ടികളിൽ വെള്ളം നൽകുന്നു.
DOCTORS DAY
Doctor's Day ദിനത്തിൽ മറ്റു ഗവൺമെന്റ് ഹോസ്പിറ്റൽ സന്ദർശിച്ച് ഡോക്ടർസിനെ ആദരിച്ചു.
അധ്യാപക രക്ഷാകർതൃ ദിനം- യാത്രയയപ്പ്
2026 മാർച്ച് എട്ടാം തീയതി ഞായറാഴ്ച 3 30ന് സ്കൂൾ വാർഷിക ആഘോഷവും ,രക്ഷാകർതൃദിനവും ,സിന്ധു ടീച്ചറിന്റെ യാത്രയയപ്പും -ആഘോഷകരമായി കൊണ്ടാടി. വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും ഗംഭീരമായി കൊണ്ടാടി .ഉദ്ഘാടനം ശ്രീ ബെന്നി ബഹനാൻ എംപിയും ,അധ്യക്ഷൻ സ്കൂൾ മാനേജറും, എന്റോവ്മെന്റ് വിതരണം ബഹുമാനപ്പെട്ട റോജി എം ജോൺ എംഎൽഎയും, അനുഗ്രഹപ്രഭാഷണം അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജറും ,പഠന മികവിനെ ആദരിച്ചത് ബഹുമാനപ്പെട്ട Angamaly AEO Seena madam,പ്രതിഭകളെ ആദരിച്ചത് കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പൗളി ബേബിയും ,സന്മാർഗ പ്രതിഭകളെ ആദരിച്ചത് മുൻ മാനേജറും ആയിരുന്നു.ആശംസകൾ അർപ്പിച്ച് സംസാരിച്ചത് ബ്ലോക്ക് പഞ്ചായത്ത് അംഗം സീന ദേവസി കുട്ടിയും, വാർഡ് മെമ്പർ ശ്രീ കെ ഡി vargheese.സി എച്ച് എഫ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ അനില കോട്ടയ്ക്കലും ,പ്രസിഡന്റ് പൂർവ്വ വിദ്യാർത്ഥി സംഘടന ശ്രീ ബേബി k c ,സെന്റ് ആന്റണീസ് ചർച്ച് trusteeശ്രീ വർഗീസ് കുടിയിരിപ്പ് .ശ്രീ ജോസഫ് കന്നപ്പിള്ളി ജൂബിലി കമ്മിറ്റി കൺവീനർ എല്ലാവർക്കും നന്ദി പറയുകയും ചെയ്തു തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു എല്ലാവർക്കും ചായയും banana puppsനൽകി.കൃത്യം ഒമ്പതര മണിക്ക് വാർഷികാഘോഷം അവസാനിക്കുകയും ദേശീയ ഗാനം പാടി പിരിയുകയും ചെയ്തു.