സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ആന്റണീസ് എൽ പി എസ് മറ്റൂർ
വിലാസം
മറ്റൂർ

കാലടി പി.ഒ.
,
683574
,
എറണാകുളം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ7558990884
ഇമെയിൽstantonyslpsm@gmail.com
കോഡുകൾ
സ്കൂൾ കോഡ്25451 (സമേതം)
യുഡൈസ് കോഡ്32080201405
വിക്കിഡാറ്റQ99509715
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകാലടി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികShigy K.V
പി.ടി.എ. പ്രസിഡണ്ട്Syamlal V.M
എം.പി.ടി.എ. പ്രസിഡണ്ട്Meenakshi Binoy
അവസാനം തിരുത്തിയത്
11-07-2025Shigy K V


പ്രോജക്ടുകൾ


































ചരിത്രം

1947 ൽ ഇന്ത്യസ്വാതന്ത്ര്യം   നേടി 4വര്ഷം പിന്നിടുമ്പോഴാണ് മറ്റൂരിൽ ഇന്ന് കാണുന്ന വിദ്യാലയം യൂണിയൻഎൽ. പി .സ്കൂൾ എന്ന പേരിൽ സ്ഥാപിക്കുവാനിടയായത് .പരമ്പരാഗത രീതികളിൽ രാപകലില്ലാതെ കഷ്ടപ്പെട്ട് പാടത്തും പറമ്പിലും വീട്ടിലിരുന്നും പണിയെടുത്തു കുടുംബം പുലർത്തി വരുന്നവരായിരുന്നുഅന്ന് നമ്മുടെ മറ്റൂരും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്നവരിൽഭൂരിഭാഗവും . ൽ ഇന്ത്യസ്വാതന്ത്ര്യം   നേടി 4വര്ഷം പിന്നിടുമ്പോഴാണ് മറ്റൂരിൽ ഇന്ന് കാണുന്ന വിദ്യാലയം യൂണിയൻഎൽ. പി .സ്കൂൾ എന്ന പേരിൽ സ്ഥാപിക്കുവാനിടയായത് .പരമ്പരാഗത രീതികളിൽ രാപകലില്ലാതെ കഷ്ടപ്പെട്ട് പാടത്തും പറമ്പിലും വീട്ടിലിരുന്നും പണിയെടുത്തു കുടുംബം പുലർത്തി വരുന്നവരായിരുന്നുഅന്ന് നമ്മുടെ മറ്റൂരും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്നവരിൽഭൂരിഭാഗവും . കാണുന്ന ജലസേചന സൗകര്യങ്ങളോ ശാസ്ത്രീയമായ കാർഷികരീതികളോഅക്കാലത്തുണ്ടായിരുന്നില്ല.പാടശേഖരങ്ങളിൽ കിണറും ചെറുകുളങ്ങളും കുഴിച്ചു തുലാവും വേത്തും കാളത്തേക്കും ഉപയോഗപ്പെടുത്തി രാപകലില്ലാതെ കഷ്ട്ടപ്പെട്ടു വെള്ളം കോരിയും മുക്കിയെടുത്തും നുകവും നാടൻ കലപ്പയും കാളയുടെ കഴുത്തിനുമേൽ വെച്ച് കെട്ടി പൂട്ടിയുഴുതു നിലം പരുവപ്പെടുത്തി വിത്തിട്ടും ഞാറു നാട്ടുമാണ് അക്കാലത്തു നെൽകൃഷി ചെയ്തു വന്നിരുന്നത് .

