സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പശ്ചിമ കൊച്ചിക്ക് വിദ്യാഭ്യാസ മേഖലയിൽ ഒരു സുവർണ്ണ തൂവലാണ് തോപ്പുംപടിയുടെ ഹൃദയഭാഗത്തായും കൊച്ചി കായലിന്റെ തീരത്തായും നില കൊള്ളുന്ന സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ 1919 എന്ന ചരിത്ര വർഷത്തിലാണ് ഈ വിദ്യാലയത്തിന്റെ ചരിത്ര നാളുകൾ ആരംഭിക്കുന്നത്‌ 1922 ൽ വിദ്യാലയത്തിന് ഗവൺമെൻറ് അംഗീകാരം ലഭിച്ചു 1922 മുതലാണ് വിദ്യാലയത്തിൻറെ വാർഷികം കണക്കാക്കി വരുന്നത് 1924 ഒക്‌ടോബർ 20 ന് പുതിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദഘാടന കർമ്മം നടത്തി ജൂബിലി അനുസ്മരണാർത്ഥം 1972 ൽ പണി കഴിപ്പിച്ചു പുതിയ മൂന്ന് നില കെട്ടിടത്തിലാണ് ഇന്നത്തെ പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നത് ഇംഗ്ലിഷ് ,മലയാളം ഭാഷകളിൽ ബോധനം നടത്തുകയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പഠനത്തിനുള്ള എല്ലാ സാഹചര്യങ്ങളും നൽകി കൊണ്ട്  ഒരു കോ എഡ്യൂക്കേഷൻ സ്ഥാപനമായി സെൻറ് സെബാസ്ററ്യൻസ് എൽ.പി.സ്ക്കൂൾ പ്രവർത്തിച്ചു വരുന്നു സ്കൂളിൻറെ പ്രധാനാധ്യാപിക ശ്രീമതി ജിജി മോൾ .പി മലയിൽ ആകുന്നു ആകെ 13 ഡിവിഷനുകൾ ഉണ്ട് 13 ഡിവിഷനുകളിലേയ്ക്കായി പ്രധാനാധ്യാപികയും അറബി അധ്യാപികയും ഉൾപ്പെടെ 14 അധ്യാപകർ ഉണ്ട് പ്രീ പ്രൈമറി വിഭാഗത്തിൽ മൂന്ന് ഡിവിഷനുകൾ ഉണ്ട് പ്രീപ്രൈമറിയിൽ മൂന്ന് അദ്ധ്യാപകരും രണ്ട് ആയമാരും ഉണ്ട് ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയിലും ലോവർ പ്രൈമറിയിലുമായി 600 ൽ അധികം കുട്ടികൾ പഠിക്കുന്നു