 വിദ്യാഭ്യാസ രംഗത്തും ഈ നാട് പിന്നോക്കാവസ്ഥയിലായിരുന്നു എന്നതാണ് യാഥ്യാർത്ഥം .ഈ മേഖലയിൽ പുരോഗതി കൈവരിച്ചാലേനാടിനുംഇവിടെവളരുന്നമക്കൾക്കുംഅവരുൾപ്പെടുന്നകുടുംബാംഗങ്ങൾക്കുംനേട്ടമുണ്ടാവുകയുള്ളു എന്ന്തിരിച്ചറിഞ്ഞുസ്കൂൾസ്ഥാപനമെന്നഉദ്ദേശ്യംവച്ചിറങ്ങിത്തിരിച്ചുപാടത്തും പറമ്പിലും പണിയെടുക്കുന്നതിനു പുറമെ സമയം കിട്ടുന്ന മുറക്ക് ആരോഗ്യമുള്ള കുടുംബ നാഥന്മാർ കാടും  മേടും കയറി ഈറ്റ വെട്ടി പുഴയിലൂടെയും മറ്റു വിധത്തിലും ഏറെ കഷ്ടപ്പെട്ട് നാട്ടിലും വീട്ടിലും എത്തിക്കുകയും വീട്ടിലുള്ള സ്ത്രീകൾ ഇതത്രയും അളിക്കീറിയെടുത്തു പനമ്പ് നെയ്തു വിറ്റുപണമുണ്ടാക്കി വീട്ടു ചെലവുകൾ വഹിക്കുവാൻ സഹകരിക്കുകയും ചെയ്തിരുന്നത് മഹത്തരമായ കാര്യമായി കാണേണ്ടതാണ് . ലക്ഷ്യത്തിലെത്തിച്ചേർന്ന കുടിയിരിപ്പിൽ കുടുംബാംഗങ്ങളായ മഹത് വ്യക്തികളോട് നാം എല്ലാവരും കടപ്പെട്ടിരിക്കുന്നു .

കെ വി ചാക്കോ മിലിറ്ററി സർവീസ് പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി അധ്യാപകനായി തുറവൂർ സ്കൂളിൽ ജോലിയിലിരിക്കെയാണ് കെ എം ചാക്കോ ,കെ എം ദേവസ്സിക്കുട്ടി ,സി എൽ പോൾ (ചിറമേൽ കുടിയിരിപ്പിൽ ) തുടങ്ങിയവരുമായി കൂടിയാലോചിച്ചു സ്കൂൾ സ്ഥാപിക്കുവാൻ തീരുമാനമെടുക്കുകയും ഔദ്യോഗികാനുമതിക്കായി തുടർ നടപടികൾ സ്വീകരിക്കുവാനും ഇടയായത് .സ്കൂൾ സ്ഥാപിക്കുവാൻ ആവശ്യമായിരുന്ന 50സെന്ററിൽ 25 സെന്റ് കെ. ജി. കുഞ്ഞു വറീതിന്റെ അമ്മ ഇഷ്ടദാനമായും 25 സെന്റ് കെ. വി .ചാക്കോയുമാണ് പ്രതിഫലമൊന്നുമില്ലാതെ വിട്ടുനല്കിയതു .ഇന്ന് കാണുന്നിടത്ത് ഓല ഷെഡ് കെട്ടി സ്കൂൾ ആരംഭിക്കുന്നതിനുമുമ്പു പാണാറത്തു   ചാക്കോ ഉറുമീസ് വക വീടിന്റെ പടിഞ്ഞാറേ ഇറയത്താണ് ക്ലാസിനു തുടക്കമിട്ടതു .കെ വി ചാക്കോ സാറിന്റെ ഭാര്യ എലിസബത്ത് കുടിയിരിപ്പിലും കുടിയിരിപ്പിൽ മാത്യു മകൾ റോസിയുമായിരുന്നു ഇവിടെ അധ്യാപകരായി ഉണ്ടായിരുന്നത്.വഴി യാത്രാസൗകര്യ ഇടമായിരുന്നതിനാലാണ് നിലവിൽ സ്കൂൾ കോമ്പൗണ്ട് തിരങ്ങെടുക്കുവാൻ ഇടയായത് .സ്കൂൾ നടത്തിപ്പനായി രൂപം കൊടുത്ത കമ്മറ്റിയുടെ മാനേജർ കെ വി ചാക്കോയും ,കെ എം ചാക്കോ തുടക്കകാലത്തു ഓല ഷെഡിലാണ് ക്ലാസ് നടത്തിയിരുന്നത് .പിന്നീട് വെട്ടു കല്ല് ഉപയോഗിച്ച് ചെറിയ ഉയരത്തിൽ അതിരു കെട്ടി പനമ്പ് തട്ടികയുണ്ടാക്കി മറച്ചു ഓട് മേഞ്ഞ കെട്ടിടങ്ങൾ പണിതുയർത്തി 21 ഡിവിഷൻ വരെ എത്തിക്കുവാൻ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായി വിലയിരുത്തണ്ടതാണ് .

തുടക്കകാലത്തു സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ ഏറെ ശ്രമിച്ചുവെങ്കിലും വിജയം കണ്ടെത്തുവാൻ കഴിയാതെ പോയി .,കെ എം ദേവസ്സിക്കുട്ടി,സി എൽ പോൾ എന്നിവർ അംഗങ്ങളുമായിരുന്നു.വി എം തോമസ് ഗവണ്മെന്റ് സർവീസിലേക്ക് പോയ ഒഴിവിലാണ് കെ. വി. ചാക്കോ തുറവൂരിൽ നിന്നും നമ്മുടെ സ്കൂളിലെത്തി ചാര്ജടുത്തു മാനേജരും

ഹെഡ്മാസ്റ്ററുമായി തുടരുവാൻ ഇടയായത് .1970 സ്കൂളിന്റെ വളച്ചകാലമായിരുന്നെങ്കിൽ  1980 കളിൽ  തളർച്ചയുടെ ഘട്ടമായിത്തന്നെ കാണേണ്ടി വരുന്നു. കുറെ അധ്യാപകർ ഡിവിഷൻ കുറഞ്ഞതിനാൽ പ്രൊട്ടക്ഷനിൽ മറ്റു വിദ്യാലയങ്ങളിലേക്കു പോകേണ്ടിവന്നു .  സ്കൂളിന്റെ നിലനിൽപ്പിനു ഇടവക സമൂഹത്തിന്റെ പിന്തുണ കരുത്താകുമെന്ന തിരിച്ചറിവിലാണ് പ്രതിഫലമൊന്നും സ്വീകാതിരിക്കാതെ തന്നെ ഈ സ്ഥാപനം മറ്റൂർ പള്ളിക്കു വിട്ടു നല്കുവാൻ  ഇടയായത് .അന്ന് മുതലാണ് സെന്റ് ആന്റണിസ് എൽ പി എസ എന്ന പേരിൽ അറിയപ്പെട്ടു വന്നത്.

മുൻ സാരഥികൾ

  • V M THOMAS
  • K V CHACKO
  • C L CHACKO
  • T C PAULOSE
  • T V RAICHAL
  • C K PRABAKARAN
  • A V ITTUPPU
  • K T JOSE
  • K D GEORGE
  • M K MARY
  • PJ THOMAS
  • SR,REKHA
  • K V VALSA
  • K D LISSY
  • JAYA PAUL

മുൻ അധ്യാപകർ

  • A I THRESSIYAKUTTY
  • C L KURIYAKOSE
  • MARY URUMIS
  • MARY CHACKO
  • T M MARIYAMMA
  • V K THRESSIAMMA
  • V K AMMANIYAMMA
  • P K SANKARAVARIYAR
  • K K CHINNAMMA
  • K M CICILY
  • M K MARY
  • M V KOCHUTHRESSIYA
  • K T JOSE
  • C A SREEDHARAN
  • T K PRABAKARAN
  • K I YACOB
  • P V THRESSIYA
  • A O GEORGE
  • K D GEORGE
  • C V MARIYAM
  • M V KOCHUTRESSIYA
  • M K MARY
  • P K THRESSIYA
  • USHA PAUL
  • LOVELY KORATH
  • BINDHU SEBASTIAN
  • MARY ANGELIN V I
  • SINDHU M K
  • SINDHU GEORGE
  • SR PRASANTHI FCC
  • JIJI PAPPACHAN
  • SRUTHI
  • SR JINI K D

നിലവിലുള്ള അധ്യാപകർ

  • SHIGY K V
  • JINI K D
  • MARY ANGELIN V I
  • SINDHU M K
  • SINDHU GEORGE

പാഠ്യേതര പ്രവർത്തനങ്ങൾ

  • Reading club
  • Health club
  • Echo club

നേട്ടങ്ങൾവഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.